Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഫിഫ്റ്റയടിച്ച് സൂര്യ, അര്‍ഷ്ദീപും മിന്നിച്ചു- ആദ്യ സന്നാഹം ജയിച്ച് ടീം ഇന്ത്യ

പെര്‍ത്ത്: ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ ടീം ഇന്ത്യ ആദ്യ സന്നാഹത്തില്‍ വിജയത്തോടെ തുടങ്ങി. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയയൊണ് ഇന്ത്യ 13 റണ്‍സിനു തോല്‍പ്പിച്ചത്. ഓസ്‌ട്രേലിയന്‍ മണ്ണിലും മിന്നുന്ന ഫോം തുടര്‍ന്ന സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ വിജയശില്‍പ്പിയായത്. ഫിഫ്റ്റിയുമായി അദ്ദേഹം ടീമിന്റെ അമരക്കാരനായി. പിന്നാലെ ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തതോടെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ ഇന്ത്യ കീഴടക്കുകയായിരുന്നു. ബൗളിങില്‍ അര്‍ഷ്ദീപ് സിങായിരുന്നു ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. ഭുവനേശ്വര്‍ കുമാറും മികച്ച പിന്തുണയേകി.

ബാറ്റിങ് തിരഞ്ഞെടുത്ത് രോഹിത്

ബാറ്റിങ് തിരഞ്ഞെടുത്ത് രോഹിത്

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ ഫിഫ്റ്റി ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് ഇന്ത്യ നേടിയത്.
52 റണ്‍സുമായി സൂര്യ ടീമിന്റെ ഹീറോയായി മാറി. 35 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടിരുന്നു. സൂര്യയെക്കൂടാതെ ഹാര്‍ദിക് പാണ്ഡ്യയാണ് (27) മറ്റൊരു പ്രധാന സ്‌കോറര്‍. 20 ബോളുകളില്‍ നിന്നാണ് താരം 27ലെത്തിയത്. ദീപക് ഹൂഡ 14 ബോളില്‍ 22 റണ്‍സെടുത്ത് മടങ്ങി. ദിനേശ് കാര്‍ത്തിക് 23 ബോളില്‍ പുറത്താവാതെ 19ഉം അക്ഷര്‍ പട്ടേല്‍ 10 റണ്‍സും നേടി.

അര്‍ഷ്ദീപ് തിളങ്ങി

അര്‍ഷ്ദീപ് തിളങ്ങി

മറുപടി ബാറ്റിങില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കു പിഴച്ചു. എട്ടു വിക്കറ്റിനു 145 റണ്‍സാണ് അവര്‍ക്കു നേടാനായത്. ന്യൂബോള്‍ ജോടികളായ ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിങും പവര്‍പ്ലേയില്‍ ആഞ്ഞടിച്ചു. ഇരുവരും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടതോടെ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ നാലു വിക്കറ്റിനു 12 റണ്‍സിലേക്കു തകര്‍ന്നു.

Also Read: T20 World Cup 2022: ഓസീസ് പിച്ചില്‍ ബാറ്റിങ് പ്ലാന്‍ എന്ത്? തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്

തുടക്കം പാളി

തുടക്കം പാളി

പവര്‍പ്ലേ കഴിയുമ്പോള്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയ നാലിന് 29 റണ്‍സെന്ന നിലയിലായിരുന്നു.എന്നാല്‍ സാം ഫാനിങിന്റെ (59) ഫിഫ്റ്റി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. പക്ഷെ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ പിഴുത് ഇന്ത്യ ജയം വരുതിയിലാക്കി.വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കു നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടാനായത്. അര്‍ഷ്ദീപ് മുന്നു വിക്കറ്റുകളുമായി തിളങ്ങി.മൂന്നോവറില്‍ ആറു റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഇത്. ഭുവിക്കും യുസ്വേന്ദ്ര ചാഹലിനും രണ്ടു വിക്കറ്റുകള്‍ വീതം ലഭിച്ചു. ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി.

Also Read: 50ലേറെ തവണ പ്ലെയര്‍ ഓഫ് ദി മാച്ച്! സച്ചിന്‍ തന്നെ രാജാവ്, ഇന്ത്യയുടെ ഒരാള്‍ പിന്നാലെയുണ്ട്

രോഹിത്തിന്‍റെ ഓപ്പണിങ് പങ്കാളിയായി റിഷഭ്

രോഹിത്തിന്‍റെ ഓപ്പണിങ് പങ്കാളിയായി റിഷഭ്

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി റിഷഭ് പന്തിനെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. കെഎല്‍ രാഹുലിനും വിരാട് കോലിക്കും ഇന്ത്യ ഈ മല്‍സരത്തില്‍ വിശ്രമം നല്‍കുകയും ചെയ്തു. കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ദീപക് ഹൂഡയാണ് ഇറങ്ങിയത്. സൂര്യകുമാര്‍ യാദവ് സ്ഥിരം പൊസിഷനായ നാലാം നമ്പറിലും കളിച്ചു.
ബാറ്റിങില്‍ ഇന്ത്യ നടത്തിയ പരീക്ഷണം വിജയം കണ്ടില്ല. രോഹിത് മൂന്ന് റണ്‍സിനും ഹൂഡ 22 റണ്‍സിനും റിഷഭ് ഒമ്പതു റണ്‍സിനും പുറത്തായി. പിന്നീടായിരുന്നു സൂര്യയുടെയും ഹാര്‍ദിക്കിന്റെയും രക്ഷാപ്രവര്‍ത്തനം.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചാഹല്‍.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ- ഡാര്‍സി ഷോര്‍ട്ട്, ആരോണ്‍ ഹാര്‍ഡി, കാമറോണ്‍ ബാന്‍ക്രോഫ്റ്റ്, ആഷ്ടണ്‍ ടേര്‍ണര്‍ (ക്യാപ്റ്റന്‍), സാം ഫിന്നിങ്, ഹാമിഷ് മക്കെന്‍സി, ജൈ റിച്ചാര്‍ഡ്‌സന്‍, ആന്‍ഡ്രു ടൈ, ജാസണ്‍ ബെറന്‍ഡോര്‍ഫ്, മാത്യു കെല്ലി, നിക്ക് ഹോബ്‌സണ്‍.

Story first published: Monday, October 10, 2022, 16:18 [IST]
Other articles published on Oct 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+