For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: 'ഭാഗ്യം, ഇത്തവണ വിമര്‍ശനമില്ല', ഇന്ത്യന്‍ ടീമിനെ വിലയിരുത്തി ഗവാസ്‌കര്‍

അനുഭവസമ്പന്നരായ താരങ്ങളെയും യുവതാരങ്ങളെയും പരിഗണിച്ച് മികച്ച ടീമിനെത്തന്നെയാണ് ഇന്ത്യ ലോകകപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്

1

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. പ്രതീക്ഷിച്ച സൂപ്പര്‍ താരങ്ങളെല്ലാം ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. സഞ്ജു സാംസണെ തഴഞ്ഞത് മാറ്റിനിര്‍ത്തിയാല്‍ ഒരു പരിധിവരെ ഇന്ത്യന്‍ ആരാധകര്‍ ഹാപ്പിയാണെന്ന് പറയാം. ഓസ്‌ട്രേലിയയിലാണ് ഇത്തവണത്തെ ടി20 ലോകകപ്പ്. അതുകൊണ്ട് തന്നെ പേസര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. അനുഭവസമ്പന്നരായ താരങ്ങളെയും യുവതാരങ്ങളെയും പരിഗണിച്ച് മികച്ച ടീമിനെത്തന്നെയാണ് ഇന്ത്യ ലോകകപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ബാക്കപ്പ് ഓപ്പണര്‍മാരുടെ കുറവും ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവവുമെല്ലാം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനെ വിലയിരുത്തിയിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. ഭാഗ്യമെന്ന് പറയാം, ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനെ വിമര്‍ശിക്കാതെ പ്രശംസിക്കുകയാണ് ഗവാസ്‌കര്‍ ചെയ്തത്. ഇന്ത്യന്‍ ടീം ശക്തമാണെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

1

രവി ബിഷ്‌നോയിയെ ബാക്കപ്പ് താരമായി പരിഗണിക്കുകയും ആര്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത തീരുമാനത്തെ ഗവാസ്‌കര്‍ അനുകൂലിച്ചാണ് സംസാരിച്ചത്. 'ബിഷ്‌നോയിയെ സംബന്ധിച്ച് ചെറുപ്പമാണ്. അധികം വൈകാതെ വീണ്ടും ടി20 ലോകകപ്പ് വരും. അതുകൊണ്ട് തന്നെ അവന് ഭാവിയിലും കളിക്കാം. നിലവില്‍ അവനെ പുറത്തിരുത്താനാവാത്ത വിധം മികച്ച പ്രകടനം നടത്തുന്നു. അവനെ സംബന്ധിച്ച് കാര്യങ്ങള്‍ മനസിലാക്കാനുള്ള അവസരമാണിത്.

ഇത് ഇന്ത്യയുടെ മികച്ച ടീമായാണ് കരുതുന്നത്. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും എത്തിയതോടെ റണ്‍സ് പ്രതിരോധിക്കാനും ഇന്ത്യക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്ക് റണ്‍സ് പ്രതിരോധിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ട്. രണ്ട് വലിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ റണ്‍സ് പ്രതിരോധിക്കേണ്ടി വരുമ്പോള്‍ ഇരുവരുടെയും സാന്നിധ്യം ഇന്ത്യക്ക് കരുത്താവും.

ബാബറോ കോലിയോ ബെസ്റ്റ്?, അവന്‍ തന്നെ കേമന്‍, പാക് കോച്ച് സക്ലെയ്ന്‍ മുഷ്താഖ് പറയുന്നു

2

ദീപക് ചഹാറാണ് ടീമിനുള്ളിലേക്ക് വരേണ്ടിയിരുന്ന ഒരു താരം. എന്നാല്‍ അര്‍ഷദീപ് സിങ്ങിനെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമായതിനാല്‍ ചഹാറിനെ മാറ്റേണ്ടി വന്നതാണ്. ഇടം കൈയന്‍ പേസാക്രമണം അത്യാവശ്യമാണ്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്തുണക്കുകയാണ് വേണ്ടത്'-ഇന്ത്യ ടുഡെയോട് സംസാരിക്കവെ ഗവാസ്‌കര്‍ പറഞ്ഞു.

3

ഇന്ത്യ തിരഞ്ഞെടുത്ത ടീം മികച്ചതാണെന്ന് പറയാം. എന്നാല്‍ ചില ദൗര്‍ബല്യങ്ങളും ടീമിനുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ബാക്കപ്പ് ബാറ്റ്‌സ്മാന്‍മാരുടെ കുറവാണ്. ശ്രേയസ് അയ്യരെയാണ് ഇന്ത്യ ബാക്കപ്പ് ബാറ്റ്‌സ്മാനായി പരിഗണിച്ചത്. ശ്രേയസ് ഷോര്‍ട്ട് ബോളില്‍ പതറുന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സും നിറഞ്ഞ സാഹചര്യത്തില്‍ ശ്രേയസിന് തിളങ്ങുക കടുപ്പമാവും. ഇന്ത്യ സഞ്ജു സാംസണെ ബാക്കപ്പ് ബാറ്റ്‌സ്മാനായി പരിഗണിക്കേണ്ടിയിരുന്നു.

4

ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ കുറവ് നികത്താനും ഓപ്പണിങ്ങിലേക്ക് ബാക്കപ്പാക്കാനും ഇഷാന്‍ കിഷനെയും പരിഗണിക്കാമായിരുന്നു. ബുംറയും ഹര്‍ഷലും മടങ്ങിയെത്തിയതോടെ ഇന്ത്യന്‍ ടീം ശക്തമായിരിക്കുകയാണ്. ഏത് വമ്പന്മാരെയും വീഴ്ത്താന്‍ കെല്‍പ്പുള്ള താരനിര ഇന്ന് ഇന്ത്യക്കൊപ്പമുണ്ട്. ഏഷ്യാ കപ്പിലെ തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യക്ക് തിരിച്ചുവരാനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

T20 World Cup: ഇന്ത്യ അവനെ വിശ്വസിക്കരുത്!, നേട്ടം ഉണ്ടാക്കിത്തരില്ല, പേസറെക്കുറിച്ച് ബട്ട്

5

ഇന്ത്യയുടെ ലോകകപ്പ് ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍.

Story first published: Tuesday, September 13, 2022, 14:33 [IST]
Other articles published on Sep 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+