T20 World Cup 2022: കോലിയെ കണ്ട് പഠിക്കൂ!, പാക് മധ്യനിരക്ക് ഉപദേശവുമായി മാലിക്

കറാച്ചി: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ ചര്‍ച്ചകളും വിലയിരുത്തലുകളും പോര്‍വിളികളും അവസാനിക്കുന്നില്ല. വിരാട് കോലിയെന്ന ഒറ്റയാന് മുന്നില്‍ പാകിസ്താന്‍ പത്തി മടക്കുകയായിരുന്നു. പാകിസ്താന്‍ മുന്നോട്ട് വെച്ച 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ കെ എല്‍ രാഹുലും (4) രോഹിത് ശര്‍മയും (4) സൂര്യകുമാര്‍ യാദവും (15) നിരാശപ്പെടുത്തി മടങ്ങി. എന്നാല്‍ പിന്നീട് കോലിയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
53 പന്തുകള്‍ നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 82 റണ്‍സുമായി അതിഗംഭീര ഇന്നിങ്‌സാണ് കോലി കാഴ്ചവെച്ചതെന്ന് പറയാം. 19ാം ഓവര്‍ എറിയാനെത്തിയ ഹാരിസ് റഊറിഫിനെ കോലി പറത്തിയ രണ്ട് സിക്‌സുകള്‍ ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഷോട്ടുകളിലൊന്നായിരുന്നു. പാകിസ്താനെതിരേ കോലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ജയിപ്പിച്ചത്. ഇപ്പോഴിതാ പാകിസ്താന്റെ മധ്യനിരക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ ഷുഹൈബ് മാലിക്.

സാഹചര്യം മനസിലാക്കി കളിക്കണം
പാകിസ്താന്റെ മധ്യനിര സാഹചര്യം മനസിലാക്കിയല്ല കളിച്ചത്. പുതിയൊരു ബാറ്റ്‌സ്മാന്‍ ക്രീസിലെത്തുമ്പോള്‍ ഷോര്‍ട്ട് വിക്കറ്റിനെ ഫീല്‍ഡിങ്ങില്‍ കയറ്റിനിര്‍ത്തി. ഇത് അവര്‍ എറിയാന്‍ തയ്യാറെടുക്കുന്ന ലെങ്ത് ഏതാവുമെന്നാണ് കാട്ടിത്തരുന്നത്. അത് കൃത്യമായി മനസിലാക്കാന്‍ സാധിക്കണം. ഹൈദര്‍ പുറത്തായ ലെങ്ത് നോക്കുക. ആ സമയത്ത് സ്‌ട്രൈക്ക് കൈമാറിയായിരുന്നു കളിക്കേണ്ടിയിരുന്നത്. അപ്പോഴാണ് വിക്കറ്റിന്റെ സ്വഭാവവും ലെങ്തും മനസിലാക്കാന്‍ സാധിക്കുകയുള്ളു. ആദ്യം നിലയുറപ്പിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്-മാലിക് പറഞ്ഞു.

കോലിയെ മാതൃകയാക്കണം
വിരാട് കോലിയുടെ ശൈലിയെ മാതൃകയാക്കണമെന്നാണ് മുന്‍ പാക് നായകന്‍ നിലവിലെ പാക് താരങ്ങളോട് പറയുന്നത്. കോലി മത്സരത്തെ മനസിലാക്കുന്നത് നോക്കുക. പിച്ചിനെ മനസിലാക്കിയ ശേഷം റണ്‍സുയര്‍ത്തുന്നു. എത്ര അനായാസമായാണ് സിക്‌സുകള്‍ നേടുന്നത്. അദ്ദേഹത്തിന്റെ ശൈലിയും മത്സരം മനസിലാക്കുന്ന രീതിയും പാകിസ്താന്റെ മധ്യനിരക്ക് മാതൃകയാക്കാന്‍ സാധിക്കുന്നതാണെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.
Also Read : T20 World Cup 2022: അമ്പമ്പോ ഇന്ത്യ, ഓസീസിന്റെ ലോക റെക്കോഡ് തകര്‍ത്തു!, വമ്പന്‍ നേട്ടം

ഇത്തവണ മാലിക്കിന് ഇടമില്ല
പാകിസ്താന്റെ ബാറ്റിങ് നിരയില്‍ ഇത്തവണയും ഷുഹൈബ് മാലിക്കിന് ഇടം പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. നിലവില്‍ പാകിസ്താന്റെ മധ്യനിരയുടെ ബാറ്റിങ് പ്രകടനം അത്ര മികച്ചതല്ല. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരില്‍ ടീം അമിതമായി ആശ്രയിക്കുന്നു. ഇഫ്തിഖര്‍ അഹമ്മദ്, ഷാന്‍ മസൂദ്, ആസിഫ് അലി എന്നിവരെയൊന്നും വിശ്വസ്തരെന്ന് വിളിക്കാനാവില്ല. ഷദാബ് ഖാനും ഹൈദര്‍ അലിയും മുഹമ്മദ് നവാസുമൊന്നും വലിയൊരു പ്രകടനമല്ല കാഴ്ചവെക്കുന്നത്. മാലിക്കിനെപ്പോലൊരു അനുഭവസമ്പന്നനായ താരത്തെ പാക് ടീം ആവിശ്യപ്പെടുന്നുണ്ടെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ മാലിക്കില്‍ ടീം മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications