Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022 : ഉദിച്ചുയരുന്ന സൂര്യ, ഷോട്ടുകളുടെ തമ്പുരാനെക്കുറിച്ച് അറിയേണ്ടതെല്ലാം

1

മെല്‍ബണ്‍: ടി20 ലോകകപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. സൂപ്പര്‍ 12 പോരാട്ടം കടന്ന് സെമി ഫൈനലിലേക്ക് ആവേശം കടക്കുകയാണ്. ആദ്യ സെമിയില്‍ പാകിസ്താന്‍ ന്യൂസീലന്‍ഡിനെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും കൈയടി നേടുന്ന താരങ്ങളിലൊരാള്‍ സൂര്യകുമാര്‍ യാദവാണ്. ഓസ്‌ട്രേലിയയില്‍ ആദ്യമായി കളിക്കാനെത്തിയ സൂര്യ തകര്‍ത്താടുകയാണെന്ന് പറയാം.

എബി ഡിവില്ലിയേഴ്‌സിനെപ്പോലെ ബൗളര്‍മാരെ വലക്കുന്ന ബാറ്റിങ് ശൈലിയാണ് സൂര്യയുടേത്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ളവനാണ് സൂര്യ. കോപ്പീബുക്ക് ശൈലിയുടെ പൊളിച്ചെഴുത്താണ് സൂര്യയുടെ ബാറ്റിങ്ങെന്ന് പറയാം. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ മിടുക്കനായ സൂര്യ ഇതിനോടകം ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാറായി മാറിക്കഴിഞ്ഞു. രോഹിത്തിനെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രഞ്ജി ട്രോഫി അരങ്ങേറ്റം

രഞ്ജി ട്രോഫി അരങ്ങേറ്റം

1990, സെപ്തംബര്‍ 14ന് മുംബൈയിലാണ് സൂര്യകുമാര്‍ യാദവിന്റെ ജനനം. വലം കൈയന്‍ ബാറ്റ്‌സ്മാനായ രോഹിത് വലം കൈയന്‍ സ്പിന്നര്‍കൂടിയാണ്. ഐപിഎല്ലില്‍ നാല് ഓവര്‍ അദ്ദേഹം പന്തെറിഞ്ഞിട്ടുണ്ടെന്നത് പലര്‍ക്കും അറിയാത്ത കാര്യങ്ങളിലൊന്നാണ്. സൂര്യകുമാറിന്റെ രഞ്ജി ട്രോഫി അരങ്ങേറ്റം 2010ല്‍ ഡല്‍ഹിക്കെതിരേയായിരുന്നു. അരങ്ങേറ്റ ഇന്നിങ്‌സില്‍ 89 പന്തില്‍ 73 റണ്‍സാണ് സൂര്യ നേടിയത്. ഇതില്‍ 15 ബൗണ്ടറിയും ഉള്‍പ്പെടും.

2011-12ലെ രഞ്ജി ട്രോഫിയിലാണ് രോഹിത് ഏറ്റവും കൂടുതല്‍ തിളങ്ങിയത്. 9 മത്സരത്തില്‍ നിന്ന് 68.54 ശരാശരിയില്‍ 754 റണ്‍സാണ് അദ്ദേഹം നേടിയത്. ഈ സീസണില്‍ മുംബൈയുടെ ടോപ് സ്‌കോററായിരുന്നു സൂര്യകുമാര്‍. ഭയമില്ലാത്ത ബാറ്റ്‌സ്മാനെന്ന പേര് തുടക്കത്തിലേ തന്നെ നേടിയെടുക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു.

Also Read : T20 World Cup 2022: 2007ല്‍ കുറിക്കപ്പെട്ടു, ഇതുവരെ തിരുത്തപ്പെട്ടില്ല!, അറിയണം ഈ റെക്കോഡുകള്‍

മികച്ച അണ്ടര്‍ 22 ക്രിക്കറ്റ് താരം

മികച്ച അണ്ടര്‍ 22 ക്രിക്കറ്റ് താരം

2010-11ലെ മികച്ച അണ്ടര്‍ 22 ക്രിക്കറ്റ് താരമാവാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നു. 11 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 1000ലധികം റണ്‍സടിച്ചാണ് സൂര്യകുമാര്‍ ഈ നേട്ടത്തിലെത്തിയത്. ഇതും അധികമാര്‍ക്കും അറിയാത്ത നേട്ടമാണ്. സൂര്യകുമാറിന്റെ ആദ്യത്തെ ഇരട്ട സെഞ്ച്വറി 2011-12ലെ രഞ്ജി ട്രോഫിയില്‍ ഒറീസക്കെതിരേയാണ്. 86.20 സ്‌ട്രൈക്കറേറ്റിലാണ് അദ്ദേഹം കസറിയത്.

സൂര്യയുടെ കരിയറിലെ മോശം പ്രകടനം കണ്ടത് 2012-12ലെ രഞ്ജി ട്രോഫിയിലാണ്. തുടര്‍ച്ചയായി പരാജയപ്പെട്ട താരത്തിന് മികവ് കാട്ടാന്‍ സാധിച്ചില്ല. എന്നാല്‍ തൊട്ടടുത്ത സീസണിലൂടെ ഗംഭീര തിരിച്ചുവരവ് നടത്താന്‍ സൂര്യകുമാറിനായി. 2014ലെ രഞ്ജി ട്രോഫിയില്‍ മുംബൈയുടെ റണ്‍വേട്ടക്കാരിലെ മൂന്നാമനായിരുന്നു സൂര്യകുമാര്‍.

ഐപിഎല്ലിലേക്കുള്ള വരവ്

ഐപിഎല്ലിലേക്കുള്ള വരവ്

ആഭ്യന്തര മത്സരങ്ങളിലെ മികവിലൂടെ 2014ലെ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 70 ലക്ഷം രൂപക്കാണ് സൂര്യകുമാര്‍ യാദവിനെ ടീമിലെത്തിച്ചത്. ഈ സീസണില്‍ 16 മത്സരത്തില്‍ നിന്ന് 164 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. സ്‌ട്രൈക്കറേറ്റ് 140ന് മുകളിലായിരുന്നു.

2011ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയതാണ് സൂര്യകുമാറിന്റെ തലവര മാറ്റിയത്. കെകെആറിലെ മധ്യനിര ബാറ്റ്‌സ്മാനായിരുന്ന സൂര്യയെ മുംബൈ ടോപ് ഓഡറില്‍ പരീക്ഷിച്ചു. ഓപ്പണിങ്ങിലും മൂന്നാം നമ്പറിലുമെല്ലാം ക്ലിക്കായ സൂര്യ പെട്ടെന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 2015ലെ സീസണില്‍ നാലാം നമ്പറില്‍ മികവ് കാട്ടിയതും സൂര്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വളര്‍ച്ചക്ക് കരുത്തായി. നിലവില്‍ ടി20യിലെ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങിലെ ഒന്നാമനാണ് സൂര്യകുമാര്‍.

ശാന്തനായ താരം

ശാന്തനായ താരം

മറ്റ് യുവ ക്രിക്കറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശാന്തനായ താരമെന്ന് സൂര്യകുമാറിനെ വിശേഷിപ്പിക്കാം. ഐപിഎല്ലിനിടെ വിരാട് കോലി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും ചിരിയോടെ ശാന്തനായി നിന്ന സൂര്യയെ എല്ലാവരും കണ്ടതാണ്. ശാന്തതയോടെ കളിക്കുന്ന അപൂര്‍വ്വം താരങ്ങളിലൊരാളാണ് സൂര്യ. സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാതെ ഏത് സാഹചര്യത്തിലും അതിവേഗം റണ്‍സുയര്‍ത്താന്‍ സൂര്യകുമാറിന് കഴിവുണ്ട്.

Also Read : ഇന്ത്യയെ വിറപ്പിച്ച ലിറ്റന്‍ ദാസ്, ബംഗ്ലാദേശിലെ ഹിന്ദു മതസ്ഥന്‍, താരത്തെക്കുറിച്ച് എല്ലാമറിയാം

അരങ്ങേറ്റം കൊലമാസ്

അരങ്ങേറ്റം കൊലമാസ്

സൂര്യകുമാര്‍ യാദവിന്റെ അരങ്ങേറ്റം ഒരിക്കലും മറക്കാനാവാത്തതായിരുന്നു. അല്‍പ്പം വൈകിയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയതെങ്കിലും വരവ് ഒരൊന്നൊന്നര വരവായിരുന്നുവെന്ന് തന്നെ പറയാം. ടി20 അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ ജോഫ്രാ ആര്‍ച്ചറെ സിക്‌സര്‍ പറത്താന്‍ സൂര്യകുമാറിന് സാധിച്ചിരുന്നു. നിലവില്‍ നാലാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനായി സൂര്യകുമാര്‍ മാറി. 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20 ലോകകപ്പിലും സൂര്യ ഇന്ത്യയുടെ സൂപ്പര്‍ താരമായി ഒപ്പമുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Tuesday, November 8, 2022, 16:18 [IST]
Other articles published on Nov 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+