For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഓപ്പണിങ്ങില്‍ തിളങ്ങൂ, എന്നിട്ട് വിമര്‍ശിക്കൂ, രോഹിത്തിനെതിരേ സെവാഗ്

അനായാസമായാണ് ഇന്ത്യയെ ഇംഗ്ലണ്ട് സെമിയില്‍ തോല്‍പ്പിച്ചത്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ കളി മറന്നു

1

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. സെമിയില്‍ 10 വിക്കറ്റിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ഒരു ഘട്ടത്തിലും ഇന്ത്യക്ക് ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്താനായില്ല. അനായാസമായാണ് ഇന്ത്യയെ ഇംഗ്ലണ്ട് സെമിയില്‍ തോല്‍പ്പിച്ചത്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ കളി മറന്നു.

ഇന്ത്യയുടെ ഓപ്പണര്‍മാരുടെ മെല്ലപ്പോക്കും ബൗളര്‍മാരുടെ ആത്മവിശ്വാസമില്ലാത്ത പ്രകടനവുമാണ് അഡ്‌ലെയ്ഡില്‍ കണ്ടത്. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ബൗളര്‍മാരെ വിമര്‍ശിച്ചാണ് നായകന്‍ രോഹിത് ശര്‍മ സംസാരിച്ചത്. ഫൈനലുകള്‍ പോലും കളിച്ചിട്ടുള്ള താരങ്ങള്‍ ഒപ്പമുണ്ടെന്നും സമ്മര്‍ദ്ദത്തെ സ്വയം അതിജീവിക്കേണ്ടതാണെന്നുമെല്ലാമാണ് രോഹിത് പറഞ്ഞത്. ഇപ്പോഴിതാ രോഹിത്തിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

180ന് മുകളില്‍ സ്‌കോര്‍ നേടണമായിരുന്നു

180ന് മുകളില്‍ സ്‌കോര്‍ നേടണമായിരുന്നു

ഇന്ത്യയുടെ ടോപ് ഓഡര്‍ താരങ്ങള്‍ 12 ഓവര്‍ ബാറ്റ് ചെയ്തിട്ട് 82 റണ്‍സിലധികം നേടിയിരുന്നെങ്കില്‍ പിന്നാലെയെത്തുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഭയമില്ലാതെ കളിക്കാന്‍ സാധിക്കുമായിരുന്നു. 8 ഓവറില്‍ 100 റണ്‍സടിക്കാന്‍ ഇന്ത്യക്ക് സാധിക്കുകയും ചെയ്താല്‍ മികച്ച സ്‌കോറിലേക്കെത്താന്‍ സാധിക്കുമായിരുന്നു. 168 ഒക്കെ ഈ മൈതാനത്തെ ശരാശരി സ്‌കോറാണ്. ഇതിലും മികച്ച സ്‌കോര്‍ നേടാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. നിലവിലെ സ്‌കോര്‍ വെച്ച് ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കില്ലായിരുന്നു - സെവാഗ് പറഞ്ഞു.

Also Read : T20 World Cup 2022: രോഹിത് ഹിറ്റ്മാനല്ല, ഫ്‌ളോപ്പ്മാന്‍!, മണ്ടന്‍ ക്യാപ്റ്റന്‍സി, വിമര്‍ശനം ശക്തം

ആദ്യ 10 ഓവറില്‍ ഇന്ത്യ കളി തോറ്റു

ആദ്യ 10 ഓവറില്‍ ഇന്ത്യ കളി തോറ്റു

ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡ് കളിച്ചത് നോക്കുക. സെമി ഫൈനലില്‍ പാകിസ്താനെതിരേ കളിച്ചത് നോക്കുക. ഇന്ത്യയുടെ ഭേദപ്പെട്ട ടോട്ടലായിരുന്നുവെന്നും തോല്‍വിക്ക് കാരണം ബൗളര്‍മാരാണെന്നും പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ആദ്യത്തെ 10 ഓവറിനുള്ളില്‍ത്തന്നെ ഇന്ത്യ കളി തോറ്റു. ഓപ്പണര്‍മാര്‍ ഇത്തരമൊരു മെല്ലത്തുടക്കം നല്‍കിയാല്‍ ഇന്ത്യക്ക് എങ്ങനെ വിജയം നേടാനാവും-സെവാഗ് ചോദിച്ചു.

രോഹിത്തിനെതിരേ വിമര്‍ശനം

രോഹിത്തിനെതിരേ വിമര്‍ശനം

രോഹിത് ശര്‍മയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നുവെന്നും ഓപ്പണിങ്ങില്‍ തിളങ്ങാതെ തോല്‍വിയില്‍ ബൗളര്‍മാരെ പഴിചാരരുതെന്നുമാണ് സെവാഗ് പറഞ്ഞത്. 28 പന്തില്‍ 27 റണ്‍സാണ് രോഹിത് നേടിയത്. കെ എല്‍ രാഹുല്‍ അഞ്ച് റണ്‍സുമായി മടങ്ങി. വിരാട് കോലി 40 പന്തില്‍ 50 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ ടോപ് ഓഡറിന് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് ടി20 ഫോര്‍മാറ്റില്‍ ഇനിയും തോല്‍വികള്‍ നേരിടേണ്ടി വരും.

സമ്മര്‍ദ്ദം മറികടക്കാനായില്ലെന്ന് രോഹിത്

സമ്മര്‍ദ്ദം മറികടക്കാനായില്ലെന്ന് രോഹിത്

ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ പറഞ്ഞത് ഇങ്ങനെയാണ്. 'ഇന്നത്തെ നമ്മുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ബാറ്റുകൊണ്ട് നമ്മള്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ പന്തുകൊണ്ട് നമ്മള്‍ക്ക് മികവിനൊത്ത് ഉയരാന്‍ സാധിച്ചില്ല. 16 ഓവറില്‍ നമ്മുടെ വിജയലക്ഷ്യം പൂര്‍ത്തിയാക്കേണ്ട വിക്കറ്റല്ലിത്.

പന്തുകൊണ്ട് നിരാശപ്പെടുത്തി. നോക്കൗട്ട് മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തെ മറികടക്കുകയാണ് പ്രധാനം. എങ്ങനെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യണമെന്നത് ആരെയും പഠിപ്പിക്കാനാവില്ല. ടീമിലെ മിക്കവരും വലിയ സമ്മര്‍ദ്ദമുള്ള മത്സരങ്ങള്‍ കളിച്ചവരാണ്. നമ്മള്‍ ബൗളിങ് തുടങ്ങിയത് മികച്ച രീതിയിലല്ല. നമ്മള്‍ അല്‍പ്പം ഭയന്നു. എന്നാല്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ പ്രകടനത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല. അവര്‍ നന്നായി കളിച്ചു- രോഹിത് മത്സരശേഷം പറഞ്ഞു.

Also Read : IPL 2023: മെഗാ ലേലത്തില്‍ കോടികള്‍ വാരി, പക്ഷെ ഇത്തവണ ഒഴിവാക്കപ്പെട്ടേക്കും! അഞ്ച് പേര്‍

അടിമുടി മാറ്റം വരും

അടിമുടി മാറ്റം വരും

ഇന്ത്യയുടെ ടി20 ടീമില്‍ വലിയ പൊളിച്ചെഴുത്ത് തന്നെ നടന്നേക്കും. നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ എത്തിക്കാനാണ് ബിസിസി ഐയുടെ പദ്ധതി. സീനിയര്‍ താരങ്ങളെ തഴഞ്ഞ് യുവതാരങ്ങളെ പരിഗണിച്ചുള്ള പുതിയ ടി20 ടീമിനെ കളത്തിലിറക്കാനാണ് സാധ്യത. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും ചീട്ടുകീറിയേക്കും. 2023ലെ ഏകദിന ലോകകപ്പും 2024ലെ ടി20 ലോകകപ്പും മുന്നില്‍ക്കണ്ടുള്ള പടയൊരുക്കത്തിലാണ് ഇന്ത്യ.

Story first published: Friday, November 11, 2022, 18:12 [IST]
Other articles published on Nov 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+