ദ്രാവിഡിന്റെ പദ്ധതികളെ വിശ്വസിക്കാമോ?, 2007ലെ ലോകകപ്പ് മറക്കരുത്!, രോഹിത് ശ്രദ്ധിക്കണം

ടി20 ലോകകപ്പിന് ഇനി മൂന്ന് മാസത്തെ കാത്തിരിപ്പ് മാത്രം. പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പരീക്ഷണങ്ങള്‍ ടീമുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ നിരവധി പരീക്ഷണങ്ങള്‍ ഇക്കാലയളവില്‍ നടത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് മികച്ചൊരു പ്ലേയിങ് 11നെ കണ്ടെത്താനും ഏറെക്കുറെ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെന്ന് പറയാം. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനിലും രോഹിത് ശര്‍മ എന്ന നായകനിലും വിശ്വാസം അര്‍പ്പിച്ചാണ് ഇന്ത്യ ലോകകപ്പിന് തയ്യാറെടുക്കുന്നത്.
എന്നാല്‍ ഓസ്‌ട്രേലിയന്‍ ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യ ഓര്‍ക്കേണ്ട ഒരു ചരിത്രമുണ്ട്. 2007ലെ ലോകകപ്പാണത്. രാഹുല്‍ ദ്രാവിഡ് നായകനാവുകയും ഗ്രെഗ് ചാപ്പല്‍ പരിശീലകനാവുകയും ചെയ്ത ലോകകപ്പ് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും നിരാശപ്പെട്ട ലോകകപ്പുകളിലൊന്നാണ്. അന്ന് ദ്രാവിഡിന് കീഴില്‍ ഇന്ത്യക്ക് സംഭവിച്ചത് ഇത്തവണയും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മികച്ച പദ്ധതി തന്നെ ആവിശ്യമാണ്.

ദ്രാവിഡിന്റെ പദ്ധതികള്‍ പാളിയാലും അതിനെ മറികടക്കാന്‍ രോഹിത് ശര്‍മയെന്ന നായകന്റെ കൃത്യമായ ഇടപെടല്‍ ഉണ്ടാകേണ്ടതായുണ്ട്. ലോകകപ്പില്‍ ഏതൊക്കെ കാര്യത്തിലാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടതെന്നും പാളിച്ച സംഭവിക്കാന്‍ സാധ്യത കൂടുതല്‍ എവിടെയാണെന്നും പരിശോധിക്കാം.

സീനിയേഴ്‌സിനെ കണ്ണടച്ച് വിശ്വസിക്കരുത്
2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ നേരിട്ട പ്രധാന പ്രശ്‌നം സീനിയേഴ്‌സിനെ അമിതമായി വിശ്വസിച്ചതാണ്. ഇത്തവണയും ദ്രാവിഡ് ഈ അബദ്ധം കാട്ടാന്‍ സാധ്യതയുണ്ട്. ഫോമിന് ഇന്ത്യ പ്രാധാന്യം നല്‍കേണ്ടതായുണ്ട്. ഓസ്‌ട്രേലിയയില്‍ അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കേണ്ടതായുണ്ടെങ്കിലും താരങ്ങളുടെ ഫോമിനും പ്രാധാന്യം നല്‍കേണ്ടതാണ്. വിരാട് കോലിയുടെ ഫോം ഇന്ത്യ ആലോചിക്കേണ്ടതാണ്. കെ എല്‍ രാഹുല്‍ പരിക്കിന് ശേഷം മടങ്ങിയെത്തുമ്പോള്‍ എങ്ങനെയാവും പ്രകടനമെന്നതും ആലോചിച്ച് തീരുമാനം എടുക്കേണ്ട കാര്യമാണ്.
ടി20യില്‍ ഇവര്‍ ഡെക്കായിട്ടില്ല!, അറിയാമോ ഈ ഇന്ത്യന്‍ താരങ്ങളെ?, നാല് പേരിതാ

നിര്‍ണ്ണായക തീരുമാനത്തിന് ധൈര്യം കാട്ടണം
വ്യക്തികളെക്കാള്‍ ഉപരി ടീമിന് പ്രാധാന്യം നല്‍കണം. പുരയ്ക്ക് മുകളിലോട്ട് ചാഞ്ഞാല്‍ പൊന്നിന്റെ മരമാണെങ്കിലും വെട്ടണമെന്ന് പറയുന്നതുപോലെ സൂപ്പര്‍ താരങ്ങളുടെ കാര്യത്തില്‍ കൃത്യമായ നിലപാടെടുക്കാന്‍ നായകനും പരിശീലകനും ധൈര്യം കാട്ടണം. ശ്രേയസ് അയ്യര്‍, വിരാട് കോലി എന്നിവരെല്ലാം നിലവില്‍ ടി20 ഫോര്‍മാറ്റിന് അനുയോജ്യമായ പ്രകടനമല്ല കാഴ്ചവെക്കുന്നത്.
അതുകൊണ്ട് തന്നെ ഇവര്‍ക്ക് കൂടുതല്‍ അവസരം നല്‍കാതെ മികവ് കാട്ടാന്‍ സാധിക്കുന്ന പ്രതിഭകള്‍ക്ക് കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. സഞ്ജു സാംസണെപ്പോലെയുള്ളവര്‍ക്ക് കൂടുതല്‍ പിന്തുണ ഇന്ത്യ നല്‍കേണ്ടതാണ്. ഒറ്റക്ക് മത്സരഫലം മാറ്റാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യക്ക് വേണം.
കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

പരീക്ഷണങ്ങള്‍ അവസാനിപ്പിക്കണം
ടി20 ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. ലോകകപ്പിനായുള്ള കൃത്യമായ പ്ലേയിങ് 11 കണ്ടെത്തി അവര്‍ക്ക് ഒന്നിച്ച് കളിക്കാന്‍ കൂടുതല്‍ അവസരം നല്‍കേണ്ടതാണ്. താരങ്ങള്‍ തമ്മിലുള്ള ആശയവിനിമയം സുഗമമാവാന്‍ ഇത് അത്യാവശ്യമാണ്. ഇന്ത്യയുടെ ലോകകപ്പ് പ്ലേയിങ് 11 പരിഗണിക്കാന്‍ സാധ്യതയുള്ള പേസര്‍മാര്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ്.

എന്നാല്‍ ഇവര്‍ ഒന്നിച്ച് കളിച്ചത് വെറും മൂന്ന് മത്സരം മാത്രമാണ്. ഇന്ത്യയുടെ ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ളത് എന്ന് വിലയിരുത്തപ്പെടുന്ന പ്ലേയിങ് 11 സമീപകാലത്തായി ഒരുമിച്ച് കളിച്ച മത്സരങ്ങള്‍ കുറവാണെന്ന് പറയാം. ഒരു സീനിയര്‍ താരം ഉണ്ടാവുമ്പോള്‍ മറ്റൊരു സീനിയര്‍ താരത്തിന് വിശ്രമം. ഇത് ഇന്ത്യക്ക് തിരിച്ചടിയായി മാറാന്‍ സാധ്യതയുണ്ടെന്ന് തന്നെ വേണം പറയാം. വരുന്ന പരമ്പരകളിലെങ്കിലും ഇന്ത്യ ഇക്കാര്യം ശ്രദ്ധിക്കേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications