Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022 : കപ്പടിക്കാന്‍ ഇന്ത്യ, കരുത്ത്, ദൗര്‍ബല്യം, സാധ്യത, എല്ലാം അറിയാം

1

ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. ഈ മാസം 16നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം ഇതിനോടകം ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്. സന്നാഹ മത്സരത്തിനായി ഇന്ത്യ തയ്യാറെടുക്കുകയാണ്. രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ ശക്തമായ താരനിരയോടെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഇത്തവണ ഫേവറേറ്റുകളിലൊന്നായി വിലയിരുത്തപ്പെടുന്നവരിലൊരു ടീമാണ് ഇന്ത്യ. ലോകകപ്പിലെ ഇന്ത്യയുടെ ശക്തി, ദൗര്‍ബല്യം, സാധ്യതകള്‍ എല്ലാ വിലയിരുത്താം.

ബാറ്റിങ് കരുത്ത്

ബാറ്റിങ് കരുത്ത്

ഇന്ത്യന്‍ ടീമിന്റെ കരുത്ത് ബാറ്റിങ്ങാണ്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് മികവിലേക്കെത്തിയിട്ടുണ്ട്. മൂന്നാം നമ്പറില്‍ വിരാട് കോലി കസറുമ്പോള്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം. അഞ്ചാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയും ആറാം നമ്പറില്‍ ദിനേഷ് കാര്‍ത്തികും എത്തുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ഗംഭീരം.

ഒന്നിലധികം മാച്ച് വിന്നര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്. അനുഭവസമ്പന്നരായ ബാറ്റ്‌സ്മാന്‍മാരാണ് ഇന്ത്യക്കൊപ്പമുള്ളത്. രോഹിത് ശര്‍മ, രാഹുല്‍, കോലി, കാര്‍ത്തിക് എന്നിവരെല്ലാം ഓസ്‌ട്രേലിയയില്‍ കളിക്കുകയും മികച്ച പ്രകടനം നടത്തിയിട്ടുള്ളവരുമാണ്. അനുഭവസമ്പന്നരായ താരങ്ങളുള്ളതിനാല്‍ ഇന്ത്യക്ക് ബാറ്റിങ്ങില്‍ വലിയ ആത്മവിശ്വാസമുണ്ട്. ഇന്ത്യയുടെ കരുത്ത് ബാറ്റിങ് നിരയാണെന്നതില്‍ സംശയമില്ല.

Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

ബൗളിങ് നിര പ്രശ്‌നം

ബൗളിങ് നിര പ്രശ്‌നം

ഇന്ത്യയുടെ പ്രധാന പ്രശ്‌നവും ദൗര്‍ബല്യവുമെല്ലാം ബൗളിങ് നിരയാണ്. പ്രധാനമായും പേസ് ബൗളര്‍മാര്‍. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് വലിയ ആധിപത്യമുണ്ട്. പേസും ബൗണ്‍സും തുണക്കുന്ന ഓസീസ് പിച്ചില്‍ മികച്ച പേസ് കരുത്തുള്ളവര്‍ക്ക് കൂടുതല്‍ വിജയ സാധ്യതകളുണ്ട്. എന്നാല്‍ ഇന്ത്യയുടെ പേസ് ബൗളിങ് നിര ദുര്‍ബലം. അര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം തള്ളുകൊള്ളികള്‍. ഓസീസ് സാഹചര്യത്തില്‍ ഇന്ത്യയുടെ വലിയ ദൗര്‍ബല്യം ഇതാണ്.

ബുംറ, ജഡേജ എന്നിവരില്ല

ബുംറ, ജഡേജ എന്നിവരില്ല

ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന രണ്ട് സൂപ്പര്‍ താരങ്ങളുടെ അഭാവമാണ്. അതില്‍ പ്രധാനപ്പെട്ടത് ജസ്പ്രീത് ബുംറയുടെ അഭാവമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ബുംറ. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യയെ കാര്യമായിത്തന്നെ ബാധിക്കും. ബുംറയുണ്ടായിരുന്നെങ്കില്‍ ഡെത്ത് ഓവറില്‍ ഇന്ത്യക്കത് വലിയ കരുത്താവുമായിരുന്നു. മറ്റൊരാള്‍ രവീന്ദ്ര ജഡേജയാണ്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളിലൊരാളായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പരിക്കേറ്റതോടെ ജഡേജക്കും ടീമിന് പുറത്തിരിക്കേണ്ടി വന്നു. ഇന്ത്യയുടെ വലിയ നഷ്ടങ്ങളാണ് ഇരുവരും.

ഇന്ത്യയുടെ സാധ്യതകള്‍

ഇന്ത്യയുടെ സാധ്യതകള്‍

ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തിയാല്‍ തീരെ മോശമെന്ന് പറയാനാവില്ല. ബൗളിങ് ദൗര്‍ബല്യമുണ്ടെങ്കിലും പൂര്‍ണ്ണമായും എഴുതിത്തള്ളാനാവില്ല. ബാറ്റിങ് നിര അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യ ടി20 ലോകകപ്പില്‍ അത്ഭുതം സൃഷ്ടിക്കും. 2021ലെ ടി20 ലോകകപ്പില്‍ നിരാശപ്പെടുത്തിയ ഇന്ത്യ അവസാന ഏഷ്യാ കപ്പിലും കപ്പിലേക്കെത്താനായില്ല. ഇത്തവണ ഇന്ത്യയുടെ വിജയ സാധ്യതകള്‍ ശരാശരിയാണ്. രോഹിത്, കോലി, രാഹുല്‍, സൂര്യകുമാര്‍ എന്നിവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

Also Read : IND vs SA: 'സഞ്ജുവിന് ഒരു കുറവുണ്ട്', അതാണ് ജയിപ്പിക്കാനാവാത്തത്, ചൂട്ടിക്കാട്ടി കമ്രാന്‍

ഇന്ത്യയുടെ ലോകകപ്പ് ടീം

ഇന്ത്യയുടെ ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍.

Story first published: Sunday, October 9, 2022, 15:33 [IST]
Other articles published on Oct 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+