
രണ്ടു ഗ്രൂപ്പുകള്‍?
അതിനിടെ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീമില്‍ രോഹിത്തും കോലിയും രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ച ഫോട്ടോസാണ് ഇതിനു വഴിയൊരുക്കിയിരിക്കുന്നത്. കളിക്കളത്തിനു പുറത്ത് ഒരിക്കല്‍പ്പോലും ഇരുവരെയും ഒരുമിച്ച് ഫോട്ടോയില്‍ ആരാധകര്‍ കണ്ടിട്ടില്ല. ഇത്തവണ പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോയും അങ്ങനെ തന്നെയാണ്. ഇതാണ് ഫാന്‍സിനെ ചൊടിപ്പിച്ചിരിക്കുന്നത്. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.

ടീമംഗങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോസ്
ടീമംഗങ്ങളായ ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമിലൂടെ രോഹിത് ശര്‍മ പങ്കുവച്ചത്. ഇതു കൂടാതെ സൂര്യകുമാര്‍ യാദവും മറ്റൊരു ഗ്രൂപ്പുഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. രോഹിത്തിനെക്കൂടാതെ യുസ്വേന്ദ്ര ചഹല്‍, റിഷഭ് പന്ത് തുടങ്ങിയവരും ഈ ഫോട്ടോയിലുണ്ടായിരുന്നു.
അതേസമയം, വിരാട് കോലി പങ്കുവച്ചിരിക്കുന്ന ഫോട്ടോയിലുള്ളത് ദീപക് ഹൂഡ, ഹര്‍ഷല്‍ പട്ടേല്‍, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവരാണ്.

ഒരുമിച്ച് ഫോട്ടോയില്ല
ഈ ഫോട്ടോസ് കണ്ടതോടെയാണ് രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ടീമിനകത്ത് തങ്ങളുടേതായ രണ്ടു ഗ്രൂപ്പുകളുണ്ടാക്കിയതായി സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ആരോപിച്ചത്. രോഹിത്തും കോലിയും ഒരിക്കല്‍പ്പോലും ഒരുമിച്ചുള്ള ഫോട്ടോ എടുക്കാത്തത് എന്തുകൊണ്ടാണെന്നും ചിലര്‍ ചോദിക്കുന്നു.
ഈ രോഹിത് ശര്‍മയും വിരാട് കോലിയും എപ്പോഴാണ് ഒരുമിച്ച് ഒരു ഫോട്ടോയെടുക്കുകയെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററിലൂടെ ചോദിച്ചത്.

എന്തുകൊണ്ട് രോഹിത്തിനൊപ്പം പോസ്റ്റില്ല?
ഭായ്, രോഹിത് ശര്‍മയോടൊപ്പം ഒരിക്കലുമെന്താണ് ഒരു പോസ്റ്റ് ഇടാത്തതെന്നായിരുന്നു വിരാട് കോലിയുടെ പോസ്റ്റിനു താഴെ ഒരു യൂസര്‍ കുറിച്ചത്.
ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടെന്നു വ്യക്തമായിരിക്കുകയാണ്. രോഹിത് ശര്‍മയും വിരാട് കോലിയും വ്യത്യസ്ത ടീമുകളുണ്ടാക്കിയാണ് ഓസ്‌ട്രേലിയയില്‍ കറങ്ങുന്നതെന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു.

ലക്ഷ്യം രണ്ടാം ലോകകപ്പ്
അതേസമയം, 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പിനു ശേഷം ഒരിക്കല്‍പ്പോലും ഇന്ത്യക്കു കിരീടം നേടാനായിട്ടില്ല. കന്നി ടൂര്‍ണമെന്റില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു ഇന്ത്യ ചാംപ്യന്‍മാരായത്. അതിനു ശേഷം ഫൈനലില്‍ പോലും ഇന്ത്യ എത്തിയിട്ടില്ല.
2021ല്‍ യുഎഇയില്‍ നടന്ന അവസാനത്തെ ലോകകപ്പില്‍ സൂപ്പര്‍ 12ല്‍ തന്നെ ഇന്ത്യ നാണംകെട്ട് പുറത്താവുകയായിരുന്നു. ചിരവൈരികളായ പാകിസ്താനോടേറ്റ പരാജയവും പിന്നാലെ ന്യൂസിലാന്‍ഡിനോടേറ്റ തോല്‍വിയുമാണ് ഇന്ത്യക്കു തിരിച്ചടിയായത്.


Click it and Unblock the Notifications












