Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നമ്മളെ തടയാന്‍ ആര്‍ക്കുമാകില്ല, നമ്മളെ കണ്ടവര്‍ ഞെട്ടിയിരിക്കുകയാണ്; പാക് താരങ്ങളോട് ഹെയ്ഡന്‍

ട്വന്റി-20 ലോകകപ്പില്‍ സൂപ്പര്‍ 12 മത്സരങ്ങള്‍ വിരാമമായിരിക്കുകയാണ്. നാടകയീവും സംഭവബഹുലവുമായൊരു ഘട്ടമാണ് പിന്നിട്ടത്. അവസാന മത്സരം സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നവര്‍ ആരൊക്കെയായിരിക്കുനമെന്ന കാര്യത്തില്‍ ആകാംഷ നിറഞ്ഞു നിന്നിരുന്നു. ഇന്ത്യടങ്ങുന്ന ഗ്രൂപ്പില്‍ നിന്നും ആരൊക്കെയായിരിക്കും സെമയിലെത്തുക എന്നത് തീര്‍ത്തും ആകാംഷഭരിതമായിരുന്നു. തുടക്കത്തില്‍ ജയിച്ചു നിന്നവര്‍ പുറകോട്ട് പോകുന്നതും തുടക്കത്തില്‍ പിന്നിലുണ്ടായിരുന്നവര്‍ ജയിച്ചു കയറി വരുന്നതിനും ലോകകപ്പ് സാക്ഷ്യം വഹിച്ചു.

ഒടുവില്‍ ഇന്ത്യയും പാക്കിസ്ഥാനുമാണ് സെമിയിലേക്ക് യോഗ്യത നേടിയ ടീമുകള്‍. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡുമാണ് ഒന്നാം ഗ്രൂപ്പില്‍ നിന്നും സെമിയിലെത്തിയത്. ആരൊക്കെയായിരിക്കും ഫൈനലെത്തുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടുമൊരു ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടാനുള്ള സാധ്യതയും ഉടലെടുത്തിട്ടുണ്ട്. സെമി പോരാട്ടങ്ങള്‍ കടുക്കുമെന്നുറപ്പാണ്.

 സെമി പ്രവേശത്തിന് ശേഷം

ഇതിനിടെ സെമി പ്രവേശത്തിന് ശേഷം പാക്കിസ്ഥാന്റെ പരിശീകലനായ ഇതിഹാസ താരം മാത്യു ഹെയ്ഡന്‍ നടന്ന ലോക്കര്‍ റൂം സ്പീച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നെതര്‍ലാന്‍ഡ്‌സിനെതിരെ ദക്ഷിണാഫ്രിക്ക അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതോടെയാണ് ഗ്രൂപ്പില്‍ നിന്നും പാക്കിസ്ഥാന് സെമി ടിക്കറ്റ് ലഭിക്കുന്നത്. ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയ്ക്ക് സെമി ബര്‍ത്ത് നേടാന്‍ സാധിക്കുന്നത്.

വീഡിയോ

തന്റെ ടീമിനെ പ്രചോദിപ്പിക്കുന്നതിനൊപ്പം സെമിയിലെ മറ്റ് ടീമുകളായ ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്ക് ശക്തമായ മുന്നറിയിപ്പും നല്‍കുന്നുണ്ട് മാത്യു ഹെയ്ഡന്‍ തന്റെ പ്രസംഗത്തില്‍. ഓസീസ് ഇതിഹാസം പറഞ്ഞ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''തീര്‍ത്തും വ്യത്യസ്തമായൊരു ഫലം ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നു. പക്ഷെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് അറിയപ്പെടുന്ന ആ തീ പുറത്ത് വരുന്നതോടെ നമ്മളൊരു വെല്ലുവിളിയായി മാറുകയാണ്. ഇപ്പോള്‍, ഈ ടൂര്‍ണമെന്റില്‍ നമ്മളെ നേരിടാന്‍ ഒരു ടീമും ആഗ്രഹിക്കില്ല. ഒരു ടീം പോലും. അവര്‍ കരുതിയത് നമ്മളുടെ ശല്യം തീര്‍ന്നെന്നാണ്. പക്ഷെ അവര്‍ക്ക് നമ്മളെ ഒഴിവാക്കാന്‍ സാധിക്കില്ല'' എന്നാണ് മാത്യു ഹെയ്ഡന്‍ പറയുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

ബാബര്‍ അസം

അഞ്ച് വിക്കറ്റിനായിരുന്നു ബാബര്‍ അസവും സംഘവും ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഇതോടെയാണ് പാക്കിസ്ഥാന് സെമിയിലെത്താനുള്ള പോയന്റ് ലഭിക്കുന്നത്. സെമിയില്‍ പാക്കിസ്ഥാനെ കാത്തിരിക്കുന്ന ന്യൂസിലാന്‍ഡാണ്. ബുധനാഴ്ച സിഡ്‌നിയില്‍ വച്ചാണ് പാക്കിസ്ഥാനും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം. അതേസമയം ഇംഗ്ലണ്ടാണ് ഇന്ത്യയുടെ സെമിയിലെ എതിരാളികള്‍.

ഡച്ചുകാരില്ലായിരുന്നുവെങ്കില്‍


''ഡച്ചുകാരില്ലായിരുന്നുവെങ്കില്‍ നമ്മള്‍ ഇവിടെ എത്തില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ നമ്മള്‍ ഇവിടെത്തി. നമ്മളെ ഇവിടെ കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല. ആ സര്‍പ്രൈസ് ഫാക്ടറാണ് നമ്മള്‍ ഉപയോഗിക്കേണ്ടത്'' എന്നും മാത്യു ഹെയ്ഡന്‍ പറയുന്നുണ്ട്. വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഷഹീന്‍ അഫ്രീദിയേയും മുഹമ്മദ് ഹാരിസിനേയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് ഹെയ്ഡന്‍.

ബാബര്‍ അസിമിനോടും മുഹമ്മദ് റിസ്വാനോടും ടീം നിങ്ങളുടെ കൂടെ തന്നെയുണ്ടെന്ന് അറിയിക്കുകയും ചെയ്യുന്നുണ്ട് ഓസീസ് ഇതിഹാസം. ഒട്ടും എളുപ്പമായിരുന്നില്ല തങ്ങള്‍ക്ക് ഇതുവരെയുള്ള യാത്രയെന്നും ഹെയ്ഡന്‍ ടീമിനോടായി ചൂണ്ടിക്കാണിക്കുന്നു.

Story first published: Monday, November 7, 2022, 14:54 [IST]
Other articles published on Nov 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+