T20 World Cup 2022: ജയത്തോടെ തുടങ്ങാന്‍ ലങ്ക, മലയാളിക്കു കീഴില്‍ യുഎഇയും- പ്രിവ്യു, പ്ലെയിങ് 11
മെല്‍ബണ്‍: ഐസിസിയുടെ ടി20 ലോകകപ്പിലെ ക്വാളിഫയര്‍ പോരാട്ടങ്ങള്‍ക്കു ഞായറാഴ്ച തുടക്കമാവുകയാണ്. മുന്‍ ലോക ചാംപ്യന്‍മാരും നിലവിലെ ഏഷ്യാ കപ്പ് ജേതാക്കളുമായ ശ്രീലങ്കയും നമീബിയയും തമ്മിലാണ് ആദ്യ യോഗ്യതാ മല്‍സരം. ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് കളിയാരംഭിക്കുക. ഗ്രൂപ്പ് എയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്.
ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഉച്ചയ്ക്കു 1.30നു മലയാളിയായ സിപി റിസ്വാന്‍ നയിക്കുന്ന യുഎഇ യൂറോപ്പില്‍ നിന്നുള്ള നെതര്‍ലാന്‍ഡ്‌സുമായി പോരടിക്കും. മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ലങ്ക തകര്‍പ്പന്‍ ഫോമില്‍
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഇതിന്റെ തുടക്കമായിരുന്നു യുഎഇയില്‍ അടുത്തിടെ നടന്ന ഏഷ്യാ കപ്പില്‍ കണ്ടത്. ആരും തന്നെ കാര്യമായ കിരീടസാധ്യത കല്‍പ്പിക്കാതിരുന്ന ലങ്ക എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ടാണ് ഏഷ്യന്‍ ക്രിക്കറ്റിലെ പുതിയ രാജാക്കന്‍മാരായത്.
ഇനി ടി20 ലോകകപ്പിലും ഇതേ പ്രകടനം ആവര്‍ത്തിക്കാനായിരിക്കും അവരുടെ ശ്രമം. ലങ്കയ്ക്കു അതിനായാല്‍ അവരെ പിടിച്ചുനിര്‍ത്തുക മറ്റു വമ്പന്‍ ടീമുകള്‍ക്കു ദുഷ്‌കരമായിരിക്കും.

ഗ്രൂപ്പ് ജേതാക്കളാവും
യോഗ്യതാ റൗണ്ടിലെ മൂന്നു മല്‍സരങ്ങളിലും വിജയിച്ച് ഒന്നാംസ്ഥാനക്കാരായി തന്നെ ശ്രീലങ്ക ലോകകപ്പിന്റെ സൂപ്പര്‍ 112ലേക്കു യോഗ്യത നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാര്യമായ അദ്ഭുദങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അതു തന്നെ കാണാമെന്നതില്‍ സംശയമില്ല.
നിലവിലെ ഫോമില്‍ ലങ്കയെ പിടിച്ചുനിര്‍ത്തുകയെന്നത് നമീബിയക്കു അസാധ്യമായിരിക്കും. യോഗ്യതാ റൗണ്ടിനു മുന്നോടിയായുള്ള സന്നാഹ മല്‍സരങ്ങളില്‍ ശ്രീലങ്ക സിംബാബ്‌വെയെയും നമീബിയ അയര്‍ലാന്‍ഡിനെയും തോല്‍പ്പിച്ചിരുന്നു.
Also Read: T20 World Cup: സച്ചിനെയും ദാദയെയും 'വിലക്കിയ' ദ്രാവിഡ്! ഉപദേശകനായി ധോണിയുടെ ഫീസെത്ര?

മികച്ച മാച്ച് വിന്നര്‍മാര്‍
ദസുന്‍ ഷനക നയിക്കുന്ന ശ്രീലങ്കന്‍ ടീമില്‍ ഒരുപിടി മാച്ച് വിന്നര്‍മാരെ നമുക്ക് കാണാന്‍ സാധിക്കും. കുശാല്‍ മെന്‍ഡിസ്, പതും നിസങ്ക, ഭാനുക രാജപക്‌സെ, വനിന്ദു ഹസരംഗ തുടങ്ങിയവരെല്ലാം തനിച്ച് മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ളവരാണ്. നായകന്‍ ഷനകയാവട്ടെ ഏതു പ്രതിസന്ധി ഘട്ടത്തിലും തട്ടുപൊളിപ്പന്‍ ബാറ്റിങിലൂടെ ടീമിനെ രക്ഷിക്കാന്‍ മിടുക്കനാണ്.
നമീബിയക്കു അസാധാരണ പ്രകടനം നടത്തിയെങ്കില്‍ മാത്രമേ ലങ്കയ്‌ക്കെതിരേ അട്ടിമറി വിജയം കുറിക്കാന്‍ സാധിക്കുകയുള്ളൂ. ഡേവിഡ് വീസെയാണ് നമീബിയയുടെ തുറുപ്പുചീട്ട്.

സാധ്യതാ ഇലവന്‍
ശ്രീലങ്ക- കുശാല്‍ മെന്‍ഡിസ്, പതും നിസങ്ക, ഭാനുക രാജപക്‌സെ, ധനുഷ്‌ക ഗുണതിലകെ, ചരിത് അസലെന്‍ക, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ചാമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മധുശങ്ക.
നമീബിയ- സ്റ്റാഫന്‍ ബാര്‍ഡ്, ലൊഹാന്‍ ലോറന്‍സ്, ജെറാര്‍ഡ് എറാസ്മസ് (ക്യാപ്റ്റന്‍), ഡിവാന്‍ ലാ കോക്ക്, ജെജെ സ്മിത്ത്, ഡേവിഡ് വീസ്സെ, സെയ്ന്‍ ഗ്രീന്‍, റൂബെന്‍ ട്രംപല്‍മാന്‍, ബെര്‍നാര്‍ഡ് സ്‌കോള്‍ട്‌സ്, മൈക്കല്‍ വാന്‍ ലിന്‍ഗെന്‍, ബെന്‍ ഷിക്കോംഗോ.

യുഎഇ- നെതര്‍ലാന്‍ഡ്‌സ് മല്‍സരം
അതേസമയം, യുഎഇ- നെതര്‍ലാന്‍ഡ്‌സ് മല്‍സരത്തിലേക്കു വന്നാല്‍ ഇരുവരും ഓരോ സന്നാഹത്തിനു ശേഷമാണ് ഇറങ്ങുന്നത്. രണ്ടു തവണ ലോക ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനോടു യുഎഇ 17 റണ്‍സിനു തോല്‍ക്കുകയായിരുന്നു. നെതര്‍ലാന്‍ഡ്‌സാവട്ടെ സ്‌കോട്ട്‌ലാന്‍ഡിനോടു 18 റണ്‍സിനും സന്നാഹ മല്‍സരത്തില്‍ തോല്‍ക്കുകയായിരുന്നു.
യുഎഇയും നെതര്‍ലാന്‍ഡ്‌സും ഇതുവരെ എട്ടു ടി20കൡലാണ് ഏറ്റുമുട്ടിയത്. അവസാനത്തെ അഞ്ചു ടി20കളില്‍ നാലിലും ഡച്ച് ടീമിനെ വീഴ്ത്താന്‍ യുഎഇയ്ക്കായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications