T20 World Cup : ഇവരോട് ഇന്ത്യ തോറ്റിട്ടില്ല!, ഇനി തോല്‍ക്കാനും സാധ്യതയില്ല, അഞ്ച് ടീമുകളിതാ

ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഇത്തവണ വമ്പന്‍ പോരാട്ടങ്ങള്‍ക്കായി ഓസ്‌ട്രേലിയയിലെ വേദികള്‍ തയ്യാറായിക്കഴിഞ്ഞു. അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പോരാട്ടമാണ്. 2021ലെ ടി20 ലോകകപ്പ് കൈവിട്ട ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പില്‍ എന്ത് വിലകൊടുത്തും കിരീടത്തിലേക്കെത്തേണ്ടതായുണ്ട്.
2013ന് ശേഷം ഇന്ത്യക്ക് ഒരു ഐസിസി ട്രോഫി പോലും നേടാനായിട്ടില്ല. വലിയ നാണക്കേട് തന്നെയാണിത്. അതുകൊണ്ട് തന്നെ ഇത്തവണ വലിയ തിരിച്ചുവരവാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇത്തവണത്തെ ടി20 ലോകകപ്പിലെ ഫേവറേറ്റുകളിലൊരു ടീമാണ് ഇന്ത്യ. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യ ഇതുവരെ തോല്‍വി സമ്മതിക്കാത്ത ചില ടീമുകളുണ്ട്. ആ അഞ്ച് ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ബംഗ്ലാദേശ്
ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റിട്ടില്ല. അട്ടിമറി വീരന്മാരായ ടീമാണ് ബംഗ്ലാദേശെങ്കിലും ഇതുവരെ ഇന്ത്യയെ വീഴ്ത്താന്‍ ലോകകപ്പില്‍ അവര്‍ക്കായിട്ടില്ല. മൂന്ന് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും ജയം ഇന്ത്യക്കായിരുന്നു. 2009ലാണ് ആദ്യമായി ബംഗ്ലാദേശിനോട് ജയിച്ചത്. 25 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 2016ലാണ് പിന്നീട് നേര്‍ക്കുനേര്‍ എത്തിയത്. ഒരു റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ഇത്തവണ ഇന്ത്യയും ബംഗ്ലാദേശും ഒരു ഗ്രൂപ്പിലാണ്. ഇത് നാലാം തവണയാണ് രണ്ട് ടീമും നേര്‍ക്കുനേര്‍ എത്തുന്നത്. നിലവില്‍ ബംഗ്ലാദേശിന്റെ ടീം കരുത്ത് അത്ര മികച്ചതല്ല. ഷക്കീബ് അല്‍ ഹസന്‍ നയിക്കുന്ന ബംഗ്ലാ കടുവകള്‍ക്ക് പഴയ വീര്യമില്ലെന്ന് തന്നെ പറയാം.
Also Read : T20 World Cup: 'ഷഹീനെതിരേ രക്ഷപെടാനല്ല നോക്കേണ്ടത്', ഇന്ത്യക്ക് ഉപദേശവുമായി ഗംഭീര്‍

അഫ്ഗാനിസ്ഥാന്‍
ഇന്ത്യ അഫ്ഗാനിസ്ഥാനോടും ഇതുവരെ തോറ്റിട്ടില്ല. 2010ലാണ് ആദ്യമായി ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയത്. 7 വിക്കറ്റിന് ഇന്ത്യ ജയിച്ചു. 2012ല്‍ എത്തിയപ്പോള്‍ 23 റണ്‍സിന് അഫ്ഗാനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. 2021ലെ ടി20 ലോകകപ്പിലാണ് അവസാനമായി പോരടിച്ചത്. 66 റണ്‍സിന്റെ ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇത്തവണയും ഇന്ത്യക്ക് മേല്‍കൈയുണ്ടെങ്കിലും അഫ്ഗാനെ എഴുതിത്തള്ളാനാവില്ല. തങ്ങളുടേതായ ദിവസം ഏത് വമ്പന്മാരെയും കീഴടക്കാന്‍ കരുത്തുള്ള നിരയാണ് അഫ്ഗാന്റേത്. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്‌മാന്‍ തുടങ്ങി ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലൂടെ മികവ് കാട്ടിയ നിരവധി താരങ്ങള്‍ അഫ്ഗാന്റെ ഒപ്പമുണ്ട്.

അയര്‍ലന്‍ഡ്
ഇന്ത്യ അയര്‍ലന്‍ഡിനോടും ഇതുവരെ ലോകകപ്പില്‍ തോറ്റിട്ടില്ല. ഒരു ഫോര്‍മാറ്റിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ അയര്‍ലന്‍ഡിനായിട്ടില്ല. ടി20 ലോകകപ്പില്‍ ഒരു തവണ മാത്രമാണ് രണ്ട് ടീമും തമ്മില്‍ ഏറ്റുമുട്ടിയത്. 2009ലായിരുന്നു ഇത്. എട്ട് വിക്കറ്റിന് ഇന്ത്യ ജയിക്കുകയും ചെയ്തു. അയര്‍ലന്‍ഡ് ടീമിനൊപ്പവും മാച്ച് വിന്നര്‍മാരായ താരങ്ങളുണ്ടെങ്കിലും ഇന്ത്യയുടെ കരുത്തിനെ വെല്ലാന്‍ അവര്‍ക്ക് ഇപ്പോഴും സാധിച്ചേക്കില്ല. എങ്കിലും നിസാരമായി തള്ളിക്കളയാനുമാവില്ല.
Also Read : 'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണി

നമീബിയ-സ്‌കോട്ട്‌ലന്‍ഡ്
നമീബിയ 2021ലെ ടി20 ലോകകപ്പിലാണ് ആദ്യമായി കളിക്കുന്നത്. ഇന്ത്യയെ നേരിട്ടെങ്കിലും തോറ്റു. താരതമ്യേനെ ദുര്‍ബലരായ നമീബിയക്ക് ഇന്ത്യക്ക് ഭീഷണിയാവാന്‍ നിലവില്‍ സാധിക്കില്ല. സ്‌കോട്ട്‌ലന്‍ഡാണ് 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ആദ്യം നേരിട്ട എതിരാളി. അന്ന് ഇന്ത്യ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു. 2021ല്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 8 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇത്തവണയും ഇന്ത്യ സ്‌കോട്ട്‌ലന്‍ഡ് മത്സരമുണ്ട്. നവംബര്‍ 6നാണത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications