For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഇന്ത്യയുടെ നോക്കൗട്ട് പേടിസ്വപ്‌നം ഇത്തവണയില്ല! അംപയര്‍ 'ശാപം' തീര്‍ന്നു

അംപയര്‍ റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോ ഇന്ത്യയുടെ സെമി നിയന്ത്രിക്കില്ല

umpire

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പേടിസ്വപ്‌നം എന്താണെന്നു ചോദിച്ചാല്‍ അതു ഏതെങ്കിലും ടീമോ, കളിക്കാരനോ അല്ല! മറിച്ച് ഒരു അംപയാണ്. ഇംഗ്ലണ്ടുകാരനായ റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോയാണ് ഇന്ത്യയെ സംബന്ധിച്ച് 2014 മുതല്‍ 'മാന്‍ഡ്രേക്കായി' നില്‍ക്കുന്നത്. 2014നു ശേഷം ഇന്ത്യ കളിച്ച ഐസിസി ടൂര്‍ണമെന്റിലെ നോക്കൗട്ട് മല്‍സരങ്ങളിലെല്ലാം അദ്ദേഹം അംപയര്‍മാരുടെ ലിസ്റ്റിലുണ്ടായിരുന്നു.

പക്ഷെ ഭാഗ്യവശാല്‍ കെറ്റ്ല്‍ബൊറോ വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ- ഇംഗ്ലണ്ട് സെമി ഫൈനല്‍ നിയന്ത്രിക്കാനില്ല. സെമിയിലെ അംപയര്‍മാരെ ഐസിസി പ്രഖ്യാപിച്ച ശേഷമാണ് ഇന്ത്യന്‍ ആരാധകരുടെ ശ്വാസം നേരെ വീണത്. കാരണം ടീമിന്റെ 'ദുശ്ശകനുമെന്നു' പറയാവുന്ന കെറ്റ്ല്‍ബൊറോ ഇത്തവണ ഈ ലിസ്റ്റില്‍ ഇല്ലായിരുന്നു.

കെറ്റ്ല്‍ബൊറോ നിന്നാല്‍ ഇന്ത്യ തോല്‍ക്കും

കെറ്റ്ല്‍ബൊറോ നിന്നാല്‍ ഇന്ത്യ തോല്‍ക്കും

ഐസിസി ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങളില്‍ അംപയറായി റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോ നില്‍ക്കുകയാണെങ്കില്‍ ഇന്ത്യ അതില്‍ തോല്‍ക്കുമെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. എന്തുകൊണ്ടാണ് ഇതു പല തവണ സംഭവിച്ചുകൊണ്ടേയിരിക്കുന്നതെന്നു ആര്‍ക്കും മനസ്സിലായിട്ടില്ല. ഒന്നോ, രണ്ടോ തവണയല്ല, അഞ്ചു തവണയാണ് കെറ്റ്ല്‍ബൊറോ അംപയറായി നിന്നപ്പോള്‍ നോക്കൗട്ടില്‍ ഇന്ത്യ കാലിടറി വീണത്. ഇതോടെയാണ് നോക്കൗട്ടില്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ ശാപമായി ഈ അംപയര്‍ മാറുകയും ചെയ്തത്.

2014ല്‍ തുടങ്ങിയ കഷ്ടകാലം

2014ല്‍ തുടങ്ങിയ കഷ്ടകാലം

2014ലാണ് റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോ ബാധ ഇന്ത്യയെ പിടികൂടിയത്. അന്നു ഫൈനലില്‍ എംഎസ് ധോണി നയിച്ച ഇന്ത്യന്‍ ടീം ശ്രീലങ്കയോടു തോറ്റപ്പോള്‍ അംപയര്‍മാരില്‍ ഒരാള്‍ കെറ്റ്ല്‍ബൊറോയായിരുന്നു. ആറു വിക്കറ്റിനായിരുന്നു ഇന്ത്യയെ തകര്‍ത്ത് ലങ്ക അന്നു കപ്പുയര്‍ത്തിയത്.
2015ലെ ഏകദിന ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യയുടെ കുതിപ്പ് സെമി ഫൈനലില്‍ അവസാനിച്ചിരുന്നു. അന്നു ആതിഥേയര്‍ കൂടിയായ ഓസ്‌ട്രേലിയയോടു ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 95 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഓസീസ് അന്നു സ്വന്തമാക്കിയത്.

Also Read: T20 World Cup 2022: സെമിയും ഫൈനലും ജയിക്കും, പാകിസ്താനെ പിടിച്ചാല്‍ കിട്ടില്ല!

അവസാനം 2019ലും

അവസാനം 2019ലും

2016ലെ ടി20 ലോകകപ്പിലും ഇന്ത്യയുടെ കിരീട പ്രതീക്ഷ തകര്‍ത്തത് റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോയാണ്. അന്നു സ്വന്തം കാണികള്‍ക്കു മുന്നിലാണ് എംഎസ് ധോണിയും സംഘവും സെമിയില്‍ കണ്ണീരണിഞ്ഞത്. മുംബൈയിലെ വാംഖഡെയില്‍ നടന്ന സെമിയില്‍ ഇന്ത്യയെ ഏഴു വിക്കറ്റിനു തുരത്തി വിന്‍ഡീസ് ഫൈനലിലേക്കു കുതിക്കുകയായിരുന്നു.
2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ചിരവൈരികളായ പാകിസ്താനോടു ഇന്ത്യ തോറ്റപ്പോഴും അംപയര്‍ കെറ്റ്ല്‍ബൊറോ തന്നെ. ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യയെ ഫൈനലില്‍ പാകിസ്താന്‍ 180 റണ്‍സിന് വാരിക്കളയുകയായിരുന്നു. ഏറ്റവും അവസാനമായി 2019ലെ ഏകദിന ലോകകപ്പിലും കെറ്റ്ല്‍ബൊറോ ബാധ ഇന്ത്യയെ കരയിച്ചു. അന്നു സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യ തോല്‍ക്കുകയായിരുന്നു. മഴ കാരണം രണ്ടു ദിവസമായി നടന്ന സെമിയില്‍ 18 റണ്‍സിനായിരുന്നു കിവികളുടെ വിജയം.

ഇത്തവണത്തെ അംപയര്‍മാര്‍

ഇത്തവണത്തെ അംപയര്‍മാര്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനലിനുളള അംപയര്‍മാരെ ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ഫീല്‍ഡ് അംപയര്‍മാരായി ശ്രീലങ്കയുടെ കുമാര്‍ ധര്‍മസേനയെയും ഓസ്‌ട്രേലിയയുടെ പോള്‍ റീഫലിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ന്യൂസിലാന്‍ഡുകാരനായ ക്രിസ് ഗഫാനിയാണ് തേര്‍ഡ് അംപയര്‍. ഓസ്‌ട്രേലിയക്കാരായ റോഡ് ടക്കറിനെ ഫോര്‍ത്ത് അംപയറായും ഡേവിഡ് ബൂണിനെ മാച്ച് റഫറിയായും തിരഞ്ഞെടുത്തിട്ടുണ്ട്.

Also Read: T20 World Cup 2022: സ്വയം വിഡ്ഢികളാവരുത്! സെമിക്കു മുമ്പ് ഇന്ത്യയുടെ വീക്ക്‌നെസിനെപ്പറ്റി ചോപ്ര

ഇന്ത്യയുടെ സെമി പ്രവേശനം

ഇന്ത്യയുടെ സെമി പ്രവേശനം

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ വിരാട് കോലി നയിച്ച ഇന്ത്യന്‍ ടീം സെമി ഫൈനല്‍ പോലുമെത്താതെ നാണം കെട്ട് പുറത്തായിരുന്നു. എന്നാല്‍ ഇത്തവണ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സെമിയിലേക്കു മുന്നേറിയിരിക്കുകയാണ്.
ഗ്രൂപ്പ് രണ്ടില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ പിന്നീട് നെതര്‍ലാന്‍ഡ്‌സ്, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവരെയും പരാജയപ്പെടുത്തിയാണ് ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്. സൗത്താഫ്രിക്കയ്‌ക്കെതിരേ മാത്രമാണ് ഇന്ത്യക്കു തോല്‍വി രുചിക്കേണ്ടി വന്നത്.

Story first published: Monday, November 7, 2022, 16:23 [IST]
Other articles published on Nov 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+