
പാകിസ്താന്‍ തലപ്പത്ത്
140 കിമിക്കു മുകളില്‍ വേഗതയില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ ചെയ്ത ടീമുകളുടെ ശതമാനമെടുത്താല്‍ അവിടെ ബാബര്‍ ആസമിന്റെ പാകിസ്താനാണ് തലപ്പത്തു നില്‍ക്കുന്നത്. മറ്റൊരു ടീമും അവരുടെ അടുത്തു പോലുമെത്തില്ലെന്നതാണ് കൗതുകകരം.
43 ശതമാനാണ് പാക് ബൗളര്‍മാര്‍ ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ 140 കിമിക്കു മുകളില്‍ ബൗള്‍ ചെയ്തിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് മറ്റൊരു ഏഷ്യന്‍ ടീമായ ശ്രീലങ്കയാണ്. അവര്‍ക്കു 18 ശതമാനം മാത്രമേയുള്ളൂ.
Also Read: T20 World Cup 2022: ഐറിഷ് പടയ്ക്കു മുന്നില്‍ ഇംഗ്ലണ്ട് വീണു, കപ്പ് ഇന്ത്യക്കു തന്നെ!

ഇംഗ്ലണ്ട്, ഓസീസ്
പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ കഴിഞ്ഞാല്‍ 140 കിമിക്കു മുകളില്‍ ബൗള്‍ ചെയ്ത ടീമുകളില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് ഇംഗ്ലണ്ട്, ആതിഥേയരായ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണ്. പക്ഷെ ഇവര്‍ തമ്മില്‍ അത്ര വലിയ അന്തരമൊന്നും കാണാന്‍ സാധിക്കില്ല. ഇംഗ്ലണ്ടിനു 17 ശതമാനവും ഓസ്‌ട്രേലിയക്കു 14 ശതമാനവും ന്യൂസിലാന്‍ഡിനു 11 ശതമാനവുമാണുള്ളത്.
നിര്‍ഭാഗ്യവശാല്‍ രോഹിത് ശര്‍മയുടെ ടീം ഇന്ത്യയെ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ കാണാന്‍ സാധിക്കില്ല. നിലലില്‍ ഇന്ത്യന്‍ സംഘത്തില്‍ 140 പ്ലസ് വേഗതയില്‍ നിരന്തരം ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന ഏക താരം മുഹമ്മദ് ഷമി മാത്രമാണ്. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെല്ലാം വേഗതയുടെ കാര്യത്തില്‍ പിന്നോട്ടാണ്.

വിക്കറ്റ് കൊയ്ത്തില്‍ പാകിസ്താനില്ല!
ബൗളിങ് വേഗതയുടെ കാര്യത്തില്‍ ഈ ലോകകപ്പില്‍ പാകിസ്താന്‍ മറ്റു ടീമുകളെയെല്ലാം നിഷ്പ്രഭരാക്കിയെങ്കിലും വിക്കറ്റ് കൊയ്ത്തിന്റെ കാര്യത്തില്‍ അവരുടെ ബൗളര്‍മാര്‍ ആദ്യ പത്തില്‍പ്പോലും ഇല്ലെന്നതാണ് രസകരം.
ഒമ്പതു വിക്കറ്റുകള്‍ വീതമെടുത്ത നെതര്‍ലാന്‍ഡ്‌സിന്റെ ബാസ് ഡിലീഡെയും ശ്രീലങ്കയുടെ വനിന്ദു ഹസരംഗയുമാണ് ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍. സിംബാബ്‌വെയുടെ സിക്കന്തര്‍ റസ്സ (എട്ടു വിക്കറ്റ്), ശ്രീലങ്കയുടെ മഹീഷ് തീക്ഷണ (8 വിക്കറ്റ്), ഇംഗ്ലണ്ടിന്റെ സാം കറെന്‍ (7 വിക്കറ്റ്), സിംബാബ്‌വെയുടെ ബ്ലെസിങ് മുസര്‍ബാനി (7 വിക്കറ്റ്), വെസ്റ്റ് ഇന്‍ഡീസിന്റെ അല്‍സാറി ജോസഫ് (6 വിക്കറ്റ്), നെതര്‍ലാന്‍ഡ്‌സിന്റെ പോള്‍ വാന്‍ മീക്കെറന്‍ (6 വിക്കറ്റ്), അയര്‍ലാന്‍ഡിന്റെ ജോഷ്വ ലിറ്റില്‍ (6 വിക്കറ്റ്), സൗത്താഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്കിയ (5 വിക്കറ്റ്) എന്നിവരാണ് പത്തു വരെ സ്ഥാനങ്ങളില്‍.


Click it and Unblock the Notifications











