T20 World Cup 2022: ഓപ്പണിങ് മുതല്‍ അഞ്ച് വരെ, എവിടെ ആയാലും സൂര്യ തീപ്പൊരി!

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോയായി മാറിക്കൊണ്ടിരിക്കുകയാണ് 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സുകളിലൂടെ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിലെ ബാറ്റിങ് ഹീറോയിസത്തോടെ സൂര്യ സൂപ്പര്‍ താര പദവിയിലേക്കും ഉയര്‍ന്നിരിക്കുകയാണ്.
ടി20യില്‍ ലോകത്തിലെ ഏതൊരു ടീമും ആഗ്രഹിക്കുന്ന ബാറ്ററെന്ന നിലയിലേക്കു അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ് സ്‌കൈ. ഇന്ത്യക്കു വേണ്ടി ഓപ്പണിങ് മുതല്‍ അഞ്ചാം നമ്പറില്‍ വരെ സൂര്യ കളിച്ചുകഴിഞ്ഞു. ഏതു പൊസിഷനില്‍ കൡച്ചാലും അദ്ദേഹത്തിന്റെ പ്രഹരശേഷിക്കു വലിയ മാറ്റമില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതേക്കുറിച്ച് നമുക്കു പരിശോധിക്കാം.

150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ്
ഓപ്പണിങില്‍ അഞ്ചാം നമ്പറില്‍ വരെ ബാറ്റ് ചെയ്തപ്പോഴുള്ള സൂര്യകുമാര്‍ യാദവിന്റെ പ്രകടനമെടുത്താല്‍ അതിനെ അതിഗംഭീരമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
എല്ലാ പൊസിഷനുകളിലും 150ന് മുകളില്‍ സ്‌ട്രൈക്ക് നിലനിര്‍ത്താന്‍ സൂര്യക്കു സാധിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ളത് നാലാം നമ്പറിലും കുറവ് മൂന്നാം നമ്പറിലുമാണ്. നിലവില്‍ ടി20 ലോകകപ്പില്‍ നാലാം നമ്പറിലാണ് സ്‌കൈ കളിച്ചുകൊണ്ടിരിക്കുന്നത്.

നാലാം നമ്പര്‍ ഫേവറിറ്റ്
ടി20യില്‍ നാലാം നമ്പറാണ് സൂര്യകുമാര്‍ യാദവിനു ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പൊസിഷനെന്നു കണക്കുകള്‍ അടിവരയിടുന്നു. ഈ പൊസിഷനില്‍ 188.18 എന്ന കണ്ണഞ്ചിക്കുന്ന സ്‌ട്രൈക്ക് റേറ്റോടെ സൂര്യ വാരിക്കൂട്ടിയത് 828 റണ്‍സാണ്.
നാലാം നമ്പര്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ളത് അഞ്ചാംസ്ഥാനത്താണ്. അഞ്ചാമനായി ഇറങ്ങി 171.23 സ്‌ട്രൈക്ക് റേറ്റില്‍ 125 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ഓപ്പണറായി 168.75 സ്‌ട്രൈക്ക് റേറ്റില്‍ 135ഉം മൂന്നാം നമ്പറില്‍ 159.64 സ്‌ട്രൈക്ക് റേറ്റില്‍ 182ഉം റണ്‍സ് സ്‌കോര്‍ നേടിയിട്ടുണ്ട്.

കളിച്ചത് 707 ബോളുകള്‍
ടി20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവ് ഇതിനകം നേരിട്ടത് 707 ബോളുകളാണ്. ഇവയില്‍ 118 ബൗണ്ടറികളടിച്ച താരം 71 സിക്‌സറുകളും പറത്തിയിട്ടുണ്ട്.നേരിട്ട ബോളുകളുടെയും നേടിയ ബൗണ്ടറികളുടെയും കണക്കെടുത്താല്‍ അതു ഏറ്റവും മികച്ചതാണെന്നു (3.74) കാണാന്‍ സാധിക്കും. ടി20യുടെ ചരിത്രത്തില്‍ ചുരുങ്ങിയത് 500 പ്ലസ് ബോളുകള്‍ നേരിട്ട 199 ക്രിക്കറ്റര്‍മാരെയെടുത്താല്‍ അവരില്‍ തലപ്പത്ത് സൂര്യയാണ്.

ലോകകപ്പില്‍ കസറുന്നു
ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മാച്ച് വിന്നിങ് പ്രകടനങ്ങളാണ് സൂര്യകുമാര്‍ യാദവ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റില്‍ വിരാട് കോലി കഴിഞ്ഞാല്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തതും അദ്ദേഹമാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 75 ശരാശരിയില്‍ 225 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. 193.96 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണിത്. മൂന്നു ഫിഫ്റ്റികള്‍ സ്‌കൈ ഇതിനകം കുറിച്ചുകഴിഞ്ഞു. ഉയര്‍ന്ന സ്‌കോര്‍ 68 റണ്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications