Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: സെമിയും ഫൈനലും ജയിക്കും, പാകിസ്താനെ പിടിച്ചാല്‍ കിട്ടില്ല!

PAKISTAN

ടി20 ലോകകപ്പില്‍ ഇത്തവണ എല്ലാവും എഴുതി തള്ളിയ ഇടത്തു നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തി മുന്‍ ചംപ്യന്‍മാരായ പാകിസ്താന്‍ സെമി ഫൈനലില്‍ കടന്നിരിക്കുകയാണ്. ആദ്യ രണ്ടു കളികളിലും തോറ്റപ്പോള്‍ പാകിസ്താനെ എല്ലാവരും എഴുതിത്തള്ളിയിരുന്നു. എന്നാല്‍ പിന്നീടുള്ള മൂന്നു കളികളും ജയിച്ച് പാക് ടീം സെമിയിലേക്കു മുന്നേറുകയായിരുന്നു. ഇന്ത്യ, സൗത്താഫ്രിക്ക ടീമുകള്‍ക്കേറ്റ തിരിച്ചടികളും പാക് ടീമിനു തുണയായി.

അവസാന റൗണ്ടില്‍ കരുത്തരായ സൗത്താഫ്രിക്കയെ നെതര്‍ലാന്‍ഡ്‌സ് അട്ടിമറിച്ചതോടെയാണ് പാകിസ്താനു സെമിയിലേക്കു വഴി തുറന്നത്. പിന്നാലെ നടന്ന കളിയില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെ പാക് ടീം സെമിയിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു. പാക് ടീമിന്റെ ഉജ്ജ്വല തിരിച്ചുവരവില്‍ ആരാധകര്‍ ത്രില്ലടിച്ചിരിക്കുകയാണ്. ടീം സെമിയിലെത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ അവര്‍ തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.

ആര്‍ക്കും തോല്‍പ്പിക്കാനാവില്ല

ആര്‍ക്കും തോല്‍പ്പിക്കാനാവില്ല

പാകിസ്താന്‍ ടീമിനെ പരാജയപ്പെടുത്താന്‍ ഇനിയാര്‍ക്കും കഴിയില്ല. സെമി ഫൈനലിലും ഫൈനലിലുമെല്ലാം ടീം പാക് ടീം ജയിക്കും. ഞങ്ങള്‍ വരികയാണ് എന്നായിരുന്നു ഒരു പാക് ആരാധകന്‍ ട്വീറ്റ് ചെയ്തത്.
ഞങ്ങള്‍ സെമിയിലെത്തിയിരിക്കുന്നു, വൗ!! പാകിസ്താന്‍ സെമിയിലേക്കു യോഗ്യത നേടിയിരിക്കുകയാണ്. മുഹമ്മദ് ഹാരിസിനും ഷാന്‍ മസൂദിനും വീണ്ടും അതു സാധിച്ചിരിക്കുന്നു. പാകിസ്താന് അഭിനന്ദനങ്ങള്‍ എന്നു മറ്റൊരു യൂസര്‍ കുറിച്ചു.

ഇന്ത്യക്കു വിറയ്ക്കുന്നു

ഇന്ത്യക്കു വിറയ്ക്കുന്നു

പാകിസ്താന്‍ ടീം ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നതോടെ ഇന്ത്യന്‍ ടീം ഭയന്നു വിറച്ചിരിക്കുകയാണെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
ഇതു വിശ്വസിക്കാന്‍ കഴിയുന്നില്ല. 'വ്യാജ' ഓപ്പണര്‍മാരുള്ള രണ്ടു ടീമുകള്‍
ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നിരിക്കുകയാണെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

Also Read: ശ്രേയസിനു ടി20 വഴങ്ങില്ലെന്ന് ആരു പറഞ്ഞു? നോക്കൗട്ട് ഹീറോ, മുംബൈ കപ്പുമടിച്ചു

ബാബറിനും പ്രശംസ

ബാബറിനും പ്രശംസ

പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമിനെയും ചില ആരാധകര്‍ പ്രശംസ കൊണ്ടുമൂടി. ബാബര്‍ നയിച്ച രണ്ടാമത്തെ ടി20 ലോകകപ്പാണിത്. രണ്ടാം തവണയും ടീം സെമി ഫൈനലില്‍ എത്തിയിരിക്കുന്നു.
ബാറ്റിങില്‍ കാര്യമായൊന്നും ചെയ്യാനായിട്ടില്ല. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ ടൂര്‍ണമെന്റില്‍ ബാബര്‍ കസറുകയാണ്. 11 ലോകകപ്പ് മല്‍സരങ്ങളില്‍ എട്ടിലും ടീമിനെ ജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. കമോണ്‍ ക്യാപ്റ്റന്‍. ഇനി നമുക്ക് ഇത്തവണ രണ്ടു ജയം കൂടി മതി, ഞങ്ങള്‍ക്കു നിങ്ങളെ വിശ്വാസമുണ്ട് എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

ഒരുപാട് ദൂരം വന്നു

ഒരുപാട് ദൂരം വന്നു

ഓസ്‌ട്രേലിയയില്‍ നിന്നും ഇത്തവണ ഏറ്റവുമാദ്യം സെമി ഫൈനല്‍ കാണാതെ പുറത്തായ ടീമെന്ന ഇടത്തു നിന്നും ഇപ്പോള്‍ പാകിസ്താന്‍ സെമിയിലേക്കു യോഗ്യത നേടിയിരിക്കുകയാണ്. നമ്മള്‍ ഒരുപാട് ദൂരം വന്നുകഴിഞ്ഞു. ഇതിനിടെ ഒരുപാട് വേദനകളും ദുരിതവുമെല്ലാം നേരിടുകയും ചെയ്തു. എന്തു തന്നെയായാലും അവസാനം ഇതു നമ്മളുടെ ടീമാണ്. ഈ ടീമിനെ ഞാന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് ഒരു പാക് ആരാധകന്‍ പ്രതികരിച്ചത്.

Also Read: 1980കളിലെ വിന്‍ഡീസ് പേസാക്രമണവും കോലിക്ക് മുന്നില്‍ ഒന്നുമല്ല, പ്രശംസിച്ച് മുന്‍ നായകന്‍

നെതര്‍ലാന്‍ഡ്‌സ് ഇന്ത്യയേക്കള്‍ നല്ല ടീം

നെതര്‍ലാന്‍ഡ്‌സ് ഇന്ത്യയേക്കള്‍ നല്ല ടീം

സൗത്താഫ്രിക്കയ്‌ക്കെതിരേ വിജയം കൊയ്തതോടെ ഇന്ത്യയേക്കാള്‍ മികച്ച ടീമാണ് നെതര്‍ലാന്‍ഡ്‌സെന്നു തെളിഞ്ഞിരിക്കുകയാണ്. ഇന്‍ഷാ അള്ളാ, പാകിസ്താന്‍ സെമി ഫൈനലില്‍ കടന്നിരിക്കുകയാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
പാകിസ്താന്‍ ടീം സെമി ഫൈനലിലേക്കു യോഗ്യത നേടിയിരിക്കുകയാണ്. പാകിസ്താന് അഭിനന്ദനങ്ങള്‍. ഇന്ത്യക്കാര്‍ ഇപ്പോള്‍ ഭയക്കുന്നുണ്ടാവുമെന്നു ഒരു യൂസര്‍ കുറിച്ചു.

Story first published: Sunday, November 6, 2022, 15:25 [IST]
Other articles published on Nov 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+