
ഇന്ത്യയുടെ സാധ്യതകള്‍
ഇന്ത്യ നിലവില്‍ സെമിക്ക് തൊട്ടടുത്താണ്. പാകിസ്താനെയും നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിച്ച ഇന്ത്യക്ക് മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍ക്കേണ്ടി വന്നെങ്കിലും നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് തിരിച്ചെത്താനായി. ഇനി ഇന്ത്യക്ക് മുന്നിലുള്ള എതിരാളി സിംബാബ് വെയാണ്. ആറാം തീയ്യതിയാണ് മത്സരം. ഈ മത്സരം മഴമൂലം റദ്ദാക്കി പോയിന്റ് പങ്കിട്ടാലും ഇന്ത്യക്ക് സെമിയിലെത്താനാവും. സിംബാബ് വെയോട് തോറ്റാല്‍ പാകിസ്താന്റെയും ദക്ഷിണാഫ്രിക്കയുടെയും അവസാന മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചാവും ഇന്ത്യയുടെ സെമി സാധ്യതകള്‍ നിര്‍ണ്ണയിക്കുക.
Also Read : IPL 2023:പഞ്ചാബ് കിങ്‌സിനെ ഇനി ധവാന്‍ നയിക്കും, മായങ്കിന്റെ കസേര തെറിച്ചു

പാകിസ്താനും പ്രതീക്ഷയുണ്ട്
പാകിസ്താന്റെ സെമി സാധ്യതകള്‍ പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ഇന്ത്യയോടും സിംബാബ് വെയോടും തോറ്റ് തുടങ്ങിയത് പാകിസ്താന് തിരിച്ചടിയായി. നെതര്‍ലന്‍ഡ്‌സിനെയും ദക്ഷിണാഫ്രിക്കയേയും തോല്‍പ്പിച്ച് തിരിച്ചെത്തിയ പാകിസ്താന് അവസാന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ആറാം തീയ്യതിയാണ് ഈ മത്സരം. ഇതില്‍ പാകിസ്താന് ബംഗ്ലാദേശിനെതിരേ വമ്പന്‍ ജയം നേടേണ്ടതായുണ്ട്. കാരണം ഇന്ത്യ അവസാന മത്സരം തോല്‍ക്കുകയും പാകിസ്താന്‍ ജയിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റാവും സെമി സാധ്യതകള്‍ തീരുമാനിക്കുക. അതുകൊണ്ട് ബംഗ്ലാദേശിനെതിരേ വലിയ ജയം തന്നെ പാകിസ്താന് നേടാനായാല്‍ സെമി പ്രതീക്ഷ നിലനിര്‍ത്താം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും അവസാന മത്സരം തോല്‍ക്കാതിരുന്നാല്‍ പാകിസ്താന്‍ സെനി കാണാതെ പുറത്താവും.

ദക്ഷിണാഫ്രിക്കയും സെമിക്കരികെ
ഇത്തവണ ഗംഭീര പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തുന്നത്. നാല് മത്സരത്തില്‍ നിന്ന് 5 പോയിന്റുള്ള ദക്ഷിണാഫ്രിക്കയുടെ അവസാന എതിരാളികള്‍ നെതര്‍ലന്‍ഡ്‌സാണ്. ഈ മത്സരത്തില്‍ ജയിക്കേണ്ടത് ദക്ഷിണാഫ്രിക്കയ്ക്ക് അത്യാവശ്യമാണ്. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ 5 മത്സരത്തില്‍ 6 പോയിന്റാവും ദക്ഷിണാഫ്രിക്കയ്ക്ക് ലഭിക്കുക. പാകിസ്താന്‍ അവസാന മത്സരം ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്കത് കടുത്ത തിരിച്ചടിയാവും. അതുകൊണ്ട് തന്നെ അവസാന മത്സരത്തില്‍ ജയിക്കേണ്ടത് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.
Also Read :ബാബര്‍ 'സ്വാര്‍ത്ഥനെന്ന്' ഗംഭീര്‍, വാക്കുകള്‍ സൂക്ഷിക്കണമെന്ന് അഫ്രീദി, പോരാട്ടം ശക്തം

ബംഗ്ലാദേശ്, സിംബാബ്‌വെ, നെതര്‍ലന്‍ഡ്‌സ്
ഗ്രൂപ്പ് 2ല്‍ നിന്ന് ബംഗ്ലാദേശ്, സിംബാബ് വെ, നെതര്‍ലന്‍ഡ്‌സ് എന്നിവരൊന്നും സെമി കാണില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ആരൊക്കെ സെമി കളിക്കണമെന്നത് സംബന്ധിച്ച് നിര്‍ണ്ണായകമാവുക ഈ ടീമുകളാവും. ബംഗ്ലാദേശ് പാകിസ്താനെതിരേ ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ചാല്‍ പാകിസ്താന്റെ സെമി പ്രതീക്ഷ അവസാനിക്കും. പാകിസ്താനെ അട്ടിമറിച്ച സിംബാബ് വെക്ക് ഇന്ത്യയെ വിറപ്പിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. നെതര്‍ലന്‍ഡ്‌സിന് ദക്ഷിണാഫ്രിക്കയുടെ വഴിമുടക്കാന്‍ കരുത്തുണ്ടോയെന്നതും കണ്ടറിയാം.


Click it and Unblock the Notifications












