T20 World Cup 2022: കോലിയുടെ 'ഫേക്ക് ഫീല്‍ഡിങ്', എന്തുകൊണ്ട് പെനാല്‍റ്റി നല്‍കിയില്ല?

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. 2021ലെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ പുറത്തായ ഇന്ത്യ ഇത്തവണ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. പാകിസ്താനെയും നെതര്‍ലന്‍ഡ്‌സിനെയും ബംഗ്ലാദേശിനെയും തോല്‍പ്പിച്ച ഇന്ത്യ സെമിക്ക് തൊട്ടടുത്താണ്.
ഇതില്‍ ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തില്‍ മഴ രസംകൊല്ലിയായ ശേഷമാണ് ഇന്ത്യയുടെ ജയം. അവസാന ഓവറിലേക്ക് നീണ്ട ആവേശത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നിരവധി വിവാദങ്ങള്‍ ഈ മത്സരത്തിലൂടെയുണ്ടായി. ഇതിലൊന്നായിരുന്നു ഇന്ത്യയുടെ വിരാട് കോലി ഫേക്ക് ഫീല്‍ഡിങ് കാഴ്ചവെച്ചുവെന്നത്. നിയമപ്രകാരം അഞ്ച് റണ്‍സ് പെനാല്‍റ്റിയായി ലഭിക്കേണ്ടതാണെന്നും എന്നാല്‍ അത് ലഭിച്ചില്ലെന്നുമാണ് ബംഗ്ലാദേശ് താരം നൂറുല്‍ ഹസന്‍ ആരോപിച്ചത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് കോലിയുടെ ഫേക്ക് ഫീല്‍ഡിങ്ങിന് പെനാല്‍റ്റി നല്‍കാതിരുന്നതെന്ന് അറിയാം.

നൂറുല്‍ ഹസന്റെ ആരോപണം
മഴ പെയ്ത് മൈതാനം നനഞ്ഞുവെന്നത് നമ്മളെല്ലാം കണ്ടതാണ്. മത്സരത്തിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവിടെയൊരു ഫേക്ക് ത്രോയുണ്ടായിരുന്നു. അഞ്ച് റണ്‍സ് പെനാല്‍റ്റിയായി ലഭിക്കേണ്ടതായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല- നൂറുല്‍ ഹസന്‍ പറഞ്ഞു. വിരാട് കോലിയുടെ ഫേക്ക് ഫീല്‍ഡിങ് സംഭവം നടന്നുവെന്ന് പറയപ്പെടുന്നത് ഏഴാം ഓവറിലാണ്. അക്ഷര്‍ പട്ടേലിന്റെ പന്ത് ലിറ്റന്‍ ദാസ് ഡീപ്പ് ഓഫ് സൈഡിലേക്കാണ് കളിച്ചത്. പന്ത് ഫീല്‍ഡ് ചെയ്തത് അര്‍ഷദീപ് സിങ്ങാണ്. എന്നാല്‍ ഈ സമയത്ത് പോയിന്റിലാണ് കോലി ഫീല്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ പന്ത് കൈയിലുണ്ടെന്ന തരത്തില്‍ കോലി ത്രീ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇത് ബാറ്റ്‌സ്മാനോ അംപയറോ ആരും തന്നെ കണ്ടില്ല.
Also Read : IPL 2023:പഞ്ചാബ് കിങ്‌സിനെ ഇനി ധവാന്‍ നയിക്കും, മായങ്കിന്റെ കസേര തെറിച്ചു

നിയമം പറയുന്നതെന്ത്?
ഐസിസിയുടെ നിയമത്തിലെ 41.5 നിയമ പ്രകാരം മനപ്പൂര്‍വ്വ ശ്രദ്ധ വ്യതിചലിപ്പിക്കല്‍, വഞ്ചന, ബാറ്റ്‌സ്മാനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവയൊക്കെ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അംപയര്‍ക്ക് ഡെഡ് ബോള്‍ വിളിക്കാനും അഞ്ച് റണ്‍സ് പെനാല്‍റ്റി നല്‍കാനും സാധിക്കും. അങ്ങനെ നോക്കുമ്പോള്‍ കോലിയുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഭാഗ്യവശാലാണ് ഇത് ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയത്. നിയമപ്രകാരം നോക്കിയാല്‍ കോലിയുടെ ഫേക്ക് ഫീല്‍ഡിങ് അഞ്ച് റണ്‍സ് പിഴ ലഭിക്കേണ്ടതാണ്. ഇത് മത്സരഫലത്തെ മാറ്റാനുള്ള സാധ്യതയുമുണ്ടായിരുന്നു.

കോലിയുടെ പിഴവ് തന്നെ
കോലിയെപ്പോലൊരു സീനിയര്‍ താരം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ബംഗ്ലാദേശിനെതിരേ ചെയ്തത്. ബംഗ്ലാദേശ് വിജയം സ്വപ്‌നം കണ്ട് കളിച്ച മത്സരത്തില്‍ മികച്ച തുടക്കം തന്നെയാണ് അവര്‍ക്ക് ലഭിച്ചത്. ലിറ്റന്‍ ദാസ് ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചപ്പോള്‍ ഇന്ത്യ തോല്‍വിയെ മുന്നില്‍ക്കണ്ടിരുന്നു. എന്നാല്‍ മഴ വില്ലനായതോടെയാണ് കളി മാറിയത്. മഴ പെയ്തില്ലായിരുന്നെങ്കില്‍ ഇന്ത്യയെ ബംഗ്ലാദേശ് അട്ടിമറിക്കാന്‍ സാധ്യത കൂടുതലായിരുന്നു.
Also Read : ബാബര്‍ 'സ്വാര്‍ത്ഥനെന്ന്' ഗംഭീര്‍, വാക്കുകള്‍ സൂക്ഷിക്കണമെന്ന് അഫ്രീദി, പോരാട്ടം ശക്തം

അംപയര്‍ ചതിച്ചു
അംപയര്‍ ഏകപക്ഷീയമായി ഇന്ത്യക്കൊപ്പം നിന്നുവെന്നും ബംഗ്ലാദേശ് താരങ്ങള്‍ ആരോപിച്ചിരുന്നു. ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ പത്ര സമ്മേളനത്തില്‍ ഇത് തുറന്ന് പറഞ്ഞിരുന്നു. മഴ പെയ്തതിന് ശേഷം പിച്ചിലെ ഈര്‍പ്പം പൂര്‍ണ്ണമായും വലിയുന്നതിന് മുമ്പ് മത്സരം നടത്താന്‍ അംപയര്‍മാര്‍ നിര്‍ബന്ധിക്കുകയായിരുന്നു. മഴ മൂലം മത്സരം മുടങ്ങിയിരുന്നെങ്കില്‍ 17 റണ്‍സിന് ബംഗ്ലാദേശ് ജയിക്കുമായിരുന്നു. അത് ഇന്ത്യയുടെ സെമി സാധ്യതകള്‍ക്കും മങ്ങലേല്‍പ്പിക്കും. എന്നാല്‍ അത് മുന്നില്‍ക്കണ്ട് പിച്ച് ഉണങ്ങുന്നതിന് മുമ്പ് അംപയര്‍മാര്‍ ഇന്ത്യക്കൊപ്പം നിന്ന് മത്സരം നടത്താന്‍ തീരുമാനിച്ചത് ഏക പക്ഷീയമാണെന്നാണ് ബംഗ്ലാദേശ് താരങ്ങള്‍ പറയുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications