'കോലി ക്യാപ്റ്റനായിരുന്നപ്പോഴേ ഞാന്‍ രോഹിത് ഫാന്‍', ഹിറ്റ്മാനെ വാഴ്ത്തി റിച്ചാര്‍ഡ്‌സ്

ആധുനിക ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് ഇതിഹാസങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. രണ്ട് പേരും ഒന്നിനൊന്ന് മെച്ചം. കോലിയെ ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്ന് വാഴ്ത്തുന്നവരാണ് ഏറെയും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റന്‍ സ്ഥാനം കോലി ഒഴിഞ്ഞപ്പോഴാണ് രോഹിത് ശര്‍മ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായി എത്തിയത്. സ്ഥിര നായകനായ ശേഷം നടന്ന ആദ്യത്തെ ഏഷ്യാ കപ്പ് ഇത്തവണ രോഹിത്തിന് ഇന്ത്യക്ക് നേടിക്കൊടുക്കാനായില്ല.
ഇനി വരാനിരിക്കുന്ന ടി20 ലോകകപ്പാണ് രോഹിത്തിന് മുന്നിലുള്ള വലിയ വെല്ലുവിളി. കരിയറിന്റെ തുടക്കത്തില്‍ മധ്യ നിര താരമായിരുന്ന രോഹിത് 2013ല്‍ ഓപ്പണറായ ശേഷമാണ് കരിയര്‍ മാറിമറിഞ്ഞത്. ഇതിനോടകം വലിയൊരു ആരാധക കൂട്ടത്തെ സൃഷ്ടിക്കാന്‍ രോഹിത്തിന് സാധിച്ചു. ഇപ്പോഴിതാ മുന്‍ വിന്‍ഡീസ് ഇതിഹാസം വിവിയര്‍ റിച്ചാര്‍ഡ്‌സ് രോഹിത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

രോഹിത്ത് മികച്ച ബാറ്റ്‌സ്മാന്‍
രോഹിത് ശര്‍മയുടെ വലിയ ആരാധകനാണ് താനെന്നാണ് റിച്ചാര്‍ഡ്‌സ് പറയുന്നത്. വിരാട് കോലി ക്യാപ്റ്റനായിരുന്നപ്പോഴും താന്‍ രോഹിത്തിന്റെ വലിയ ആരാധകനായിരുന്നുവെന്നാണ് റിച്ചാര്‍ഡ്‌സ് പറയുന്നത്. ' പണ്ട് മുതലേ എനിക്ക് രോഹിത്തിനെ ഇഷ്ടമാണ്. പ്രത്യേകിച്ച് വിരാട് കോലി ക്യാപ്റ്റനായിരുന്ന സമയത്ത്. അവന്‍ ക്യാപ്റ്റനാവുന്നതിന് മുമ്പ് തന്നെ എനിക്ക് വളരെ ഇഷ്ടമായിരുന്നു'-റിച്ചാര്‍ഡ്‌സ് പറഞ്ഞു.
ടെസ്റ്റില്‍ വളരെ വൈകിയാണ് രോഹിത്തിന് അവസരം ലഭിക്കുന്നത്. എന്നാല്‍ പരിമിത ഓവറില്‍ മികച്ച റെക്കോഡുകള്‍ രോഹിത്തിനുണ്ട്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയാണ് രോഹിത്തിന്റെ പേരിലുള്ളത്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമ രോഹിത്താണ്. ടി20യിലെ റണ്‍വേട്ടക്കാരിലെ തലവനും ഹിറ്റ്മാനാണ്. അനായാസം സിക്‌സുകള്‍ പറത്താനുള്ള കഴിവാണ് രോഹിത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

സച്ചിനോടും കോലിയോടും ബഹുമാനം
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവര്‍ തമ്മിലുള്ള താരതമ്യത്തെക്കുറിച്ചും വിവിയന്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു. 'വിരാട് കോലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും ഞാനും തമ്മില്‍ പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നു. അവര്‍ നേടിയെടുത്തതിനോട് എനിക്ക് വളരെയധികം ബഹുമാനമാണുള്ളത്. സച്ചിനെയും കോലിയേയും ഞാന്‍ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ കഷ്ടപ്പെട്ടവരേയും ഇന്നത്തെ നിലയിലേക്കെത്താന്‍ പ്രയത്‌നിച്ചവരേയും ഞാന്‍ അംഗീകരിക്കുന്നു. നല്ല ബാറ്റ്‌സ്മാന്‍മാരുടെ ആരാധകനാണ് ഞാന്‍. ഇന്ത്യയില്‍ നിന്നാണ് എപ്പോഴും നല്ല ബാറ്റ്‌സ്മാന്‍ ഉണ്ടാകുന്നത്' - റിച്ചാര്‍ഡ്‌സ് പറഞ്ഞു.
ലോക ക്രിക്കറ്റിലെ ഭയമില്ലാത്ത ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് റിച്ചാര്‍ഡ്‌സ്. 121 ടെസ്റ്റില്‍ നിന്ന് 8540 റണ്‍സും 187 ഏകദിനത്തില്‍ നിന്ന് 6721 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയും 24 സെഞ്ച്വറിയും ഏകദിനത്തില്‍ 11 സെഞ്ച്വറിയും ഏകദിനത്തില്‍ നിന്ന് 32 വിക്കറ്റും ഏകദിനത്തില്‍ 118 വിക്കറ്റുമാണ് റിച്ചാര്‍ഡ്‌സിന്റെ സമ്പാദ്യം.
Also Read : IPL 2023: മുംബൈ ഫാന്‍സ് ഹാപ്പി, ജോഫ്രാ ആര്‍ച്ചര്‍ ഫിറ്റ്, ഈ സീസണില്‍ കളിക്കും

രോഹിത്തിന് എളുപ്പമല്ല
ഇത്തവണത്തെ ടി20 ലോകകപ്പ് രോഹിത് ശര്‍മയുടെ കരിയറില്‍ നിര്‍ണ്ണായകമാണ്. ഏഷ്യാ കപ്പില്‍ തോറ്റ ഇന്ത്യക്ക് ടി20 ലോകകപ്പിലും നാണംകെടേണ്ടി വന്നാല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ അത് ബാധിച്ചേക്കും. 35 കാരനായ രോഹിത്തിന് അടുത്ത ഏകദിന ലോകകപ്പ് കളിക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സമീപകാലത്തെ രോഹിത്തിന്റെ ബാറ്റിങ് പ്രകടനങ്ങള്‍ മോശമാണ്. അതുകൊണ്ട് തന്നെ മുന്നില്‍ വലിയ വെല്ലുവിളി തന്നെയാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications