T20 World Cup 2022: റിഷഭിനെ ടി20യില്‍ ഓപ്പണറാക്കണം, അത്ഭുതം കാണാം!, മൂന്ന് കാരണങ്ങളിതാ

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സെമിയുറപ്പിച്ച് ഇന്ത്യ മുന്നേറുകയാണ്. സൂപ്പര്‍ താരങ്ങളെല്ലാം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നതോടെ ഇന്ത്യ ഇത്തവണ കിരീട പ്രതീക്ഷയോടെ കുതിക്കുകയാണ്. എന്നാല്‍ ഇന്ത്യ ഇതുവരെ റിഷഭ് പന്തിനെ കളിപ്പിച്ചിട്ടില്ല. ആദ്യ നാല് മത്സരത്തിലും റിഷഭ് പന്തിനെ ബെഞ്ചിലിരുത്തി ദിനേഷ് കാര്‍ത്തികിനാണ് ഇന്ത്യ അവസരം നല്‍കിയത്. ലോകകപ്പിന് മുമ്പ് റിഷഭിന്റെ മോശം പ്രകടനമാണ് അദ്ദേഹത്തിനെ പുറത്തിരുത്താനുള്ള കാരണം.
എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഒരു മത്സരമെങ്കിലും റിഷഭ് അര്‍ഹിക്കുന്നു. കാരണം ഓസീസ് പിച്ചുകളില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് റിഷഭ്. എന്നാല്‍ ഇന്ത്യ അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിച്ചിട്ടില്ലെന്ന് പറയാം. മധ്യനിരയില്‍ ഇന്ത്യ റിഷഭിനെ കളിപ്പിക്കാതെ ഓപ്പണറാക്കിയാല്‍ അത്ഭുതം കാട്ടാനായേക്കും. റിഷഭിനെ ഓപ്പണറാക്കണമെന്ന് പറയാനുള്ള മൂന്ന് കാരങ്ങള്‍ നോക്കാം.

മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍
ഓപ്പണിങ്ങില്‍ ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരെ ആവിശ്യമാണ്. നിലവില്‍ ഇന്ത്യക്ക് ഓപ്പണിങ്ങിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരില്ല. ദേവ്ദത്ത് പടിക്കല്‍, വെങ്കടേഷ് അയ്യര്‍ എന്നിവരെയൊന്നും ടി20യിലെ വിശ്വസ്തരായ ഇടം കൈയന്‍ ഓപ്പണര്‍മാരെന്ന് പറയാനാവില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ഓപ്പണറെയാണ് ഇന്ത്യക്കാവശ്യം. അതുകൊണ്ട് തന്നെ റിഷഭ് പന്ത് ഓപ്പണിങ് സ്ഥാനത്തേക്കെത്തേണ്ടതാണ്.
രോഹിത് ശര്‍മ കളമൊഴിഞ്ഞാലും കെ എല്‍ രാഹുല്‍ ഓപ്പണറായി തുടര്‍ന്നേക്കും. രാഹുല്‍ നിലയുറപ്പിക്കാന്‍ കൂടുതല്‍ പന്തുകള്‍ വേണ്ടിവരുന്ന താരമാണ്. അതുകൊണ്ട് തന്നെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനെയാണ് ഇന്ത്യക്കാവശ്യം. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും അനുയോജ്യന്‍ റിഷഭ് പന്ത് തന്നെയാണ്.

പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കും
പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കുന്ന ഓപ്പണര്‍മാരെയാണ് ടീമിനാവശ്യം. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യക്ക് നിലവില്‍ പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും അനുയോജ്യനായ താരം റിഷഭ് പന്താണ്. ആദ്യത്തെ ആറോവര്‍ ഇന്ത്യക്ക് മുതലാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് നിലവില്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അതുകൊണ്ട് തന്നെ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനെയാണ് ഓപ്പണിങ്ങില്‍ ഇന്ത്യക്ക് വേണ്ടത്. റിഷഭ് മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള താരമാണ്. അനായാസമായി സിക്‌സര്‍ നേടാനും പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടാനും റിഷഭിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ താരത്തെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കണം.

എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കും
അതിവേഗം എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിവുള്ള താരമാണ് റിഷഭ് പന്ത്. ക്രീസില്‍ നില്‍ക്കുന്ന സമയമത്രയും എതിര്‍ ബൗളര്‍മാരുടെ ചങ്കില്‍ ഭയം സൃഷ്ടിക്കാന്‍ റിഷഭിന് കഴിവുണ്ട്. കൂടാതെ ഒറ്റക്ക് മത്സരഫലത്തെ മാറ്റാനും റിഷഭിനാവും. ചെറിയ സമയംകൊണ്ട് മത്സരം കൈപ്പിടിയിലാക്കാന്‍ കഴിവുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് റിഷഭെന്ന് പറയാം. ഇത്തരത്തിലുള്ള താരങ്ങള്‍ വളരെ അപൂര്‍വ്വമാണ്. നിലവില്‍ ഇന്ത്യന്‍ ടീമിലെ എക്‌സ്ഫാക്ടര്‍ താരങ്ങളിലൊരാളാണ് റിഷഭെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications