For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup : ഓസീസ് ഫൈനലിലുറപ്പ്, കലാശപ്പോരാട്ടത്തിലെ ടീമുകളെ പ്രവചിച്ച് ഗവാസ്‌കര്‍

ഇത്തവണ ആരൊക്കെ ഫൈനല്‍ കളിക്കുമെന്നത് പ്രവചിക്കാന്‍ പ്രയാസമുള്ളൊരു കാര്യമാണ്

1

മുംബൈ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലേക്ക് ക്രിക്കറ്റ് ആവേശം എത്തുകയാണ്. നിലവില്‍ സന്നാഹ മത്സരങ്ങളും ക്വാളിഫയര്‍ മത്സരങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തവണ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കുന്നതെന്നതിനാല്‍ സന്ദര്‍ശക ടീമുകള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമാണ്. പേസും ബൗണ്‍സും നിറഞ്ഞ ഓസീസ് പിച്ചുകളില്‍ വലിയ സ്‌കോര്‍ നേടാന്‍ മികച്ച ടെക്‌നിക്കുകള്‍ തന്നെ ആവിശ്യമാണെന്ന് പറയാം.

ഇത്തവണ ആരൊക്കെ ഫൈനല്‍ കളിക്കുമെന്നത് പ്രവചിക്കാന്‍ പ്രയാസമുള്ളൊരു കാര്യമാണ്. ആതിഥേയരെന്ന നിലയിലും നിലവിലെ ചാമ്പ്യന്മാരെന്ന നിലയിലും ഓസ്‌ട്രേലിയ ഫൈനല്‍ കളിക്കുമെന്നാണ് കൂടുതല്‍ ആളുകളും പ്രവചിക്കുന്നത്. മികച്ച ടീം കരുത്തുള്ള ഓസീസ് ഫൈനല്‍ കളിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം.

ഇന്ത്യ-ഇംഗ്ലണ്ട് ഫൈനല്‍

ഇന്ത്യ-ഇംഗ്ലണ്ട് ഫൈനല്‍

ഇപ്പോഴിതാ ഇന്ത്യന്‍ മുന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍ ഫൈനലില്‍ ആരൊക്കെ കളിക്കുമെന്നത് സംബന്ധിച്ച് തന്റെ പ്രവചനം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയുമാവും കപ്പിനായി കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുകയെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. 'ഇന്ത്യ തീര്‍ച്ചയായും ഫൈനലിലുണ്ടാവും. ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ് ഞാന്‍ നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയ ഫൈനല്‍ കളിക്കും'-സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

Also Read : 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

ടോം മൂഡിയുടെ പ്രവചനം

ടോം മൂഡിയുടെ പ്രവചനം

മുന്‍ ഓസീസ് താരവും ഇപ്പോള്‍ പരിശീലകനെന്ന നിലയില്‍ ശ്രദ്ധേയനുമായ ടോം മൂഡിയും പ്രവചിക്കുന്നത് ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനല്‍ കളിക്കുമെന്നാണ്. 'ഞാന്‍ ടോപ് ഫോറിനെ പ്രവചിക്കാം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ അവരുടെ ഗ്രൂപ്പില്‍ നിന്നും ഇന്ത്യയും പാകിസ്താനും അവരുടെ ഗ്രൂപ്പില്‍ നിന്നും സെമിയിലേക്കെത്തും. ഇതില്‍ ഇന്ത്യ-ഓസീസ് ഫൈനല്‍ നടക്കുമെന്നാണ് കരുതുന്നത്'- മൂഡി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ പറഞ്ഞു.

ഇന്ത്യ ഫൈനലിലെത്തുമോ?

ഇന്ത്യ ഫൈനലിലെത്തുമോ?

ഇന്ത്യ ശക്തരായ താരനിരയുള്ള ടീമുകളിലൊന്നാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത്തവണത്തെ ഇന്ത്യയുടെ ബൗളിങ് നിരയുടെ ശക്തി പരിശോധിക്കുമ്പോള്‍ അല്‍പ്പം നിരാശയാണെന്ന് തന്നെ പറയാം. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് നിരക്ക് ഓസീസ് സാഹചര്യത്തില്‍ എത്രത്തോളം തിളങ്ങാനാവുമെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയണം. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ് തുടങ്ങിയ പേസര്‍മാരെല്ലാം മികവുള്ളവരാണെങ്കിലും ആരും തന്നെ അതിവേഗ പേസര്‍മാരല്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം.

Also Read : T20 World Cup 2022 : കരുത്തുകൊണ്ട് ഞെട്ടിക്കാന്‍ ഇവര്‍, ഏറ്റവും ഫിറ്റ്‌നസുള്ള അഞ്ച് പേരിതാ

ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാകിസ്താന്‍

ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാകിസ്താന്‍

ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാകിസ്താന്‍ ടീമുകളെയും ഫേവറേറ്റുകളായിത്തന്നെ വേണം കരുതാന്‍. ഇംഗ്ലണ്ടിനെ എല്ലാവരും ഭയക്കുന്നു. കാരണം ഓസീസിലേതുപോലെ തന്നെ പേസും ബൗണ്‍സും നിറഞ്ഞ സാഹചര്യമാണ് ഇംഗ്ലണ്ടിലേത്. അതുകൊണ്ട് തന്നെ ഓസീസ് സാഹചര്യത്തില്‍ ഇംഗ്ലണ്ടിന് തിളങ്ങാനാവും. പാകിസ്താന്‍ മികച്ച ബൗളിങ് കരുത്തുകൊണ്ട് ഞെട്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്. ന്യൂസീലന്‍ഡും സ്ഥിരത കാട്ടുന്നവരായതിനാല്‍ ഇവരുടെ സാധ്യതയും തള്ളിക്കളയാനാവില്ല.

Story first published: Wednesday, October 19, 2022, 16:12 [IST]
Other articles published on Oct 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+