T20 World Cup 2022: ഹര്‍ദിക്കിന്റെ പകരക്കാരനാര്?, ഹൂഡയോ റിഷഭോ?, ഗവാസ്‌കര്‍ പറയുന്നു

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ വരവറിയിച്ചിരിക്കുകയാണ്. ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഗ്രൂപ്പില്‍ ഇനി ദക്ഷിണാഫ്രിക്ക മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ എതിരാളികള്‍. അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ഇന്ത്യ സെമി ടിക്കറ്റെടുക്കുമെന്നുറപ്പാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്.
ഇനി ഇന്ത്യയുടെ അടുത്ത എതിരാളി നെതര്‍ലന്‍ഡ്‌സാണ്. നാളെ സിഡ്‌നിയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ പ്ലേയിങ് 11 മാറ്റം വരുത്തിയേക്കുമെന്നാണ് വിവരം. ബാറ്റുകൊണ്ടും പന്തുകൊണ്ടും പാകിസ്താനെതിരേ ഇന്ത്യക്കായി തിളങ്ങിയ ഹര്‍ദിക് പാണ്ഡ്യക്ക് ഇന്ത്യ വിശ്രമം അനുവദിച്ചേക്കുമെന്നാണ് വിവരം. ഹര്‍ദിക്കിന് വിശ്രമം നല്‍കിയാല്‍ പകരം ആരാവും ഇന്ത്യയുടെ പ്ലേയിങ് 11?. മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ പറയുന്നതിങ്ങനെയാണ്.

ഹൂഡയെ കളിപ്പിക്കാം
ഹര്‍ദിക് പാണ്ഡ്യക്ക് വിശ്രമം നല്‍കണമെന്ന് തീരുമാനിച്ചാല്‍ അതിനെ തെറ്റ് പറയാനാവില്ല. കാരണം ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വലിയ മത്സരം നടക്കാനുണ്ട്. അതുകൊണ്ട് തന്നെ ആര്‍ക്കെങ്കിലും വിശ്രമം അനിവാര്യമാണെങ്കില്‍ അത് നല്‍കി മുന്നോട്ട് പോകേണ്ടതായുണ്ട്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഒരു എതിരാളികളേയും ചെറുതായി കാണാനാവില്ല. ഹര്‍ദിക് പാണ്ഡ്യക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ദിനേഷ് കാര്‍ത്തിക് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തണം. ദീപക് ഹൂഡയെ ആറാമനാക്കി ഇറക്കാം.

റിഷഭ് പന്തിന് വിളിയെത്തുമോ?
ടി20 ലോകകപ്പിന് കുറച്ചുനാള്‍ മുമ്പ് വരെ ഇന്ത്യയുടെ ടി20 ലോകകപ്പിലെ എക്‌സ് ഫാക്ടര്‍ താരമെന്ന വിശേഷണം ചാര്‍ത്തപ്പെട്ട കളിക്കാരനാണ് റിഷഭ് പന്ത്. ഐസിസി ടി20 ലോകകപ്പിനായി നല്‍കിയ പരസ്യത്തില്‍ പോലും വലിയ പ്രാധാന്യമാണ് റിഷഭിന് ലഭിച്ചത്. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോം പരിശോധിക്കുമ്പോള്‍ നിരാശ മാത്രമാണ് കാണാനാവുന്നത്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമെന്ന് തന്നെ റിഷഭിനെ പറയാമെങ്കിലും പ്രധാന പ്രശ്‌നം ഫോമില്ലായ്മയാണ്.
ഇന്ത്യ ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തികിലാണ് കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ ടൂര്‍ണമെന്റിലുടെനീളം റിഷഭ് പ്ലേയിങ് 11 പുറത്തിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. അയര്‍ലന്‍ഡിനെതിരേ റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിക്കാനുള്ള സാധ്യത കുറവാണ്. പ്ലേയിങ് 11 നിരന്തരം മാറ്റം വരുത്തിയാല്‍ ഇന്ത്യയുടെ പ്രകടനത്തെയത് ബാധിക്കാന്‍ സാധ്യതകളേറെ. അതുകൊണ്ട് തന്നെ കാര്‍ത്തികിനെത്തന്നെ വിക്കറ്റ് കീപ്പറാക്കി ഇന്ത്യ മുന്നോട്ട് പോയേക്കും.
Also Read : T20 World Cup 2022: അമ്പമ്പോ ഇന്ത്യ, ഓസീസിന്റെ ലോക റെക്കോഡ് തകര്‍ത്തു!, വമ്പന്‍ നേട്ടം

ഹര്‍ദിക്കിന്റെ ഫിറ്റ്‌നസിന് മുന്‍ഗണന
ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യക്ക് സെമിയിലേക്കുള്ള ദൂരം കുറക്കാം. പാകിസ്താനെതിരെ ഇന്ത്യ നാല് വിക്കറ്റിന്റെ ജയമാണ് നേടിയെടുത്തത്. ലാസ്റ്റ് ബോള്‍ ത്രില്ലറിലാണ് ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ എല്ലാ താരങ്ങളെയും പൂര്‍ണ്ണ ഫിറ്റ്‌നസോടെ എത്തിച്ച് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ഓള്‍റൗണ്ടറായ ഹര്‍ദിക്കിന് വിശ്രമം നല്‍കുന്നതാവും നന്നാവുക.
എന്നാല്‍ ഉയര്‍ന്ന കായിക ശേഷിയുള്ള ഹര്‍ദിക്കിന് വിശ്രമം നല്‍കേണ്ട കാര്യമുണ്ടോയെന്നതും പ്രസക്തമായ കാര്യമാണ്. ഇന്ത്യന്‍ ടീമിനൊപ്പം മറ്റ് പേസ് ഓള്‍റൗണ്ടര്‍മാരില്ല. അതുകൊണ്ട് തന്നെ ടി20 ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന തരത്തിലേക്ക് ഹര്‍ദിക്കിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications