For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഇന്ത്യയുടെ ഗ്രൂപ്പില്‍ സെമിക്കായി 'പിടിവലി' 3 പേര്‍ തമ്മില്‍, ആദ്യം ആരെത്തും?

നിലവില്‍ ഇന്ത്യയാണ് തലപ്പത്ത്

semi

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലെ രണ്ടാംറൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായതോടെ സെമി ഫൈനല്‍ ബെര്‍ത്തിനായുള്ള പിടിവലി കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് രണ്ടാണ് സൂപ്പര്‍ 12ലെ ഈസി ഗ്രൂപ്പായി വിലയിരുത്തപ്പെട്ടിരുന്നത്. ഇന്ത്യ, ചിരവൈരികളായ പാകിസ്താന്‍, സൗത്താഫ്രിക്ക എന്നിവര്‍ തമ്മിലായിരിക്കും സെമിക്കായുള്ള പോരാട്ടമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

പക്ഷെ കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ ബാബര്‍ ആസമിന്റെ പാകിസ്താന്‍ ഏറെക്കുറെ പുറത്തായെന്ന ഘട്ടത്തിലാണ്. പാകിസ്താനു പകരം ഗ്രൂപ്പിലെ കറുത്ത കുതിരകളായിരിക്കുന്നത് യോഗ്യതാ മല്‍സരം കളിച്ചെത്തിയ സിംബാബ്‌വെയാണ്. ഈ ഗ്രൂപ്പിലെ സെമി സാധ്യതകള്‍ പരിശോധിക്കാം.

തലപ്പത്ത് ഇന്ത്യ

തലപ്പത്ത് ഇന്ത്യ

നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ രോഹിത് ശര്‍മയുടെ ഇന്ത്യയാണ് തലപ്പത്തുള്ളത്. കളിച്ച രണ്ടു മല്‍സരങ്ങളും ജയിച്ച ഇന്ത്യക്കു നാലു പോയിന്റുണ്ട്. 1.435 ആണ് നെറ്റ് റണ്‍റേറ്റ്. മൂന്നു പോയിന്റ് വീതമുള്ള സൗത്താഫ്രിക്കയും സിംബാബ്‌വെയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. രണ്ടു പോയിന്റോടെ ബംഗ്ലാദേശാണ് നാലാംസ്ഥാനത്ത്.
സിംബാബ്‌വെയുമായുള്ള സൗത്താഫ്രിക്കയുടെ ആദ്യ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാമത്തെ കളിയില്‍ ബംഗ്ലാദേശിനെ വന്‍ മാര്‍ജിനില്‍ അവര്‍ തകര്‍ത്തുവിട്ടു. ഇത് 5.2 എന്ന വലിയ നെറ്റ് റണ്‍റേറ്റാണ് അവര്‍ക്കു നല്‍കിയിരിക്കുന്നത്. സിംബാബ്‌വെയാവട്ടെ ആദ്യ കളി ഉപേക്ഷിക്കപ്പെട്ടെങ്കിലും രണ്ടാം മല്‍സരത്തില്‍ പാകിസ്താനെ അട്ടിമറിച്ച് വിലപ്പെട്ട രണ്ടു പോയിന്റ് സ്വന്തമാക്കുകയായിരുന്നു. 0.05 എന്ന റണ്‍റേറ്റാണ് ഇപ്പോള്‍ സിംബാബ്‌വെയ്ക്കുള്ളത്.

ഡ്രൈവിങ് സീറ്റില്‍ ആര്?

ഡ്രൈവിങ് സീറ്റില്‍ ആര്?

നിലവില്‍ സെമി ഫൈനല്‍ സ്ഥാനത്തിനു വേണ്ടിയുള്ള ഡ്രൈവിങ് സീറ്റില്‍ ഇന്ത്യ തന്നെയാണ്. ഇനി അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇന്ത്യ സെമിയിലെത്താതെ പോവുകയുള്ളൂ. നെറ്റ് റണ്‍റേറ്റില്‍ സൗത്താഫ്രിക്കയേക്കാള്‍ വളരെ പിറകിലാണെന്നതു മാത്രമാണ് ഇന്ത്യയുടെ ഒരേയൊരു പ്രശ്‌നം. അതു മാറ്റി നിര്‍ത്തിയാല്‍ ആശങ്കപ്പെടാനൊന്നുമില്ല. ഞായറാഴ്ചത്തെ അടുത്ത മല്‍സരത്തില്‍ സൗത്താഫ്രിക്കയെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്കു സെമി ഏറെക്കുറെ ഉറപ്പിക്കാം. എന്നാല്‍ സൗത്താഫ്രിക്ക ജയിച്ചാല്‍ അവര്‍ ഇന്ത്യയെ പിന്തള്ളി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തെത്തും. ഇതോടെ ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവരുമായുള്ള അവസാന രണ്ടു മല്‍സരങ്ങള്‍ ഇന്ത്യക്കു നിര്‍ണായകമാക്കുകയും ചെയ്യും.

Also Read: T20 World Cup 2022: 'ചതിയന്‍' രാഹുല്‍ വേണ്ട! പകരം പന്ത് കളിക്കട്ടെ- സോഷ്യല്‍ മീഡിയ

പാകിസ്താന്‍ എത്തുമോ?

പാകിസ്താന്‍ എത്തുമോ?

രണ്ടു മല്‍സരങ്ങളിലും തോറ്റതോടെ പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യതകള്‍ ഏറെക്കുറെ അസ്തമിച്ചുവെന്നു തന്നെ പറയാം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു സംഭവിച്ചതും ഇതു തന്നെയായിരുന്നു. അന്നു പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരോടു ആദ്യ രണ്ടു കളിയിലും ഇന്ത്യ തോറ്റു. ശേഷിച്ച മല്‍സരങ്ങളില്‍ ജയിച്ചെങ്കിലും സെമി കാണാതെ മടങ്ങേണ്ടി വരികയായിരുന്നു.
ഇത്തവണ പാകിസ്താന് ശേഷിച്ച മൂന്നു കളികളിലും വലിയ മാര്‍ജിനില്‍ ജയിച്ചേ തീരൂ. നെതര്‍ലാന്‍ഡ്‌സ്, സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവരുമായിട്ടാണ് ബാക്കിയുള്ള മല്‍സരങ്ങള്‍. ഇന്ത്യ, സൗത്താഫ്രിക്ക, സിംബാബ്‌വെ തുടങ്ങിയ ടീമുകള്‍ അവരുടെ ശേഷിച്ച മൂന്നു കളികളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ പാകിസ്താനു സെമി കാണാതെ നാട്ടിലേക്കു മടങ്ങേണ്ടിവരും.

Also Read: T20 World Cup 2022: അംപയറുടെ അബദ്ധം- രാഹുല്‍ എന്തുകൊണ്ട് റിവ്യു എടുത്തില്ല, വില്ലന്‍ രോഹിത്തോ?

നിര്‍ണായക മല്‍സരങ്ങള്‍

നിര്‍ണായക മല്‍സരങ്ങള്‍

ബംഗ്ലാദേശ് x സിംബാബ്‌വെ (ഞായര്‍), ഇന്ത്യ x സൗത്താഫ്രിക്ക (ഞായര്‍), പാകിസ്താന്‍ x സൗത്താഫ്രിക്ക (നവംബര്‍ 3) തുടങ്ങിയ മല്‍സരങ്ങള്‍ ഈ ഗ്രൂപ്പിലെ സെമി ഫൈവനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ വളരെ നിര്‍ണായകമാവും. ബംഗ്ലാദേശും സിംബാബ്‌വെയും തമ്മിലുള്ള കളിയില്‍ ആരു ജയിച്ചാലും അവരുടെ സെമി സാധ്യത വര്‍ധിക്കും.
സൗത്താഫ്രിക്കയുമായുള്ള വമ്പന്‍ പോരാട്ടം ജയിച്ചാല്‍ ഇന്ത്യക്കു സെമി ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാം. എന്നാല്‍ സൗത്താഫ്രിക്ക ഈ കളി തോല്‍ക്കേണ്ടത് പാകിസ്താനെ സംബന്ധിച്ച് വളരെ നിര്‍ണായകവുമാണ്. പാകിസ്താനും സൗത്താഫ്രിക്കയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം പാക് പടയ്ക്കാണ് കൂടുതല്‍ പ്രധാനം. സൗത്താഫ്രിക്കയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കുകയല്ലാതെ അവര്‍ക്കു മുന്നില്‍ വഴികളില്ല.

Story first published: Friday, October 28, 2022, 12:49 [IST]
Other articles published on Oct 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+