T20 World Cup: ഷമി വേണ്ട, സിറാജാണ് ബെസ്റ്റ്, ബുംറയുടെ പകരക്കാരനാക്കാം-ഗവാസ്‌കര്‍

പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ജയിച്ചു. 23ന് നടക്കുന്ന പാകിസ്താനെതിരായ മത്സരത്തിന് മുന്നോടിയായി ഇനിയും സന്നാഹ മത്സരങ്ങള്‍ ഇന്ത്യ കളിക്കുന്നുണ്ട്. കരുത്തുറ്റ താരനിരയുമായാണ് ഇന്ത്യ ലോകകപ്പിന് പോകുന്നതെങ്കിലും ഇന്ത്യയെ പരിക്ക് ആശങ്കപ്പെടുത്തുന്നു.
രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ദീപക് ചഹാര്‍ എന്നിവര്‍ ഇതിനോടകം പരിക്കേറ്റ് പുറത്തായി. ഇവരുടെയെല്ലാം അഭാവം നികത്തുക ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. ഇതില്‍ ഇന്ത്യയെ ഏറ്റവും തളര്‍ത്തിയത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവമാണ്. ബുംറക്ക് പകരക്കാരനെ കണ്ടെത്തുക കടുപ്പമായതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. നിലവില്‍ ബുംറയുടെ പകരക്കാരനെ ഔദ്യോഗികമായി ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല.

സിറാജാണ് മിടുക്കന്‍
ബുംറയുടെ പകരക്കാരനാവാന്‍ സാധ്യതയുള്ള ദീപക് ചഹാര്‍ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. ഇനി മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരിലൊരാള്‍ക്കാണ് അവസരം ലഭിക്കുക. ഷമി ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഷമിയുടെ ബൗളിങ് ഓസീസ് സാഹചര്യത്തില്‍ വളരെ ഗുണം ചെയ്യുന്നതാണ്. പേസും ബൗണ്‍സും നിറഞ്ഞ ഓസീസ് സാഹചര്യത്തിലാണ് ഷമിയാണ് ബെസ്റ്റ്. നേരത്തെ ഓസീസില്‍ കളിച്ച് അനുഭവസമ്പത്തുമുണ്ട്. എന്നാല്‍ മുഹമ്മദ് സിറാജാണ് നിലവിലെ സാഹചര്യത്തില്‍ മിടുക്കനെന്നാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.
Also Read : T20 World Cup: ധോണിയുടെ സീറ്റ് തെറിക്കും!, തകര്‍ക്കപ്പെടുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

സിറാജ് മികച്ച ഫോമില്‍
ഇപ്പോഴത്തെ ഫോം വിലയിരുത്തി ഞാന്‍ സിറാജിനൊപ്പമാവും നില്‍ക്കുക. ഷമി ഏറെ നാളുകളായി കളിച്ചിട്ട്. ഇടവേളക്ക് ശേഷം നേരിട്ട് ടി20 ലോകകപ്പ് കളിക്കുക പ്രയാസമാണ്. സന്നാഹ മത്സരങ്ങളുണ്ടെങ്കിലും അത് പര്യാപ്തമാണെന്ന് കരുതുന്നില്ല. ഇതുവരെ ഇന്ത്യ 15ാമത്തെ താരത്തെ പ്രഖ്യാപിച്ചിട്ടില്ല. ആരാണ് ഓസ്‌ട്രേലിയയിലേക്ക് ബുംറയുടെ പകരക്കാരനായി പോവുകയെന്നത് എനിക്കറിയില്ല. എന്നാല്‍ ഇടവേള വന്നിരിക്കുന്ന ഷമിയെക്കൊണ്ട് പോകുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല- ഗവാസ്‌കര്‍ പറഞ്ഞു.

പനിയുടെ ക്ഷീണം ഷമിയെ തളര്‍ത്തുന്നു
പനിയെത്തുടര്‍ന്നാണ് ഷമി ഇന്ത്യന്‍ ടീമിന് പുറത്തായത്. അത് അദ്ദേഹത്തെ കാര്യമായി ബാധിച്ചിരിക്കാന്‍ സാധ്യതയേറെയാണ്. അതും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. 'ഷമിയുടെ മികവില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഷമി സമീപകാലത്തായി മത്സരങ്ങളൊന്നും കളിച്ചിട്ടില്ലെന്നത് വസ്തുതയാണ്. പനിക്ക് ശേഷം തിരിച്ചെത്തുക വളരെ പ്രയാസമാണ്. അവന്റെ ഫിറ്റ്‌നസിനെ അത് ബാധിച്ചിട്ടുണ്ടാവും. ടി20യില്‍ നാല് ഓവര്‍ മാത്രം എറിഞ്ഞാല്‍ മതി. എന്നാല്‍ സിറാജിന്റെ ബൗളിങ് നോക്കുക. അവന്‍ ഇത്രയും മികച്ച രീതിയില്‍ പന്തെറിയുമ്പോള്‍ മാറ്റിനിര്‍ത്താനാവില്ല.

സിറാജ് തല്ലുകൊള്ളി ബൗളര്‍
ഇന്ത്യയുടെ ടെസ്റ്റ് ടീമിലെയും ഏകദിന ടീമിലെയും മുഹമ്മദ് സിറാജിന്റെ പ്രകടനം പരിശോധിക്കുമ്പോള്‍ ഭേദപ്പെട്ട ബൗളറെന്ന് പറയാനാവും. എന്നാല്‍ ടി20യിലേക്ക് വരുമ്പോള്‍ തല്ലുകൊള്ളി ബൗളറാണെന്നതാണ് വസ്തുത. ഐപിഎല്ലിലടക്കം അദ്ദേഹത്തിന് മികവ് കാട്ടാനാവുന്നില്ല. ന്യൂബോളില്‍ നന്നായി അടി വാങ്ങുന്ന സിറാജിനെ ഡെത്ത് ഓവറിലേക്ക് ചിന്തിക്കുക പോലും വേണ്ട. സ്വാഭാവികമായ ബൗണ്‍സ് കൈവശമുള്ള ബൗളറാണ് സിറാജ്. ഓസീസ് സാഹചര്യത്തില്‍ ഇത് തുണച്ചേക്കും. എങ്കിലും ബുംറയുടെ പകരക്കാരനായി സിറാജിനെ പരിഗണിക്കുന്നതിനെ മികച്ച തീരുമാനമായി പറയാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications