Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ബെസ്റ്റ് ഇലവനില്‍ ആരൊക്കെ? ആധിപത്യം ഇന്ത്യക്ക്, ടീമില്‍ ഡച്ച് താരവും!

best11

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഇനി ടൂര്‍ണമെന്റില്‍ ശേഷിക്കുന്നത് നാലു ടീമുകള്‍ മാത്രം. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്താന്‍ എന്നിവരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടിയിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയ, ഏഷ്യന്‍ ചാംപ്യന്‍മാരായ ശ്രീലങ്ക, കരുത്തരായ സൗത്താഫ്രിക്ക തുടങ്ങിയ വമ്പന്‍മാരെല്ലാം സൂപ്പര്‍ 12ല്‍ കാലിടറി വീഴുകയായിരുന്നു. രണ്ടു തവണ ജേതാക്കളായി റെക്കോര്‍ഡിട്ട വെസ്റ്റ് ഇന്‍ഡീസിന് സൂപ്പര്‍ 12ല്‍ പോലുമെത്താനായില്ല.

സൂപ്പര്‍ 12ലെ ഇതുവരെ നടന്ന മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ടീമുകളില്‍ നിന്നുള്ള കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇടംപിടിക്കുകയെന്നു പരിശോധിക്കാം. ഇന്ത്യയില്‍ നിന്നും മൂന്നു പേര്‍ക്കായിരിക്കും നറുക്കുവീഴുക.

മെന്‍ഡിസ് & ഒഡൗഡ് (ഓപ്പണര്‍മാര്‍)

മെന്‍ഡിസ് & ഒഡൗഡ് (ഓപ്പണര്‍മാര്‍)

ഓപ്പണര്‍മാരായി ഇലവനില്‍ ഇടം പിടിക്കുക ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസും നെതര്‍ലാന്‍ഡ്‌സിന്റെ മാക്‌സ് ഒഡൗഡുമായിരിക്കും. ലങ്കയ്ക്കു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് മെന്‍ഡിസ്. ലോകകപ്പില്‍ യോഗ്യതാ റൗണ്ടുള്‍പ്പെടെ എട്ടു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 142.94 സ്‌ട്രൈക്ക് റേറ്റോടെ 223 റണ്‍സെടുത്തിട്ടുണ്ട്. ടീമിന്റെ ടോപ്‌സ്‌കോററും മെന്‍ഡിസാണ്.
അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സിനെ സൂപ്പര്‍ 12 വരെയെത്തിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചയാളാണ് ഒഡൗഡ്. ടൂര്‍ണമെന്റില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 242 റണ്‍സ് താരം നേടിയിരുന്നു. വിരാട് കോലി കഴിഞ്ഞാല്‍ ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്ണെടുത്ത രണ്ടാമത്തെയാളും ഒഡൗഡാണ്

കോലി, സൂര്യ, ഫിലിപ്‌സ് (മധ്യനിര)

കോലി, സൂര്യ, ഫിലിപ്‌സ് (മധ്യനിര)

സൂപ്പര്‍ ഇലവന്റെ മധ്യനിരയില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍മാരായ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ന്യൂസിലാന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ്. തന്റെ പഴയ പ്രതാപത്തിലേക്കു മടങ്ങിയെത്തിയ കോലി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 246 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിക്കഴിഞ്ഞു. പാകിസ്താനെതിരായ കളിയില്‍ 53 ബോളില്‍ പുറത്താവാതെയെടുത്ത 82 റണ്‍സ് കോലിയുടെ കരിയര്‍ ബെസ്റ്റ് കൂടിയാണ്.

മിന്നിച്ച് സൂര്യ

മിന്നിച്ച് സൂര്യ

അവിസ്മരണീയ പ്രകടനമാണ് സൂര്യകുമാര്‍ യാദവ് ഈ ലോകകപ്പില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 360 സ്‌ട്രോക്ക് പ്ലേയിലൂടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹീറോയായി അദ്ദേഹം മാറിക്കഴിഞ്ഞു. ഈ ലോകകപ്പില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നായി ഇതിനകം 225 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. 193.96 എന്ന സ്‌ട്രൈക്ക് റേറ്റിലാണിത്.
ന്യൂസിലാന്‍ഡ് താരം ഫിലിപ്‌സും ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലാണ്. നാലു മല്‍സരങ്ങളില്‍ നിന്നും 195 റണ്‍സാണ് താരം നേടിയിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരേ തീപ്പൊരി സെഞ്ച്വറിയും ഫിലിപ്‌സ് തന്റെ പേരില്‍ കുറിച്ചിരുന്നു.

Also Read: T20 World Cup 2022: ഇന്ത്യ vs പാകിസ്താന്‍ ഫൈനല്‍ വരുമോ?, വന്നാല്‍ ആര് ജയിക്കും?

റാസ്സ, ഷദാബ്, കറെന്‍ (ഓള്‍റൗണ്ടര്‍മാര്‍)

റാസ്സ, ഷദാബ്, കറെന്‍ (ഓള്‍റൗണ്ടര്‍മാര്‍)

ഇലവനിലേക്കു ഓള്‍റൗണ്ടര്‍മാരായി എത്തുക സിംബാബ് വെയുടെ സിക്കന്തര്‍ റാസ്സ, പാകിസ്താന്റെ ഷദാബ് ഖാന്‍, ഇംഗ്ലണ്ടിന്റെ സാം കറെന്‍ എന്നിവരായിരിക്കും. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരാണ് റാസ്സയും ഷദാബും. സിംബാബ്‌വെയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി റാസ്സ മാറിയിരിക്കുകയാണ്. ഈ ടി20 ലോകകപ്പില്‍ അദ്ദേഹം കളിച്ചത് എട്ടു മല്‍സരങ്ങളിലാണ്. ഇവയില്‍ നിന്നും 219 റണ്‍സെടുക്കുകയും ചെയ്തു. കൂടാതെ 10 വിക്കറ്റുകളും റാസ്സ വീഴ്ത്തി.

ഷദാബ് പാക് വിക്കറ്റ് വേട്ടക്കാരന്‍

ഷദാബ് പാക് വിക്കറ്റ് വേട്ടക്കാരന്‍

പാക് ടീമിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ഷദാബ് ഈ ലോകകപ്പില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 78 റണ്‍സെടുത്ത ഷദാബ് ബൗളിങിലാണ് കൂടുതല്‍ മികവ് കാട്ടിയത്. 10 വിക്കറ്റുകളുമായി പാക് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് അദ്ദഹമാണ്.
കറെന്റെ കാര്യമെടുത്താല്‍ ഇംഗ്ലണ്ടിനായി ശ്രദ്ധേയമായ പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ബാറ്റിങില്‍ കാര്യമായൊന്നും (നാല് ഇന്നിങ്‌സ്, 12 റണ്‍സ്) ചെയ്യാനായില്ലെങ്കിലും ബൗളിങില്‍ കസറുകയാണ്. ഒരു ഫൈഫറടക്കം പത്തു വിക്കറ്റുകള്‍ കറെന്‍ നേടിക്കഴിഞ്ഞു.

Also Read: സ്‌ട്രൈക്ക് റേറ്റ് 400! 20ാം ഓവറില്‍ സൂര്യയെ തടയാനോ? ഞെട്ടിക്കുന്ന പ്രകടനം

ഹസരംഗ, നോര്‍ക്കിയ, അര്‍ഷ്ദീപ്

ഹസരംഗ, നോര്‍ക്കിയ, അര്‍ഷ്ദീപ്

ബൗളിങിലേക്കു വന്നാല്‍ ശ്രീലങ്കയുടെ സ്റ്റാര്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ വനിന്ദു ഹസരംഗ, സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ആന്റിച്ച് നോര്‍ക്കിയ, ഇന്ത്യയുടെ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് എന്നാവരാണ് ഇലവനിലെത്തുക. ഈ ലോകകപ്പില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളാണ് ഹസരംഗ കൊയ്തത്. എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു പേരെ പുറത്താക്കിയതാണ് ഏറ്റവും മികച്ച പ്രകടനം.
സൗത്താഫ്രിക്കയുടെ അതിവേഗ ബൗളര്‍ നോര്‍ക്കിയ 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ മിടുക്കനാണ്. ലോകകപ്പില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. ഇന്ത്യന്‍ ബൗളിങിലെ പുതിയ കണ്ടുപിടുത്തമായി മാറിയ അര്‍ഷ്ദീപ് അഞ്ചു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളെടുത്തിട്ടുണ്ട്.

Story first published: Monday, November 7, 2022, 14:53 [IST]
Other articles published on Nov 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+