Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: പൃഥ്വി-ഇഷാന്‍ ഓപ്പണിങ്, ശ്രേയസ് നയിക്കും, സഞ്ജു അഞ്ചാമന്‍- തഴയപ്പെട്ടവരുടെ ടീം

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കാര്യമായ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ തിരഞ്ഞെടുത്തത്. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പില്‍ പങ്കെടുത്ത ടീമില്‍ വലിയ അഴിച്ചുപണികളൊന്നും നടത്തിയിട്ടില്ല. സ്പിന്നര്‍ രവി ബിഷ്‌നോയ്, പേസര്‍ ആവേശ് ഖാന്‍ എന്നിവരൊഴികെ മറ്റുള്ളവരെയെല്ലാം ലോകകപ്പില്‍ ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്.

1

അതേസമയം, ടീമില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിച്ച ചിലരെ ഇന്ത്യ തഴഞ്ഞിരുന്നു. സഞ്ജു സാംസണ്‍, മുഹമ്മദ് ഷമി എന്നിവരെ ഇക്കൂട്ടത്തില്‍ പെടുത്താം. ലോകകപ്പില്‍ സ്ഥാനം ലഭിക്കാതെ പോയ കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കുമെന്നു പരിശോധിക്കാം.

ഇഷാന്‍ & പൃഥ്വി (ഓപ്പണര്‍മാര്‍)

ഇഷാന്‍ & പൃഥ്വി (ഓപ്പണര്‍മാര്‍)

ഓപ്പണര്‍മാരായി യുവതാരങ്ങളായ പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍ എന്നിവരെ ഇന്ത്യക്കു കളിപ്പിക്കാന്‍ സാധിക്കും. വലംകൈ- ഇടംകൈ ബാറ്റിങ് കോമ്പിനേഷനും ഇതിലൂടെ ഇന്ത്യക്കു ലഭിക്കും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ടീമിന്റെ ഭാഗമായിരുന്നു ഇഷാന്‍. പക്ഷെ ഈ വര്‍ഷം താരം തഴയപ്പെടുകയായിരുന്നു. പകരം വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിനാണ് ബാക്കപ്പ് വിക്കറ്റ് കീപ്പറായി നറുക്കുവീണത്.

3

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരുടെ നിരയിലാണ് പൃഥ്വിയുടെ സ്ഥാനം. തന്റേതായ ദിവസം ഏതു ശക്തമായ ബൗളിങ് ആക്രണത്തെയും തല്ലിച്ചതയ്ക്കാനുള്ള പ്രഹരശേഷി താരത്തിനുണ്ട്. ഫിറ്റ്‌നസ് മെച്ചപ്പെടുത്തിയാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായി പൃഥ്വി മാറും.

T20 World Cup 2022: 14 പേരും ഓക്കെ, പക്ഷെ ഒരാളെ ഇന്ത്യ തഴഞ്ഞു! - വിമര്‍ശിച്ച് ശ്രീകാന്ത്

 ഗില്‍, ശ്രേയസ് (ക്യാപ്റ്റന്‍), സഞ്ജു (വിക്കറ്റ് കീപ്പര്‍), ത്രിപാഠി

ഗില്‍, ശ്രേയസ് (ക്യാപ്റ്റന്‍), സഞ്ജു (വിക്കറ്റ് കീപ്പര്‍), ത്രിപാഠി

ഇന്ത്യന്‍ മധ്യനിരയില്‍ കളിക്കുക ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി എന്നിവരായിരിക്കും. ശ്രേയസ് ടീമിനെ നയിക്കുമ്പോള്‍ വിക്കറ്റ് കാക്കുന്നത് സഞ്ജുവായിരിക്കും. നേരത്തേ ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഗില്‍. ടി20യും തനിക്കു വഴങ്ങുമെന്നു ഐപിഎല്ലിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഫൈനലില്‍ സിക്‌സറിലൂടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയറണ്‍സ് കുറിച്ചത് ഗില്ലായിരുന്നു.

5

ഗില്ലിനു ശേഷം നാലാം നമ്പറില്‍ നായകന്‍ ശ്രേയസ് ബാറ്റ് ചെയ്യും. നേരത്തേ നടന്ന ടി20 ലോകകപ്പില്‍ റിസര്‍വ് താരങ്ങളുടെ നിരയിലായിരുന്നു അദ്ദേഹം. ഇത്തവണ ടി20 ലോകകപ്പിലും ശ്രേയസ് ഈ ലിസ്റ്റിലാണ്. ഇന്ത്യയുടെ മികച്ച യുവതാരങ്ങൡലൊരാണ് അദ്ദേഹമെന്നതില്‍ സംശയമില്ല. ആങ്കര്‍ ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കനാണ് ശ്രേയസ്.

6

അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുക സഞ്ജുവാണ്. ഈ ലോകകപ്പില്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹത്തിനു ഇടം ലഭിക്കാതെ പോയത്. റിഷഭ് പന്തിനേക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജു തഴയപ്പെടുകയായിരുന്നു. സമീപകാലത്തു അവസരങ്ങള്‍ ലഭിച്ചപ്പോഴെല്ലാം അദ്ദേഹം മികച്ച ചില ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു.
സഞ്ജുവിനു ശേഷം ആറാമനായി രാഹുല്‍ ത്രിപാഠിയായിരിക്കും കളിക്കുക. അടുത്തിടെ ചില പരമ്പകളില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഒന്നില്‍പ്പോലും അരങ്ങേറാന്‍ അവസരം ലഭിച്ചില്ല.

T20 World cup: ഇവര്‍ ഭാഗ്യവാന്‍മാര്‍- ഒന്നും ചെയ്തില്ല, എന്നിട്ടും ലോകകപ്പ് ടീമില്‍!

ജഡേജ, ചാഹര്‍, കുല്‍ദീപ്, ഷമി, ബിഷ്‌നോയ്

ജഡേജ, ചാഹര്‍, കുല്‍ദീപ്, ഷമി, ബിഷ്‌നോയ്

ഇന്ത്യന്‍ ടീമിലെ മറ്റുള്ളവര്‍ രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്് ഷമി, രവി ബിഷ്‌നോയ് എന്നിവരാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജഡേജയെ ഇന്ത്യ തഴഞ്ഞതാണെന്നു പറയാന്‍ സാധിക്കില്ല. പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായി വിശ്രമിക്കുന്നതിനാല്‍ അദ്ദേഹത്തെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു. സ്പിന്നര്‍മാരായ കുല്‍ദീപിനും ബിഷ്‌നോയ്ക്കും ലോകകപ്പ് ടീമിന്റെ ഭാഗമാവാന്‍ അവസരമുണ്ടായില്ല.

8

ബിഷ്‌നോയ് നേരത്തേ ഏഷ്യാ കപ്പ് സംഘത്തിലുണ്ടായിരുന്നു. ഒരു മല്‍സരത്തില്‍ കളിക്കുകയും ചെയ്തു. ലോകകപ്പില്‍ റിസര്‍വ് ലിസ്റ്റില്‍ താരം ഉള്‍പ്പെട്ടിട്ടുണ്ട്. കുല്‍ദീപ് ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ടീമിന്റെ ഭാഗമല്ല. പേസര്‍ ചാഹര്‍ ടി20 ലോകകപ്പിന്റെ 15 അംഗ ടീമില്‍ ഇല്ലെങ്കിലും റിസര്‍വ് ലിസ്റ്റിലുണ്ട്. ഷമിയും റിസര്‍വ് താരങ്ങളുടെ നിരയിലാണുള്ളത്.

Story first published: Tuesday, September 13, 2022, 9:19 [IST]
Other articles published on Sep 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+