Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ജഡേജയേക്കാള്‍ പിന്നിലല്ല, ഒപ്പമാണ് അക്ഷര്‍, ഈ മൂന്ന് കാരണങ്ങള്‍ തെളിവ്

1

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്ത്യക്ക് തിരിച്ചടി നല്‍കി രവീന്ദ്ര ജഡേജക്ക് പരിക്കേറ്റത്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജക്ക് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ജഡേജക്ക് അപ്രതീക്ഷിതമായി പരിക്കേറ്റതോടെ ഇന്ത്യ അക്ഷര്‍ പട്ടേലിനെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തി.

ജഡേജ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ ബാറ്റുകൊണ്ട് ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമായിരുന്നു. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി മികച്ച പ്രകടനം നടത്താന്‍ ജഡേജക്കായിരുന്നു. ജഡേജയുടെ അഭാവം ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയാവുമോ?. ജഡേജയുടെ വിടവ് നികത്താന്‍ അക്ഷര്‍ പട്ടേലിന് സാധിക്കുമോ?. എന്തായാലും ജഡേജയേക്കാള്‍ ഒട്ടും പിന്നിലല്ല അക്ഷറെന്ന് പറയാം. അത് പറയാനുള്ള മൂന്ന് കാരണങ്ങളിതാ

പവര്‍പ്ലേയില്‍ പന്തെറിയാനുള്ള കഴിവ്

പവര്‍പ്ലേയില്‍ പന്തെറിയാനുള്ള കഴിവ്

അക്ഷര്‍ പട്ടേല്‍ പവര്‍പ്ലേയില്‍ നന്നായി പന്തെറിയാന്‍ കഴിവുള്ള താരമാണ്. വിക്കറ്റ് നേടാനും അദ്ദേഹത്തിന് സാധിക്കും. വലിയ ടേണ്‍ ലഭിക്കാത്ത പിച്ചിലും ലൈനും ലെങ്തും കാത്ത് പന്തെറിയാനും വിക്കറ്റ് വീഴ്ത്താനും അക്ഷറിന് സാധിക്കും. പവര്‍പ്ലേയില്‍ ജഡേജയേക്കാള്‍ നന്നായി പന്തെറിയുന്ന ബൗളറെന്ന് അക്ഷറെ വിശേഷിപ്പിക്കാം. ജഡേജ പവര്‍പ്ലേയില്‍ പന്തെടുക്കുമ്പോള്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാറില്ല. എന്നാല്‍ അക്ഷര്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്ന ബൗളറാണ്. ഓസീസ് സാഹചര്യത്തില്‍ പവര്‍പ്ലേയില്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും നടത്തുന്ന പേസാക്രമണത്തിനൊപ്പം തന്നെ ഇന്ത്യക്ക് വിശ്വസിച്ച് പന്തേല്‍പ്പിക്കാവുന്ന താരമാണ് അക്ഷര്‍.

T20 World Cup 2022: ഇവരെ എന്തിന് തഴഞ്ഞു?, സ്ഥാനം അര്‍ഹിച്ചിട്ടും സീറ്റില്ല!, മൂന്ന് പേര്‍

വലം കൈയന്‍ മാര്‍ക്കെതിരേയും ഗുണം ചെയ്യും

വലം കൈയന്‍ മാര്‍ക്കെതിരേയും ഗുണം ചെയ്യും

ഇടം കൈയന്‍ സ്പിന്നര്‍മാര്‍ പൊതുവേ ലക്ഷ്യമിടുന്നത് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരെയാണ്. ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ ടേണിലൂടെ കുഴപ്പിക്കാന്‍ സാധിക്കുക ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരെയാണ്. ജഡേജ കൂടുതല്‍ കുഴപ്പിക്കുന്നത് ഇടം കൈയന്‍മാരെയാണെങ്കില്‍ അക്ഷര്‍ പട്ടേല്‍ വലത്-ഇടത് ബാറ്റ്‌സ്മാന്‍മാരെ ഒരുപോലെ വിറപ്പിക്കാന്‍ കഴിവുള്ളവനാണ്. ഇന്‍സ്വിങ് ടേണുകളും ഔട്ട് സ്വിങ് ടേണുകളും അക്ഷറിന്റെ കൈകളില്‍ ഭദ്രം. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ള അക്ഷര്‍ ഇതിലൂടെയും ബാറ്റ്‌സ്മാനെ വിക്കറ്റിന് മുന്നില്‍ കുടുക്കാന്‍ മിടുക്കുകാട്ടുന്നു.

സമീപകാലത്തെ ബാറ്റിങ് പ്രകടനം

സമീപകാലത്തെ ബാറ്റിങ് പ്രകടനം

ജഡേജക്ക് അക്ഷറിനെക്കാള്‍ മുന്‍തൂക്കം നല്‍കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ബാറ്റിങ്ങും രണ്ട് ഫീല്‍ഡിങ്ങുമാണ്. എന്നാല്‍ സമീപകാലത്തായി അക്ഷര്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഫീല്‍ഡിങ്ങിലും മോശമെന്ന് പറയാനാവില്ല. വലിയ ഷോട്ടുകള്‍ കളിക്കാന്‍ അക്ഷറിന് സാധിക്കുന്നുണ്ട്. അനുഭവസമ്പത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ജഡേജയുടെ അത്രെ ഇന്ത്യന്‍ ടീമില്‍ അക്ഷറിന് പരിചയസമ്പത്തില്ലെങ്കിലും ഐപിഎല്ലില്‍ വലിയ അനുഭവസമ്പത്ത് ജഡേജക്കുണ്ട്.

ധോണിയും കോലിയും ചേര്‍ന്ന് കരിയര്‍ തുലച്ചു!, ഒരാളുടെയല്ല, അഞ്ച് പേരുടെ, അറിയാമോ?

ടി20യിലെ പ്രകടന കണക്കുകള്‍

ടി20യിലെ പ്രകടന കണക്കുകള്‍

ജഡേജ ഇന്ത്യക്കായി 64 ടി20 കളിച്ചപ്പോള്‍ 24.05 ശരാശരിയിലും 124.52 സ്‌ട്രൈക്കറേറ്റിലും നേടിയത് 456 റണ്‍സ്. 7.05 ഇക്കോണമിയില്‍ 51 വിക്കറ്റും നേടി. ഐപിഎല്ലില്‍ ജഡേജ 210 മത്സരത്തില്‍ നിന്ന് 2502 റണ്‍സും 132 വിക്കറ്റും നേടിയിട്ടുണ്ട്. അക്ഷര്‍ 26 മത്സരമാണ് ഇന്ത്യക്കായി ടി20 കളിച്ചത്. 18.38 ശരാശരിയില്‍ 147 റണ്‍സാണ് നേടിയത്. 18.38 ശരാശരിയിലും 137.38 സ്‌ട്രൈക്കറേറ്റും. 21 വിക്കറ്റാണ് നേടിയത്. ഇക്കോണമി 7.27. ഐപിഎല്ലില്‍ 1135 റണ്‍സും 101 വിക്കറ്റും അക്ഷറിന്റെ പേരിലുണ്ട്.

Story first published: Thursday, September 15, 2022, 11:18 [IST]
Other articles published on Sep 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+