Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: സൂര്യക്കു എങ്ങനെ ഇതു സാധിക്കുന്നു? റിസ്വാന് തന്ത്രമുപദേശിച്ച് അഫ്രീഡി

surya

ടി20 ലോകകപ്പില്‍ റണ്ണെടുക്കാനാവാതെ തപ്പിത്തടയുന്ന പാകിസ്താന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന് നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ പാക് ഇതിഹാസം. റിസ്വാന് ഉപദേശം നല്‍കുന്നതോടൊപ്പം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തിയ അഫ്രീഡി പലരും റിസ്വാന് അദ്ദേഹത്തില്‍ നിന്നും പഠിക്കാനാവുമെന്നും വ്യക്തമാക്കി.

അടുത്തിടെ വരെ ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായിരുന്നു റിസ്വാന്‍. പക്ഷെ ടി20 ലോകകപ്പില്‍ കാര്യമായി റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പാടുപെട്ടതോടെ അദ്ദേഹത്തിനു ഒന്നാം റാങ്ക് നഷ്ടമായി. സൂര്യയാണ് റിസ്വാനെ പിന്തള്ളി തലപ്പത്തേക്കു കയറിയത്.

ബംഗ്ലാദേശിനെതിരേ സ്ലോ ഇന്നിങ്‌സ്

ബംഗ്ലാദേശിനെതിരേ സ്ലോ ഇന്നിങ്‌സ്

സൂപ്പര്‍ 12ല്‍ ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ 12 മാച്ചില്‍ വളരെ സ്ലോ ഇന്നിങ്‌സായിരുന്നു മുഹമ്മദ് റിസ്വാന്‍ കളിച്ചത്. ബംഗ്ലാ ബൗളിങിനെതിരേ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹം നന്നായി പാടുപെട്ടു. 32 ബോളില്‍ 32 റണ്‍സാണ് റിസ്വാന് നേടാനായത്. രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. ഈ ഇന്നിങ്‌സിന്റെ പേരില്‍ അദ്ദേഹം വിമര്‍ശനങ്ങളും നേരിട്ടിരുന്നു.

രക്ഷകനായി ഹാരിസ്

രക്ഷകനായി ഹാരിസ്

റണ്‍ചേസില്‍ മുഹമ്മദ് റിസ്വാന്റെ ഈ സ്ലോ ഇന്നിങ്‌സ് ഒരു ഘട്ടത്തില്‍ പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ നാലാം നമ്പറില്‍ ഇറങ്ങിയ മുഹമ്മദ് ഹാരിസ് അതിവേഗ ഇന്നിങ്‌സുമായി ടീമിനെ രക്ഷിക്കുകയായിരുന്നു. 18 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 31 റണ്‍സ് ഹാരിസ് നേടിയിരുന്നു. ഷാന്‍ മസൂദ് പുറത്താവാതെ 14 ബോളില്‍ 24 റണ്‍സുമെടുത്തതോടെ അഞ്ചു വിക്കറ്റ് ജയവുമായി പാക് ടീം സെമിയിലേക്കു യോഗ്യത നേടുകയും ചെയ്തു.

Also Read: T20 World Cup 2022: ഇന്ത്യയുടെ നോക്കൗട്ട് പേടിസ്വപ്‌നം ഇത്തവണയില്ല! അംപയര്‍ 'ശാപം' തീര്‍ന്നു

ഗെയിം പ്ലാന്‍ മാറ്റിയില്ല

ഗെയിം പ്ലാന്‍ മാറ്റിയില്ല

എതിരാളികള്‍ മുഹമ്മദ് റിസ്വാന്റെ ബാറ്റിങ് ശൈലിയെക്കുറിച്ച് നന്നായി മനസ്സിലാക്കുകയും അതിന് അനുസരിച്ച് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതുമാണ് ഇപ്പോഴത്തെ മോശം പ്രകടനത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗെയിം പ്ലാനില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നു നേരത്തേ ചോദിച്ചപ്പോള്‍ റിസ്വാന്‍ അതു കാര്യമായെടുക്കാതെ തള്ളിക്കളയുകയായിരുന്നു.
ഇതു തന്നെയാണ് റിസ്വാന് ഇപ്പോള്‍ തിരിച്ചടിയായി കൊണ്ടിരിക്കുന്നതെന്നു ഷാഹിദ് അഫ്രീഡി പറഞ്ഞു. പാക് ചാനലായ സമാ ടിവിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: T20 World Cup 2022: ബെസ്റ്റ് ഇലവനില്‍ ആരൊക്കെ? ആധിപത്യം ഇന്ത്യക്ക്, ടീമില്‍ ഡച്ച് താരവും!

സൂര്യയില്‍ നിന്നും പലതും പഠിക്കാം

സൂര്യയില്‍ നിന്നും പലതും പഠിക്കാം

സൂര്യകുമാര്‍ യാദവില്‍ നിന്നും മുഹമ്മദ് റിസ്വാനു പല കാര്യങ്ങളും പഠിച്ചെടുക്കാന്‍ സാധിക്കുമെന്നു ഷാഹിദ് അഫ്രീഡി പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ 200-250 മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞ ശേഷമാണ് സൂര്യകുമാര്‍ അന്താരാഷ്ട്ര്ക്രിക്കറ്റിലേക്കു വന്നിരിക്കുന്നത്. സ്വന്തം ഗെയിമിനെക്കറിച്ച് അദ്ദേഹത്തിനു നന്നായി അറിയാം. വ്യത്യസ്തമായ ഷോട്ടുകള്‍ പരിശീലിക്കുന്നതിനാല്‍ തന്നെ മികച്ച ബോളുകളിലും ഷോട്ടുകള്‍ ലക്ഷ്യമിടാന്‍ സൂര്യക്കു കഴിയും. ഈ ഫോര്‍മാറ്റില്‍ ഒരു ബാറ്ററെന്ന നിലയില്‍ നിങ്ങള്‍ സ്വന്തം ഗെയിമിനെ വികസിപ്പിക്കേണ്ടത് ആവശ്യമാണെന്നും അഫ്രീഡി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 8, 2022, 12:01 [IST]
Other articles published on Nov 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+