T20 World Cup 2022 : എന്നെ 'ഗോട്ട്' എന്ന് വിളിക്കരുത്!, ആ രണ്ട് പേരെ വിളിക്കൂ- വിരാട് കോലി

മെല്‍ബണ്‍: ആധുനിക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത ഇതിഹാസമാണ് വിരാട് കോലി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലായിരുന്ന കോലി ഒരു മാസത്തോളം പുറത്തിരുന്ന ശേഷം ഗംഭീര ഫോമിലാണ് തിരിച്ചുവരവ് നടത്തിയത്. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ സെഞ്ച്വറി നേടിയ കോലി പിന്നീടങ്ങോട്ട് തകര്‍പ്പന്‍ ഫോം തുടരുകയാണ്. ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്കെത്തുമ്പോള്‍ എല്ലാവരും ഉറ്റുനോക്കിയിരുന്നത് കോലിയുടെ ഫോമിലേക്കായിരുന്നു.
പ്രതീക്ഷ തെറ്റിക്കാതെ കോലി ഗംഭീര പ്രകടനം തുടരുകയും ചെയ്തു. പാകിസ്താനെതിരേ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇന്ത്യയെ വിജയ തീരത്തെത്തിക്കാന്‍ കോലിക്കായി. കോലിയുടെ കരിയറിലെത്തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു അത്. പാകിസ്താനെതിരായ മത്സരത്തിന് പിന്നാലെ നെതര്‍ലന്‍ഡ്‌സിനെതിരേയും ഗംഭീര ഫിഫ്റ്റി നേടാന്‍ കോലിക്കായി. കോലിയുടെ ബാറ്റിങ് മികവുകൊണ്ട് തന്നെ അദ്ദേഹത്തെ ഗോട്ട് എന്ന് വിശേഷിപ്പിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ തന്നെ ഗോട്ട് എന്ന് വിളിക്കരുതെന്നാണ് കോലി പറയുന്നത്.

ഞാനല്ല ഗോട്ടെന്ന് കോലി
സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ബാറ്റിങ്ങുകൊണ്ട് കോലിയെപ്പോലെ വിസ്മയിപ്പിച്ച മറ്റാരുമില്ല. അതുകൊണ്ട് തന്നെ ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്ന വിശേഷണം കോലിക്കാണ് കൂടുതല്‍ പേരും നല്‍കുന്നത്. എന്നാല്‍ തന്നെയല്ല ഗോട്ടെന്ന് വിളിക്കേണ്ടതെന്നും അത് മറ്റ് രണ്ട് പേര്‍ക്കാണ് ചേരുന്നതെന്നുമാണ് കോലി പറയുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് കോലിയുടെ പ്രതികരണം. 'എന്നെ ഒരിക്കലും ഗോട്ടെന്ന് നിലയിലേക്ക് കണ്ടിട്ടില്ല. എന്നെ സംബന്ധിച്ച് രണ്ട് പേര്‍ക്കാണ് ആ വിശേഷണം ചേരുക. ഒന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറും മറ്റൊരാള്‍ വിവിയന്‍ റിച്ചാര്‍ഡ്‌സുമാണ്'- കോലി പറഞ്ഞു.
Also Read : T20 World Cup 2022: ഇന്ത്യ-പാക് ഫൈനല്‍ വരുമോ?, കപ്പ് ആരടിക്കും?, പ്രവചിച്ച് അസ്ഹര്‍

ആധുനിക ക്രിക്കറ്റിലെ ഇതിഹാസം
ആധുനിക ക്രിക്കറ്റില്‍ കോലിയോളം മികവുള്ള മറ്റൊരു ബാറ്റ്‌സ്മാനുമില്ലെന്ന് പറയാം. മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായപ്പോള്‍ വിമര്‍ശിച്ചവരും പഴി പറഞ്ഞവരും ഏറെയായിരുന്നെങ്കിലും ഇവരെക്കൊണ്ട് തന്നെ കൈയടിപ്പിച്ച് തിരിച്ചുവരവ് നടത്താന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്. മൂന്ന് ഫോര്‍മാറ്റിലും 50 ന് മുകളില്‍ ശരാശരിയുള്ള ഏക താരമായിരുന്നു കോലി. സമീപകാലത്തെ മോശം പ്രകടനംകൊണ്ട് ഈ റെക്കോഡ് നഷ്ടപ്പെട്ടെങ്കിലും അധികം വൈകാതെ ഈ റെക്കോഡിലേക്ക് കോലി തിരിച്ചുവരവ് നടത്തുമെന്നുറപ്പ്.
പാകിസ്താന്‍ ആരാധകര്‍ പാക് നായകന്‍ ബാബര്‍ അസമിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നുണ്ടെങ്കിലും കോലിയോളം മികവൊന്നും ബാബറിനില്ലെന്നതാണ് വസ്തുത. റണ്‍ചേസില്‍ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോലി. റണ്‍ചേസില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാളും ഒരുപടി മുന്നില്‍ത്തന്നെയാണ് കോലി. പകരം വെക്കാനില്ലാത്ത പ്രതിഭാസമെന്ന് തന്നെ കോലിയെ വിശേഷിപ്പിക്കാം.
Also Read : T20 World Cup 2022: അടുത്ത സഹീറാവാന്‍ അവനാവും!, വലിയ സാമ്യത, താരതമ്യവുമായി കുംബ്ലെ

സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ളവന്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സൃഷ്ടിച്ച റെക്കോഡുകള്‍ അത്ര പെട്ടെന്നൊന്നും ഒരാള്‍ക്കും തകര്‍ക്കാനാവാത്തതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, മത്സരം എന്ന് തുടങ്ങി നിരവധി റെക്കോഡുകള്‍ സച്ചിന്റെ പേരിലുണ്ട്. ഇതിലെ ഒട്ടുമിക്ക റെക്കോഡുകളും തകര്‍ക്കപ്പെടാത്തത് തന്നെയാണ്. എന്നാല്‍ സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡുകള്‍ മറികടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഏക താരം കോലിയാണ്. സച്ചിന്‍ ഏകദിനത്തില്‍ 49 സെഞ്ച്വറിയാണ് നേടിയത്. കോലിയുടെ പേരില്‍ നിലവില്‍ 43 ഏകദിന സെഞ്ച്വറിയാണുള്ളത്. സച്ചിന്റെ 100 സെഞ്ച്വറി റെക്കോഡിനും കോലി ഭീഷണിയാണ്. 71 അന്താരാഷ്ട്ര സെഞ്ച്വറിയാണ് നിലവില്‍ കോലിയുടെ പേരിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications