T20 World Cup 2022: 'ചതിയന്‍' രാഹുല്‍ വേണ്ട! പകരം പന്ത് കളിക്കട്ടെ- സോഷ്യല്‍ മീഡിയ
ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഫ്‌ളോപ്പായിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍. നെതര്‍ലാന്‍ഡ്‌സിനെതിരേ സിഡ്‌നിയില്‍ നടന്ന കളിയില്‍ ഒമ്പതു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. 12 ബോള്‍ നേരിട്ട രാഹുല്‍ ഒരു ബൗണ്ടറി മാത്രമാണ് നേടിയത്. വാന്‍ മീകെറന്റെ ബൗളിങില്‍ താരം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

പാകിസ്താനെതിരേയും ഫ്ളോപ്പ്
നേരത്തേ ചിരവൈരികളായ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തിലും രാഹുല്‍ ഫ്‌ളോപ്പായിരുന്നു. നാലു റണ്‍സ് മാത്രമെടുത്ത അദ്ദേഹം നസീം ഷായുടെ ബൗളിങില്‍ ബൗള്‍ഡാവുകയായിരുന്നു. ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ രാഹുലിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. രാഹുലിനു പകരം കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിക്കണമെന്നാണ് പലരും ആവശ്യപ്പെട്ടിരിക്കുന്നത്.

രാഹുല്‍ ചതിയന്‍
കെഎല്‍ രാഹുല്‍ ചതിയനാണ്. അയാള്‍ക്കു പകരം റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിക്കണമെന്നാണ് ഒരു യൂസര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.
ചതിയനായ ഈ രാഹുലിനേക്കാള്‍ റിഷഭ് പന്തിന്റെ ഏതു വേര്‍ഷനായാലും ടീമിലെടുക്കാന്‍ താന്‍ തയ്യാറാണെന്നായിരുന്നു മറ്റൊരു പ്രതികരണം.
Also Read: T20 World Cup 2022: കോലിയുടെ 'രൂപമാറ്റം' ഞെട്ടിച്ചു! ഇന്നിങ്‌സിനെക്കുറിച്ച് അശ്വിന്‍

വലിയ വേദിയില്‍ തിളങ്ങാനാവുന്നില്ല
കെഎല്‍ രാഹുല്‍ ഒരിക്കലും വലിയ വേദിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണാന്‍ സാധിച്ചിട്ടില്ല. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ രാഹുലിനു പകരം റിഷഭ് പന്ത് നല്ലൊരു ഓപ്ഷനാണെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
ഓരോ ക്രിക്കറ്റ് ആരാധകനും വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. ഈ പേടിഎം ബുള്ളിയായ കെഎല്‍ രാഹുലിനേക്കാള്‍ വലിയ മല്‍സരങ്ങളില്‍ റിഷഭ് പന്ത് കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നായിരുന്നു ഒരു പ്രതികരണം.

രാഹുലിനേക്കാള്‍ മികച്ച ടി20 താരം
കെഎല്‍ രാഹുലിനു പകരം റിഷഭ് പന്തിനെ ഇന്ത്യന്‍ ടീമിലെടുക്കൂ. രാഹുലുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ടി20 താരമാണ് റിഷഭ്. പന്തിനു കളിക്കാന്‍ അര്‍ഹതയുണ്ടെന്നും ഒരു യൂസര്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications