For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ ആരാവും? ഇവരിലൊരാള്‍ തന്നെ, ഇതാ 3 പേര്‍

23നാണ് ഇന്ത്യയുടെ ആദ്യ മല്‍സരം

ടി20 ലോകകപ്പില്‍ ഇത്തവണത്തെ കിരീട ഫേവറിറ്റുകളിലൊന്നാണ് രോഹിത് ശര്‍മയുടെ ടീം ഇന്ത്യ. 2007ലെ പ്രഥമ ടൂര്‍ണമെന്റിലെ ചാംപ്യന്‍മാര്‍ക്കു പിന്നീടൊരിക്കലും ട്രോഫിയില്‍ മുത്തമിടാന്‍ ഭാഗ്യമുണ്ടായിട്ടില്ല. അതു മാത്രമല്ല 2007നു ശേഷം നടന്ന ഒരു ടി20 ലോകകപ്പിലും ഫൈനലില്‍പ്പോലും ഇന്ത്യയെ കാണാനായിട്ടില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

2021ലെ പ്രകടനം

2021ലെ പ്രകടനം

2021ലെ അവസാന എഡിഷനില്‍ വിരാട് കോലിക്കു കീഴില്‍ ദയനീയ പ്രകടനമായിരുന്നു ഇന്ത്യയുടേത്. സൂപ്പര്‍ 12ല്‍ തന്നെ നാണംകെട്ട് പുറത്താവാനായിരുന്നു അന്നു ടീമിന്റെ വിധി. ഇത്തവണ സമാനമായ ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനിയിരിക്കും ഇന്ത്യയുടെ ശ്രമം. ഈ ലോകകപ്പില്‍ ബാറ്റിങില്‍ ചില താരങ്ങളുടെ പ്രകടനമായിരിക്കും ടീമിന്റെ വിധി നിര്‍ണയിക്കുക. ടൂര്‍ണമെന്റില്‍ ടോപ്‌സ്‌കോററാവാന്‍ സാധ്യതയുള്ള മൂന്നു പേര്‍ ആരൊക്കെയാവുമെന്നു പരിശോധിക്കാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന സൂര്യകുമാര്‍ യാദവാണ് ടീമിനായി ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടാന്‍ സാധ്യതയുള്ള ഒരു താരം. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് അദ്ദേഹം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഈ വര്‍ഷം ഏറ്റവുമധികം റണ്‍സെടുത്തത് സൂര്യയാണ്. 40.05 ശരാശരിയില്‍ 184.56 സ്‌ട്രൈക്ക് റേറ്റോടെ 801 റണ്‍സ് സ്‌കൈ നേടിക്കഴിഞ്ഞു.

ഏതു ഷോട്ടും കളിക്കും

ഏതു ഷോട്ടും കളിക്കും

വൈവിധ്യമാര്‍ന്ന ഒരുപിടി ഷോട്ടുകള്‍ സൂര്യയുടെ ആവനാഴിയിലുണ്ട്. ഗ്രൗണ്ടിന്റെ ഏതുമൂലയിലേക്കും അനായാസം ഷോട്ടുകള്‍ പായിക്കാന്‍ സാധിക്കുമെന്നതാണ് സ്‌കൈയെ അപകടകാരിയാക്കി മാറ്റുന്നത്. ഏതു പ്രതിസന്ധി ഘട്ടത്തിലും മാച്ച് വിന്നിങ് ഇന്നിങ്‌സുകളിലൂടെ ടീമിനെ രക്ഷിക്കാന്‍ സൂര്യക്കു സാധിക്കും. ലോകകപ്പിലും അദ്ദേഹം ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.

Also Read: 'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണി

വിരാട് കോലി

വിരാട് കോലി

മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലി ബാറ്റിങില്‍ തന്റെ പഴയ മാജിക്കല്‍ ടച്ച് വീണ്ടെടുത്തുകഴിഞ്ഞു. ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ പ്രധാന ആശങ്ക അദ്ദേഹത്തിന്റെ മോശം ഫോമായിരുന്നു. കോലിയെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നു കപില്‍ ദേവുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ചെറിയൊരു ബ്രേക്കെടുത്ത് ഏഷ്യാ കപ്പിലൂടെ മടങ്ങിയെത്തിയ കോലി പഴയ കോലിയായി മാറുന്നതാണ് കണ്ടത്. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 276 റണ്‍സോടെ ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാമതുമെത്തി.

ഫോം ആവര്‍ത്തിച്ചു

ഫോം ആവര്‍ത്തിച്ചു

അതിനു ശേഷം ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ പരമ്പരകളിലും കോലി ഫോം തുടര്‍ന്നു. അവസാനമായി സൗത്താഫ്രിക്കയ്‌ക്കെതിരേ കളിച്ച ടി20യില്‍ 28 ബോളില്‍ നിന്നും അദ്ദേഹം പുറത്താവാതെ 49 റണ്‍സെടുത്തിരുന്നു. ഓസ്‌ട്രേലിയയില്‍ ടി20യില്‍ മികച്ച റെക്കോര്‍ഡാണ് കോലിക്കുള്ളത്. അതുകൊണ്ടു തന്നെ അദ്ദേഹം ഇന്ത്യയുടെ മാത്രമല്ല ടൂര്‍ണമെന്റിലെ തന്നെ ടോപ്‌സ്‌കോററായും മാറിയേക്കും.

Also Read: T20 World Cup: സന്നാഹത്തില്‍ തോറ്റ് ഇന്ത്യ, പരിഹാസ ട്വീറ്റുമായി ഓസീസ് ജേര്‍ണലിസ്റ്റ്, വൈറല്‍

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യക്കു വേണ്ടി ടി20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കാന്‍ സാധ്യതയുളള അടുത്തയാള്‍. ഹിറ്റ്മാന്റെ ക്യാപ്റ്റന്‍സിയില്‍ മിന്നുന്ന പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ഏഷ്യാ കപ്പില്‍ കിരീടമില്ലാതെ മടങ്ങേണ്ടി വന്നെങ്കിലും മറ്റു പരമ്പരകളിലെല്ലാം ഇന്ത്യ ആധിപത്യം പുലര്‍ത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായി സൗത്താഫ്രിക്കയ്‌ക്കെതിരേ സ്വന്തം നാട്ടില്‍ ഇത്തവണ ടി20 പരമ്പര സ്വന്തമാക്കാനും രോഹിത്തിനു കീഴില്‍ ഇന്ത്യക്കു സാധിച്ചു.

മികച്ച റെക്കോര്‍ഡ്

മികച്ച റെക്കോര്‍ഡ്

ടി20യില്‍ മികച്ച റെക്കോര്‍ഡാണ് ബാറ്ററെന്ന നിലയില്‍ ഹിറ്റ്മാനുള്ളത്. നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തതും അദ്ദേഹമാണ്. 142 മല്‍സരങ്ങളില്‍ നിന്നും 3737 റണ്‍സ് രോഹിത്തിന്റെ പേരിലുണ്ട്. കൂടാതെ ടി20യില്‍ കൂടുതല്‍ സിക്‌സറും സെഞ്ച്വറികളുമടിച്ചതും അദ്ദേഹം തന്നെയാണ്. 178 സിക്‌സറുകളോടെയാണ് രോഹിത് റെക്കോര്‍ഡിട്ടത്.

Story first published: Friday, October 14, 2022, 19:21 [IST]
Other articles published on Oct 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+