വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022 : ഇവര്‍ 'എക്‌സ് ഫാക്ടര്‍' താരങ്ങള്‍, ഒറ്റക്ക് കളി ജയിപ്പിക്കും!, അഞ്ച് പേര്‍

മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങള്‍ ഇത്തവണയുണ്ട്. ഇതില്‍ ആര്‍ക്കൊക്കെ തിളങ്ങാനാവുമെന്നതാണ് കണ്ടറിയേണ്ടത്

1

പെര്‍ത്ത് : ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണ്. ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം 23ന് മെല്‍ബണിലാണ് നടക്കുന്നത്. മഴ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഓസ്‌ട്രേലിയയിലെ പേസ് സാഹചര്യത്തില്‍ ബാറ്റിങ് വളരെ കടുപ്പമായതിനാല്‍ ആര്‍ക്കൊക്കെ തിളങ്ങാനാവുമെന്നത് കാത്തിരുന്ന് കാണാം.

ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ള നിരവധി താരങ്ങള്‍ ഇത്തവണ ടി20 ലോകകപ്പിലുണ്ട്. അതുകൊണ്ട് തന്നെ പോരാട്ടങ്ങള്‍ കടുക്കുമെന്ന കാര്യം ഉറപ്പ്. മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങള്‍ ഇത്തവണയുണ്ട്. ഇതില്‍ ആര്‍ക്കൊക്കെ തിളങ്ങാനാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണ എക്‌സ് ഫാക്ടറെന്ന് വിളിക്കാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read : T20 World Cup 2022: രോഹിത് ഒരു കാര്യം ശ്രദ്ധിക്കണം!, മുന്നറിയിപ്പുമായി ലാന്‍സ് ക്ലൂസ്‌നര്‍Also Read : T20 World Cup 2022: രോഹിത് ഒരു കാര്യം ശ്രദ്ധിക്കണം!, മുന്നറിയിപ്പുമായി ലാന്‍സ് ക്ലൂസ്‌നര്‍

മുഹമ്മദ് നവാസ്

മുഹമ്മദ് നവാസ്

പാകിസ്താന്‍ ടീമില്‍ നിന്ന് വേണ്ടത്ര ആരും ശ്രദ്ധിക്കാതെ പോകുന്ന താരങ്ങളിലൊരാളാണ് മുഹമ്മദ് നവാസ്. എന്നാല്‍ ടി20 ഫോര്‍മാറ്റിലെ അപകടകാരിയായ താരങ്ങളിലൊരാളാണ് നവാസ്. 48 ടി20യില്‍ നിന്ന് 44 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 7.38 ആണ് ഇക്കോണമി. 28കാരനായ താരം 136.12 സ്‌ട്രൈക്കറേറ്റ് ബാറ്റിങ്ങിലുള്ള താരങ്ങളിലൊരാളാണ്. മധ്യനിരയില്‍ അപ്രതീക്ഷിത ഇന്നിങ്‌സ് കാഴ്ചവെച്ച് ഞെട്ടിക്കാന്‍ കഴിവുള്ളവനാണ് നവാസ്. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ ഗംഭീര ബാറ്റിങ് കാഴ്ചവെക്കാനും നവാസിന് സാധിച്ചു. പാക് ടീമിലെ എക്‌സ് ഫാക്ടറാണ് നവാസ്.

Also Read : T20 World Cup 2022: ടൂര്‍ണമെന്റിലെ താരമായിട്ടുള്ളത് ആരൊക്കെ?, ഒരു ഇന്ത്യക്കാരന്‍, പട്ടിക ഇതാ

ലോക്കി ഫെര്‍ഗൂസന്‍

ലോക്കി ഫെര്‍ഗൂസന്‍

ന്യൂസീലന്‍ഡ് സ്റ്റാര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസനെയും എക്‌സ് ഫാക്ടറെന്ന് വിളിക്കാം. അതിവേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ് ലോക്കി ഫെര്‍ഗൂസന്‍. 150ന് മുകളില്‍ തുടര്‍ച്ചയായി വേഗം കണ്ടെത്താന്‍ ലോക്കിക്കാവും. 21 മത്സരത്തില്‍ നിന്ന് 32 വിക്കറ്റുകള്‍ ലോക്കി വീഴ്ത്തിയിട്ടുണ്ട്. 2019ലെ ഏകദിന ലോകകപ്പില്‍ 9 മത്സരത്തില്‍ നിന്ന് 21 വിക്കറ്റ് നേടാന്‍ ലോക്കിക്ക് സാധിച്ചിരുന്നു. ഓസീസ് സാഹചര്യത്തില്‍ പേസും ബൗണ്‍സും ഉള്ളതിനാല്‍ ഫെര്‍ഗൂസന്റെ ബൗളിങ് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്.

ലിയാം ലിവിങ്സ്റ്റണ്‍

ലിയാം ലിവിങ്സ്റ്റണ്‍

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനാണ് ലിയാം ലിവിങ്സ്റ്റണ്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. അവസാന ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി 14 മത്സരത്തില്‍ നിന്ന് 437 റണ്‍സാണ് ലിവിങ്‌സ്റ്റണ്‍ നേടിയത്. അതും 182ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍. 29കാരനായ താരം 23 ടി20യില്‍ നിന്ന് 368 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 152.06. ഓസീസിലെ വലിയ മൈതാനങ്ങളിലും അനായാസം സിക്‌സര്‍ നേടാന്‍ കഴിവുള്ള താരമാണ് ലിവിങ്‌സ്റ്റണ്‍.

ടിം ഡേവിഡ്

ടിം ഡേവിഡ്

ഓസ്‌ട്രേലിയയുടെ യുവ താരമാണ് ടിം ഡേവിഡ്. ഇത്തവണ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് അദ്ദേഹം. മുംബൈ ഇന്ത്യന്‍സിനൊപ്പം വെടിക്കെട്ട് പ്രകടനം നടത്തി ഞെട്ടിക്കാന്‍ ടിം ഡേവിഡിനായിട്ടുണ്ട്. 26കാരനായ താരം മധ്യനിരയില്‍ വമ്പനടി നടത്തുന്നവനാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുണ്ട്. ഉയര്‍ന്ന കായിക ക്ഷമതയുള്ള ടിം ഡേവിഡ് ഇത്തവണ എല്ലാ ബൗളര്‍മാര്‍ക്കും വലിയ ഭീഷണി ഉയര്‍ത്താന്‍ സാധ്യതകളേറെ.

Also Read : T20 World Cup : റിഷഭ് പുറത്ത്, ചഹാലിനും ഇടമില്ല, പാകിസ്താനെതിരായ ഇന്ത്യയുടെ ബെസ്റ്റ് 11

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ സൂര്യകുമാര്‍ യാദവാണ്. മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സൂര്യകുമാര്‍ യാദവിന് കഴിവുണ്ട്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാനുള്ള കഴിവാണ് സൂര്യകുമാറിനെ വ്യത്യസ്തനാക്കുന്നത്. ഒറ്റക്ക് മത്സരഫലത്തെ മാറ്റാനാവും. കൂടാതെ ഏത് തരം ഷോട്ടും അനായാസം വഴങ്ങുന്ന താരമാണ് സൂര്യ. ഇന്ത്യന്‍ നിരയില്‍ എതിരാളികള്‍ ഏറ്റവും ഭയക്കുന്ന താരം സൂര്യകുമാര്‍ യാദവാണ്. എക്‌സ് ഫാക്ടറെന്ന് തന്നെ സൂര്യയെ വിശേഷിപ്പിക്കാം.

Story first published: Thursday, October 20, 2022, 20:06 [IST]
Other articles published on Oct 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X