T20 World Cup 2022: റിഷഭിനെ തിരിച്ചയക്കൂ, പകരം സഞ്ജു ടീമിലേക്കു വരട്ടെ! ഫാന്‍സ് പറയുന്നു
ടി20 ലോകകപ്പിനു മുന്നോടിയായുള്ള ആദ്യ സന്നാഹ മല്‍സരത്തില്‍ ടീം ഇന്ത്യ ജയിച്ചെങ്കിലും ചില താരങ്ങളുടെ പ്രകടനത്തില്‍ ആരാധകര്‍ ഹാപ്പിയല്ല. ഇവരിലൊരാള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണെങ്കില്‍ മറ്റൊരാള്‍ ഹര്‍ഷല്‍ പട്ടേലാണ്. റിഷഭ് ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയപ്പോള്‍ ഹര്‍ഷലാവട്ടെ ബൗളിങിലും ദുരന്തമായി.

ഒമ്പതു റണ്‍സ് മാത്രം
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെയാണ് സന്നാഹ മല്‍സരത്തില്‍ 13 റണ്‍സിനു ഇന്ത്യ മറികടന്നത്. കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ക്കു വിശ്രമം നല്‍കിയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. രാഹുലിന്റെ അഭാവത്തില്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തത് റിഷഭായിരുന്നു. പക്ഷെ 16 ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു ഒരു ബൗണ്ടറിയടക്കം ഒമ്പതു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ റിഷഭിനെതിരേ വന്‍ വിമര്‍ശനങ്ങളുയര്‍ന്നത്.
Also Read: IND vs SA: 'അടുത്ത ധോണി', കൂള്‍ ഫിനിഷര്‍, സഞ്ജുവിന്റെ മികവിനെ വാഴ്ത്തി ആരാധകര്‍

സഞ്ജു ആവശ്യം
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മല്‍സരത്തില്‍ 17 ബോളില്‍ ഒമ്പതു റണ്‍സ് മാത്രമെടുത്ത് റിഷഭ് പന്ത് പുറത്തായിരിക്കുകയാണ്. സ്‌കൂള്‍ കാന്റീന്‍ കുക്ക് ടീമിനെതിരേ പോലും റിഷഭിനു ബാറ്റിങില്‍ ആധിപത്യം നേടാന്‍ സാധിക്കുന്നില്ല. സഞ്ജു സാംസണ്‍ ടീമില്‍ ആവശ്യമാണെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

റിഷഭിനെ പുറത്താക്കണം
ഇത്തവണത്തെ ടി20 ലോകകപ്പിനു ശേഷം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും റിഷഭ് പന്തിനെ സ്ഥിരമായി പുറത്താക്കണം. പകരം സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി തുടങ്ങിയവര്‍ ടീമിലേക്കു വരണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.
റിഷഭ് പന്തിന്റെ പതനം അവിശ്വസനീയമാണ്. ലോക്ക്ഡൗണ്‍ കാലത്ത് ടെസ്റ്റില്‍ അദ്ദേഹത്തിനു ഒരു നല്ല വര്‍ഷം നല്ലതായിരുന്നു. അതിനു ശേഷം 25ാം വയസ്സില്‍ തന്നെ കരിയര്‍ ഫിനിഷ് ചെയ്യപ്പെട്ടിരിക്കുകയാണെന്നു ഒരു യൂസര്‍ കുറിച്ചു.

സഞ്ജുവിനെ അയക്കൂ
റിഷഭ് പന്ത് ടെസ്റ്റ് ഫോര്‍മാറ്റില്‍ ടി20യും ടി20 ക്രിക്കറ്റില്‍ ടെസ്റ്റുമാണ് കളിച്ചുകൊണ്ടിരിക്കുന്നത് എന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
റിഷഭ് പന്തിനം ഇന്ത്യയിലേക്കു തിരികെ അയക്കൂ, പകരം സഞ്ജു സാംസണിനെ ഓസ്‌ട്രേലിയയിലേക്കു അയക്കൂവെന്നും ഒരു യൂസര്‍ ആവശ്യപ്പെടുന്നു.

ടി20യില്‍ ഫ്ളോപ്പാവുന്നു
ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ റിഷഭ് പന്ത് ശ്രദ്ധേയമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും ടി20യില്‍ ഈ മികവ് ഇനിയും ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ നേരത്തേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലും റിഷഭിനു ബാറ്റിങില്‍ കാര്യമായ ഇന്നിങ്‌സുകളൊന്നും കളിക്കാനായിരുന്നില്ല. അതിനു മുമ്പ് നടന്ന ഏഷ്യാ കപ്പിലും അദ്ദേഹം ഫ്‌ളോപ്പായിരുന്നു.
സഞ്ജു സാംസണ്‍ കളിച്ച മല്‍സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കെയാണ് അദ്ദേഹത്തെ തഴഞ്ഞ് റിഷഭിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications