Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: സൗത്താഫ്രിക്കയ്ക്ക് നിരാശ, ജയിച്ച കളി മഴ തട്ടിയെടുത്തു

ഹൊബാര്‍ട്ട്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ മഴ രസംകൊല്ലിയായ ഗ്രൂപ്പ് രണ്ടിലെ മല്‍സരത്തില്‍ സൗത്താഫ്രിക്കയും സിംബാബ്‌വെയും പോയിന്റ് പങ്കിട്ടു. സൗത്താഫ്രിക്ക വിജയത്തിലേക്കു നീങ്ങിയ മല്‍സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കുകയും ചെയ്തു.

മഴ കാരണം മണിക്കൂറുകള്‍ വൈകിയാണ് കളി തുടങ്ങിയത്. ഇതോടെ ഒമ്പതോവര്‍ വീതമാക്കി മല്‍സരം വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. പിച്ചില്‍ ഈര്‍പ്പമുണ്ടായിട്ടും ടോസ് ലഭിച്ച സിംബാബ്‌വെ നായകന്‍ ക്രെയ്ഗ് എര്‍വിന്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തി ബൗളിങാണ് തിരഞ്ഞെടുത്തത്.

80 റണ്‍സ് വിജയലക്ഷ്യം

80 റണ്‍സ് വിജയലക്ഷ്യം

80 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ സൗത്താഫ്രിക്കയ്ക്കു നല്‍കിയത്. ടോപ്പ് ഫോര്‍ ഒറ്റയക്ക സ്‌കോറുകള്‍ക്കു പുറത്തായെങ്കിലും വെസ്ലി മെധെവെറെ (35*), മില്‍റ്റണ്‍ ഷുംബ (18*) എന്നിവരുടെ പ്രകടനം ടീമിനെ രക്ഷിക്കുകയായിരുന്നു.
18 ബോളില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറുമടക്കമാണ് 35 റണ്‍സോടെ മെധെവെറെ ടീമിന്റെ അമരക്കാരനായത്. ഷുംബ 20 ബോളില്‍ രണ്ടു ഫോറുകളടിച്ചു. നാലാം ഓവറില്‍ നാലിന് 19ലേക്കു സിംബാബ്‌വെ വീണിരുന്നു. അഞ്ചാം വിക്കറ്റില്‍ മെധെവെറെ-ഷുംബ ജോടി 79 റണ്‍സുമായി ടീമിനെ രക്ഷിക്കുകയായിരുന്നു. സൗത്താഫ്രിക്കയ്ക്കായി ലുംഗി എന്‍ഗിഡി രണ്ടും വെയ്ന്‍ പാര്‍നല്‍, ആന്റിച്ച് നോര്‍ക്കിയ എന്നിവര്‍ ഓരോ വിക്കറ്റുകളുമെടുത്തു.

Also Read: T20 World Cup 2022: എതിരാളി പാകിസ്താനോ? കോലി കത്തികയറും! അഞ്ചില്‍ നാലിലും 50 പ്ലസ്

ഡികോക്ക് വെടിക്കെട്ട്

ഡികോക്ക് വെടിക്കെട്ട്

റണ്‍ചേസില്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ വെടിക്കെട്ട് ബാറ്റിങ് സൗത്താഫ്രിക്കയുടെ വിജയത്തിന് അരികില്‍ വരെയെത്തിച്ചു. പക്ഷെ മഴ സിംബാബ്‌വെയെ തോല്‍വിക്കരികെ നിന്നും രക്ഷിക്കുകയായിരുന്നു.
സൗത്താഫ്രിക്കയുടെ ഇന്നിങ്‌സിനിടെ വീണ്ടും ഒരു തവണ മഴയെത്തുകയും കളി തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇതോടെ അവരുടെ ലക്ഷ്യം ഏഴോവറില്‍ 64 റണ്‍സായി പുനര്‍ നിശ്ചിച്ചു. ഈ ലക്ഷ്യത്തിലേക്ക് സൗത്തഫ്രിക്ക അനായാസം മുന്നേറവെയാണ് വീണ്ടും മഴ പെയ്തത്. സൗത്താഫ്രിക്ക മൂന്നോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സായിരുന്നു അപ്പോള്‍ നേടിയത്. ഡികോക്ക് വെറും 18 ബോളില്‍ 47 റണ്‍സ് വാരിക്കൂട്ടി. എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. നായകന്‍ ടെംബ ബവുമ രണ്ടു റണ്‍സും നേടി.

Also Read: T20 World Cup 2022: കിങിനു മുന്നില്‍ എന്ത് ഹിറ്റ്മാന്‍? ടി20യില്‍ വമ്പന്‍ ബാറ്റിങ് റെക്കോര്‍ഡ്

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബവുമ (ക്യാപ്റ്റന്‍), റൈലി റൂസ്സോ, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ലുംഗി എന്‍ഗിഡി.

സിംബാബ്വെ- റെഗിസ് ചക്വാബ്വ (വിക്കറ്റ് കീപ്പര്‍), ക്രെയ്ഗ് എര്‍വിന്‍ (ക്യാപ്റ്റന്‍), വെസ്ലി മധെവെറെ, സീന്‍ വില്ല്യംസ്, സിക്കന്തര്‍ റസ്സ, മില്‍റ്റണ്‍ ഷുംബ, റയാന്‍ ബേള്‍, ലൂക്ക് ജോങ്വെ, ടെന്‍ഡായ് ചതാര, റിച്ചാര്‍ഡ് എന്‍ഗറാവ, ബ്ലെസിങ് മുസര്‍ബാനി.

Story first published: Monday, October 24, 2022, 18:10 [IST]
Other articles published on Oct 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+