T20 World Cup 2022: പാക് തോല്‍വികളല്ല, ഇന്ത്യന്‍ മുന്നേറ്റമാണ് അക്തറിന്റെ പ്രശ്‌നം!

സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യന്‍ ടീമിനെതിരേ പരിഹാസരൂപേണ അഭിപ്രായപ്രകടനം നടത്തിയ പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തറിനെതിരേ ഇന്ത്യന്‍ ഫാന്‍സം രംഗത്ത്. ടി20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം സിംബാബ്‌വെയോടു ഒരു റണ്‍സിനു പാകിസ്താന്‍ പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു വ്യാഴാഴ്ച രാത്രി അക്തര്‍ സ്വന്തം യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
പാക് ടീമിനെയും പിസിബി ചെയര്‍മാനെയുമെല്ലാം അടപടലം വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത അദ്ദേഹം ഇന്ത്യന്‍ ടീമിനെയും വെറുതെവിട്ടില്ല. ഇന്ത്യ സെമി ഫൈനലില്‍ തോറ്റ് നാട്ടിലേക്കു തിരിച്ചുവരുമെന്നായിരുന്നു പുച്ഛത്തോടെ റാവല്‍പിണ്ടി എക്‌സ്പ്രസ് പറഞ്ഞത്. ഇതോടെ ഇന്ത്യന്‍ ആരാധകര്‍ അക്തറിനെതിരേ തിരിഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.

ഇന്ത്യ സെമിയില്‍ പുറത്താവും
പാകിസ്താന്‍ ഈയാഴ്ച തന്നെ ലോകകപ്പില്‍ നിന്നും പുറത്തായി നാട്ടിലേക്കു മടങ്ങിയെത്തുമെന്നു ഞാന്‍ നേരത്തേ തന്നെ പറഞ്ഞു കഴിഞ്ഞതാണ്. അതിന്റെ അടുത്തയാഴ്ച സെമി ഫൈനലില്‍ പരാജയമേറ്റു വാങ്ങി ഇന്ത്യയും നാട്ടില്‍ തിരിച്ചെത്തും. ഇന്ത്യ എല്ലാം തികഞ്ഞ ടീമോ, അപരാജിതരോ ഒന്നുമല്ല. സെമിയില്‍ ഇന്ത്യ പുറത്താവുമെന്നുമായിരുന്നു ഷുഐബ് അക്തര്‍ രോഷവും നിരാശയുമൊന്നും മറച്ചുവയ്ക്കാതെ തുറന്നടിച്ചത്.

ഇന്ത്യയെക്കുറിച്ച് എന്തിന് പറയണം
ടി20 ലോകകപ്പില്‍ സിംബാബ്‌വെയോടുപാകിസ്താന്‍ പരാജയപ്പെട്ട് പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്നതിനെക്കുറിച്ച് വിലയിരുത്തല്‍ നടത്തുമ്പോള്‍ അതില്‍ ഇന്ത്യയെക്കൂടി പുച്ഛിക്കേണ്ട കാര്യം എന്താണ് ഇന്ത്യന്‍ ആരാധകരുടെ ചോദ്യം.
ഇന്ത്യയാവട്ടെ ടൂര്‍ണമെന്റ് നന്നായി തന്നെയാണ് തുടങ്ങിയത്. കളിച്ച രണ്ടു മല്‍സരവും ജയിച്ച ഇന്ത്യക്കു ഒരു കളി കൂടി ജയിച്ചാല്‍ സെമിയുറപ്പിക്കാം. ആദ്യ മാച്ചില്‍ പാകിസ്താനെയും അടുത്തതില്‍ നെതര്‍ലാന്‍ഡ്‌സിനെയുമാണ് ഇന്ത്യ തോല്‍പ്പിച്ചത്.
Also Read: T20 World Cup 2022: 'ചതിയന്‍' രാഹുല്‍ വേണ്ട! പകരം പന്ത് കളിക്കട്ടെ- സോഷ്യല്‍ മീഡിയ

പാക് ടീമിന്റെ കാര്യം നോക്കിയാല്‍ മതി
ഷുഐബ് അക്തര്‍ പാകിസ്താന്‍ ടീമിന്റെ കാര്യം നോക്കുന്നതാവും നല്ലത്. പാക് ടീം എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നു നോക്കി അതേക്കുറിച്ച് അഭിപ്രായം പറയാം. ഓസ്‌ട്രേലിയയില്‍ ഇന്ത്യ എന്തു ചെയ്താലും അതു നിങ്ങളുടെ വിഷയമല്ല. ഇത്രയും ശക്തമായ പേസ് നിരയുള്ള പാകിസ്താന് ഓസ്‌ട്രേലിയയില്‍ ജയിക്കണമെങ്കില്‍ പത്തു വര്‍ഷമൊന്നും ഇനി വേണ്ടി വരില്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

അക്തറിന്റെ നിരാശ
ടി20 ലോകകപ്പില്‍ പാകിസ്താന്‍ ടീമിന്റെ തുടര്‍ച്ചയായ രണ്ടു പരാജയങ്ങളിലല്ല, മറിച്ച് ഇന്ത്യ നന്നായി കളിക്കുകയും മുന്നേറുകയും ചെയ്യുന്നുവെന്നതാണ് ഷുഐബ് അക്തറുടെ പ്രധാന നിരാശയെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
സിംബാബ്‌വെയോടേറ്റ പാകിസ്താന്റെ തോല്‍വി ഷുഐബ് അക്തര്‍ക്കു താങ്ങാന്‍ കഴിയുന്നില്ല. ഇന്ത്യക്കു കിരീടം ലഭിക്കില്ലെന്നാണ് അക്തര്‍ കരുതുന്നത്. നമ്മള്‍ വരാനിരിക്കുന്ന മല്‍സരങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നു ഒരു യൂസര്‍ കുറിച്ചു.

ഒന്നിനും കൊള്ളാത്തയാള്‍
പാകിസ്താന്‍ ടീം ഇന്ത്യയോടു പരാജയമോറ്റു വാങ്ങിയെന്നതും സിംബാബ്‌വെയോടു നാണംകെട്ടുവെന്നതും നിങ്ങള്‍ക്കു അറിയില്ലേ? എന്നിട്ടും ഇന്ത്യയെ നിങ്ങള്‍ വെല്ലുവിളിക്കുകയാണോ? നിങ്ങളെക്കൊണ്ട് ഒന്നും നടക്കില്ല, ഒന്നിനും കൊള്ളാത്ത, ബുദ്ധിശൂന്യനെന്നു ഒരു യൂസര്‍ ഷുഐബ് അക്തറിനെതിരേ ആഞ്ഞടിച്ചു.
സിംബാബ്‌വെയോടു പാകിസ്താന്‍ ഒരു റണ്‍സിനു പരാജയപ്പെട്ടിരിക്കുകയാണ്. അസ്വസ്ഥനായ ഷുഐബ് അക്തര്‍ ഇന്ത്യ സെമി ഫൈനലില്‍ തോല്‍ക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നതെന്നു പൊട്ടിച്ചിരിക്കുന്ന ഇമോജികളോടു കൂടി ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications