T20 World Cup 2022: ഐറിഷ് പടയ്ക്കു മുന്നില്‍ ഇംഗ്ലണ്ട് വീണു, കപ്പ് ഇന്ത്യക്കു തന്നെ!

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഇത്തവണത്തെ ആദ്യത്തെ വമ്പന്‍ അട്ടിമറി കുറിച്ചിരിക്കുകയാണ് അയര്‍ലാന്‍ഡ്. മുന്‍ ചാംപ്യന്‍മായും കിരീട ഫേവറിറ്റുകളിലൊന്നുമായ ജോസ് ബട്‌ലറുടെ ഇംഗ്ലണ്ടിനെയാണ് ഐറിഷ് പട വീഴ്ത്തിയിരിക്കുന്നത്. മഴ വില്ലനായ കളിയില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു റണ്‍സിനായിരുന്നു ഐറിഷ് പടയുടെ വിജയം.
ഇതോടെ ഇന്ത്യന്‍ ആരാധകരും ത്രില്ലടിച്ചിരിക്കുകയാണ്. ഇതിനൊരു കാരണവുമുണ്ട്. ലോകകപ്പില്‍ അയര്‍ലാന്‍ഡ് അവസാനമായി ഇംഗ്ലണ്ടിന്റെ കഥ കഴിച്ച ടൂര്‍ണമെന്റില്‍ കിരീടം ഇന്ത്യക്കായിരുന്നു. ഇത്തവണയും ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ഫാന്‍സ്.

2011ലെ ലോകകപ്പ്
2011ലെ ഏകദിന ലോകകപ്പിലായിരുന്നു ബെംഗളൂരുവില്‍ നടന്ന ഗ്രൂപ്പ് മാച്ചില്‍ ഇംഗ്ലണ്ടിനെ അയര്‍ലാന്‍ഡ് അട്ടിമറിച്ചത്. റണ്‍മഴ കണ്ട പോരാട്ടത്തില്‍ മൂന്നു വിക്കറ്റിനായിരുന്നു ഐറിഷ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ എട്ടു വിക്കറ്റിനു 327 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. ജൊനാതന്‍ ട്രോട്ട് (92), ഇയാന്‍ ബെല്‍ (81), കെവിന്‍ പീറ്റേഴ്‌സന്‍ (56) എന്നിവരായിരുന്നു പ്രധാന സ്‌കോറര്‍മാര്‍.
റണ്‍ചേസില്‍ അവിശ്വസനീയ ബാറ്റിങാണ് അയര്‍ലാന്‍ഡ് പുറത്തെടുത്തത്. 63 ബോളില്‍ 113 റണ്‍സ് വാരിക്കൂട്ടിയ കെവിന്‍ ഒബ്രെയ്‌നായിരുന്നു ഐറിഷ് ഹീറോ. അഞ്ചു ബോള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനു അവര്‍ വിജയറണ്‍സ് കുറിക്കുകയും ചെയ്തു.

ധോണിക്കു കീഴില്‍ കപ്പുയര്‍ത്തി
ഇംഗ്ലണ്ടിനെ അയര്‍ലാന്‍ഡ് തീര്‍ത്ത 2011ലെ ലോകകപ്പില്‍ മുന്‍ ഇതിഹാസം എംഎസ് ധോണിക്കു കീഴിലാണ് ഇന്ത്യ ജേതാക്കളായത്. ഒരേയൊരു മല്‍സരമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ പരാജയപ്പെട്ടത്. ഗ്രൂപ്പുഘട്ടത്തില്‍ സൗത്താഫ്രിക്കയായിരുന്നു ഇന്ത്യയെ മൂന്നു വിക്കറ്റിനു മറികടന്നത്. ഇംഗ്ലണ്ടുമായുള്ള മല്‍സരം ടൈയിലും കലാശിച്ചിരുന്നു. പക്ഷെ ഇതു ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള കുതിപ്പില്‍ ഇന്ത്യക്കു തടസ്സമായില്ല.
ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെയും സെമിയില്‍ ചിരവൈരികളായ പാകിസ്താനെയും മറികടന്ന ഇന്ത്യ കലാശപ്പോരില്‍ ശ്രീലങ്കയെയും തകര്‍ത്ത് 1983നു ശേഷം ആദ്യ ഏകദിന ലോകകപ്പില്‍ മുത്തമിടുകയായിരുന്നു.

ഐറിഷ് വിജയം
ഇത്തവണത്തെ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഇംഗ്ലണ്ടിനെതിരേ അപ്രതീക്ഷിത വിജയമാണ് അയര്‍ലാന്‍ഡ് നേടിയെടുത്തത്. ഇതോടെ സെമി സാധ്യതകള്‍ അവര്‍ നിലനിര്‍ത്തുകയും ചെയ്തു. ആദ്യ കളിയില്‍ ശ്രീലങ്കയോടു അയര്‍ലാന്‍ഡ് തോറ്റിരുന്നു. ഇംഗ്ലണ്ടിനെതിരേ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 19.2 ഓവറില്‍ 157ന് പുറത്തായി.
മറുപടിയില്‍ ഐറിഷ് ബൗളിങ് ആക്രമണത്തില്‍ ഇംഗ്ലണ്ട് പതറി. അവര്‍ 14.3 ഓവറില്‍ അഞ്ചിനു 105 റണ്‍സില്‍ നില്‍ക്കെ മഴ കാരണം കളി അവസാനിപ്പിക്കുകയായിരുന്നു. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഈ സമയത്ത് ഇംഗ്ലണ്ട് അഞ്ചു റണ്‍സ് കുറവാണ് നേടിയത്. ഇതോടെയാണ് അയര്‍ലാന്‍ഡിനെ വിജയികളായി പ്രഖ്യാപിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications