For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഇന്ത്യക്ക് അവിടെ പിഴക്കും!, വലിയ ദൗര്‍ബല്യം, മുന്നറിയിപ്പുമായി വസിം അക്രം

ഓസ്‌ട്രേലിയയിലെ വേഗ പിച്ചുകള്‍ എല്ലാ സന്ദര്‍ശക ടീമുകള്‍ക്കും വലിയ വെല്ലുവിളി തന്നെയാണ്

1

പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇന്ത്യയെ സംബന്ധിച്ച് അഭിമാന ലോകകപ്പാണ് ഇത്തവണ വരാനിരിക്കുന്നത്. എന്ത് വിലകൊടുത്തും കപ്പ് നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. ഓസ്‌ട്രേലിയയിലെ വേഗ പിച്ചുകള്‍ എല്ലാ സന്ദര്‍ശക ടീമുകള്‍ക്കും വലിയ വെല്ലുവിളി തന്നെയാണ്.

ഇന്ത്യയുടെ ബാറ്റിങ് കരുത്ത് എല്ലാ എതിരാളികളെയും വിറപ്പിക്കുന്നതാണ്. ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരും ടി20യില്‍ മികച്ച റെക്കോഡുള്ളവരുമായ നിരവധി താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഒന്നിലധികം മാച്ച് വിന്നര്‍മാര്‍ ബാറ്റിങ് നിരയിലുള്ളതിനാല്‍ ഇന്ത്യക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പറയാം. എന്നാല്‍ ബൗളിങ് നിര ഇന്ത്യക്ക് വലിയ തലവേദനയാണെന്നതില്‍ സംശയമില്ല.

ബൗളിങ് ഇന്ത്യയുടെ ദൗര്‍ബല്യം

ബൗളിങ് ഇന്ത്യയുടെ ദൗര്‍ബല്യം

ഇപ്പോഴിതാ ബൗളിങ് ഇന്ത്യയുടെ വലിയ ദൗര്‍ബല്യമാണെന്നും ലോകകപ്പില്‍ ഇത് തിരിച്ചടിയായി മാറുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഇതിഹാസവും സൂപ്പര്‍ പേസറുമായ വസിം അക്രം. 'അനുഭവസമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്കൊപ്പമുണ്ട്. ന്യൂബോളില്‍ വളരെ മികവ് കാട്ടുന്ന താരമാണവന്‍. എന്നാല്‍ പേസ് കുറവാണ്. പന്തിന് വലിയ സ്വിങ് ലഭിച്ചില്ലെങ്കില്‍ പ്രയാസപ്പെടും. അവന്‍ വളരെ മികച്ച ബൗളറാണെന്നതില്‍ തര്‍ക്കമില്ല. രണ്ട് വശത്തേക്കും സ്വിങ് ചെയ്യാനും യോര്‍ക്കര്‍ എറിയാനും കഴിവുണ്ടെങ്കിലും ഓസീസ് പിച്ചില്‍ വേഗം വേണം- അക്രം പറഞ്ഞു.

Also Read : T20 World Cup: ധോണിയുടെ സീറ്റ് തെറിക്കും!, തകര്‍ക്കപ്പെടുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

ഇന്ത്യയുടെ ബാറ്റിങ് നിര ശക്തം

ഇന്ത്യയുടെ ബാറ്റിങ് നിര ശക്തം

ഇന്ത്യയുടെ ബൗളിങ് നിര ദുര്‍ബലമാണെങ്കിലും ബാറ്റിങ് നിര കരുത്തുറ്റതാണെന്ന് അക്രം ചൂണ്ടിക്കാട്ടി. 'ഇന്ത്യക്ക് മികച്ച ബാറ്റിങ് നിരയുണ്ട്. എന്നാല്‍ ഇന്ത്യ ഇതുവരെ ജസ്പ്രീത് ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. പാകിസ്താന്‍ ടീമിന്റെ പ്രശ്‌നം മധ്യനിരയാണ്. മധ്യ നിര ക്ലിക്കായാല്‍ അവര്‍ക്ക് മികച്ച ബൗളിങ് കരുത്തുണ്ട്. മികച്ച ഓപ്പണിങ് കൂട്ടുകെട്ടും പാകിസ്താനുണ്ട്. പാകിസ്താന് മധ്യനിരയെ നിയന്ത്രിക്കാനായാല്‍ അവര്‍ക്ക് കിരീട സാധ്യതകളേറെ.

ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ പരിഗണിക്കണം

ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ പരിഗണിക്കണം

പരിക്കേറ്റ് ജസ്പ്രീത് ബുംറയും ടീമിന് പുറത്തായ സാഹചര്യത്തില്‍ ഇന്ത്യ ഉമ്രാന്‍ മാലിക്കിനെക്കൂടി ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമായിരുന്നുവെന്നും അക്രം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നിലവിലെ ബൗളിങ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണുള്ളത്. മുഹമ്മദ് സിറാജ് ബുംറയുടെ പകരക്കാരനാവാനാണ് സാധ്യത.

ഇവരെല്ലാം 135 ശരാശരി വേഗമുള്ള പേസര്‍മാരാണ്. എന്നാല്‍ ഓസീസ് പിച്ചുകളില്‍ 145ന് മുകൡ തുടര്‍ച്ചയായി പന്തെറിയുന്നവര്‍ ആവിശ്യമാണ്. നിലവില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക്കാണ്. 150ന് മുകളില്‍ പേസെറിയാന്‍ താരത്തിന് കഴിവുണ്ടെങ്കിലും തല്ലുകൊള്ളിയായ ബൗളറാണ്. അനുഭവസമ്പത്തില്ലാത്ത ഉമ്രാനെ ഇന്ത്യ നെറ്റ് ബൗളറായി ഒപ്പം കൂട്ടുന്നുണ്ടെന്നാണ് വിവരം.

Also Read : T20 World Cup: ടൂര്‍ണമെന്റിലെ 'ചെറുപ്പക്കാര്‍', പ്രായം കുറഞ്ഞ അഞ്ച് പേരിതാ, ഒരു ഇന്ത്യക്കാരനും

ബൗളിങ് ആശങ്കക്ക് പരിഹാരമില്ല

ബൗളിങ് ആശങ്കക്ക് പരിഹാരമില്ല

ദീപക് ചഹാറും പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും തെറ്റിയിരിക്കുകയാണ്. ബുംറ, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍ എന്നീ മൂന്ന് പേരാണ് പ്രധാനമായും പരിക്കേറ്റ് പുറത്തായത്. മുഹമ്മദ് ഷമി ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നു. യുവ പേസര്‍മാര്‍ തീര്‍ത്തും മോശമല്ലെങ്കിലും ഓസീസ് സാഹചര്യത്തില്‍ അനുഭവസമ്പത്തില്ല. ഓസ്‌ട്രേലിയയിലെ വലിയ മൈതാനങ്ങളില്‍ സ്ലോ ബോളുകള്‍ ക്ലിക്കാവും. ഇതിലാവും ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ വലിയ പേസും ബൗണ്‍സുമില്ലാത്ത ഇന്ത്യയുടെ പേസര്‍മാര്‍ ഓസ്‌ട്രേലിയയില്‍ തല്ലുകൊള്ളികളായി മാറാനാണ് സാധ്യത.

Story first published: Thursday, October 13, 2022, 12:50 [IST]
Other articles published on Oct 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+