T20 World Cup2022: രാജാവ് വേട്ട തുടരുന്നു!, വമ്പന്‍ റെക്കോഡുകള്‍ പേരിലാക്കി കോലി, അറിയാം

സിഡ്‌നി: ടി20 ലോകകപ്പിലെ കിരീട പ്രതീക്ഷ സജീവമാക്കി ഇന്ത്യ കുതിപ്പ് തുടരുകയാണ്. പാകിസ്താനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെതിരേ 56 റണ്‍സിന്റെ ജയമാണ് നേടിയെടുത്തത്. നെതര്‍ലന്‍ഡ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് നേടാനായത്. ഇന്ത്യയുടെ ബൗളിങ് നിര ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവരെല്ലാം രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി ഒരു വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വിരാട് കോലിയുടെയും (62*) സൂര്യകുമാര്‍ യാദവിന്റെയും (51*) പ്രകടനമാണ് കരുത്തായത്. പാകിസ്താനെതിരേ ഗംഭീര ഫിഫ്റ്റിയുമായി ഇന്ത്യ വിജയത്തിലെത്തിച്ച കോലി നെതര്‍ലന്‍ഡ്‌സിനെതിരേ 44 പന്തില്‍ 62 റണ്‍സ് നേടിയാണ് കൈയടി നേടിയത്. 3 ഫോറും 2സിക്‌സും ഉള്‍പ്പെടെ 140 സ്‌ട്രൈക്കറേറ്റിലാണ് കോലിയുടെ പ്രകടനം. നിരവധി റെക്കോഡുകളും കോലി ഇതോടെ സ്വന്തം പേരിലാക്കിയിട്ടുണ്ട്. എന്തൊക്കെയാണെന്നറിയാം.

ടി20യില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോര്‍
ടി20യില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോറെന്ന റെക്കോഡില്‍ കോലി മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്. കോലി ഇത് 21ാമത്തെ തവണയാണ് 50 പ്ലസ് സ്‌കോര്‍ ടി20യില്‍ നേടുന്നത്. രണ്ടാം സ്ഥാനത്തുള്ള മുഹമ്മദ് റിസ്വാന്‍ 11 തവണയാണ് ഈ നേട്ടത്തിലെത്തിയത്. ബാബര്‍ അസം 10 തവണയും ജോസ് ബട്‌ലറും ഡേവിഡ് വാര്‍ണറും ഒമ്പത് തവണ വീതവും രോഹിത് ശര്‍മ 8 തവണയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ഇവരെക്കാളും ഒരുപാട് മുകളില്‍ത്തന്നെയാണ് ഇപ്പോഴും കോലിയുടെ സ്ഥാനം.

ടി20യില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച്
ടി20യില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് നേട്ടം സ്വന്തമായുള്ള ഇന്ത്യക്കാരനെന്ന നേട്ടം വിരാട് കോലിയുടെ പേരിലാണ്. 14 തവണയാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്. 12 തവണ ഈ നേട്ടം സ്വന്തമാക്കിയ രോഹിത് ശര്‍മയാണ് ഈ നേട്ടത്തില്‍ കോലിക്ക് പിന്നില്‍. യുവരാജ് സിങ്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ 7 തവണ വീതവും യുസ് വേന്ദ്ര ചഹാല്‍ അഞ്ച് തവണയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

ടി20 ലോകകപ്പിലെ കോലിയുടെ പ്രകടനം
50, 40, 15, 78*, 2, 36*, 54, 57*, 23, 72*, 77, 23, 55*, 24, 82*, 89*, 57, 9, 2*, 82*, 62* എന്നിങ്ങനെയാണ് ടി20 ലോകകപ്പിലെ കോലിയുടെ ഇതിവരെയുള്ള സ്‌കോര്‍. 12 തവണയാണ് കോലി 50ലധികം റണ്‍സ് നേടിയത്. 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 10 തവണ പുറത്താവാതെ നിന്നുവെന്നതും എടുത്തു പറയേണ്ട കാര്യമാണ്. റണ്‍സ് പിന്തുടരുമ്പോഴുള്ള വിരാട് കോലിയുടെ പ്രകടനമാണ് ഏറ്റവും ശ്രദ്ധേയം. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടത്തിലേക്കെത്താന്‍ കോലി ഇതേ ഫോം തുടരേണ്ടത് അനിവാര്യമാണ്.
Also Read : T20 World Cup 2022: 'കോലിയോ ഞാനോ അല്ല', തോല്‍വിയുടെ കാരണം പറഞ്ഞ് ബാബര്‍ അസം

വലിയ കടമ്പ കടന്ന് ഇന്ത്യ
ഇന്ത്യ ഇത്തവണത്തെ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യക്ക് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി പാകിസ്താനെതിരേയായിരുന്നു. ഈ കടമ്പ വിജയകരമായി മറികടക്കാന്‍ ഇന്ത്യക്കായി. ഇനിയുള്ള വലിയ വെല്ലുവിളി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്. നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിച്ച ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയും സിംബാബ് വെയും ബംഗ്ലാദേശുമാണ് ഇനി എതിരാളികള്‍. ഇതില്‍ ദക്ഷിണാഫ്രിക്ക മാത്രമാണ് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ടീം. അതുകൊണ്ട് തന്നെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ ഇത്തവണ സജീവമാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications