T20 World Cup 2022: 'സന്നാഹ ഹീറോ', ഇതിലേ കളിക്കൂ! രാഹുലിനെതിരേ സോഷ്യല്‍ മീഡിയ
ടി20 ലോകകപ്പിനു മുന്നോടിയായുള്ള ആദ്യത്തെ ഔദ്യോഗിക സന്നാഹ മല്‍സരത്തില്‍ കെഎല്‍ രാഹുല്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ഇന്ത്യക്കു വേണ്ടി മിന്നിച്ചെങ്കിലും സോഷ്യല്‍ മീഡിയ ഹാപ്പിയല്ല. ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണില്‍ നടന്ന കളിയില്‍ അറ്റാക്കിങ് ഇന്നിങ്‌സാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ രാഹുല്‍ കളിച്ചത്. 33 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 57 റണ്‍സുമായി അദ്ദേഹം ഇന്ത്യയുടെ ടോപ്‌സ്‌കോററാവുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
പക്ഷെ ഈ പ്രകടനത്തില്‍ ഒരു വിഭാഗം ആരാധകര്‍ നിരാശരാണ്. രാഹുലിന്റെ ഈ പ്രകടനത്തില്‍ വലിയ കാര്യമില്ലെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. സന്നാഹത്തില്‍ മാത്രമേ താരം തിളങ്ങാറുള്ളൂവെന്നും പ്രധാന മല്‍സരങ്ങളില്‍ ഈ മികവ് പുറത്തെടുക്കാറില്ലെന്നുമാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.

നേരത്തേയും സന്നാഹത്തില്‍ തിളങ്ങി
2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ സന്നാഹത്തില്‍ കെഎല്‍ രാഹുല്‍ സെഞ്ച്വറിയടിച്ചു. 2021ലെ ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹത്തില്‍ ഫിഫ്റ്റിയും നേടി. ഇപ്പോള്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പിലെ സന്നാഹത്തിലും രാഹുല്‍ ഫിഫ്റ്റയിച്ചിരിക്കുകയാണെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
കെഎല്‍ രാഹുല്‍ സന്നാഹ മല്‍സരങ്ങളില്‍ മാത്രമേ ഇതുപോലെയുള്ള പ്രകടനം നടത്താറുള്ളൂവെന്നായിരുന്നു ഒരു യൂസര്‍ പരിഹാസത്തോടെ കുറിച്ചത്.

സന്നാഹത്തിലെ ഹീറോ
സന്നാഹ മല്‍സരങ്ങളിലെ ഏറ്റവും വലിയ ഹീറോയെന്നായിരുന്നു ഒരു യൂസര്‍ പരിഹാസത്തോടെ കുറിച്ചത്.
ഭായ്, കെഎല്‍ രാഹുല്‍ വെറും സന്നാഹ മല്‍സരങ്ങളില്‍ മാത്രമേ ഇതുപോലെ കളിക്കാറുള്ളൂവെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
പരിശീലന മല്‍സരത്തില്‍ കെഎല്‍ രാഹുല്‍ സെഞ്ച്വറിയൊക്കം അടിക്കും. പക്ഷെ യഥാര്‍ഥ മല്‍സരത്തില്‍ വെറും 10 റണ്‍സ് മാത്രമെടുത്ത് പുറത്താവുമെന്നു ഒരു യൂസര്‍ പരിസഹിച്ചു.

രാഹുല്‍ ഡെക്കാവും
ഇതുപോലെയുള്ള ഇന്നിങ്‌സുകള്‍ യഥാര്‍ഥ മല്‍സരത്തില്‍ കെഎല്‍ രാഹുല്‍ കളിക്കില്ലെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.
യഥാര്‍ഥ മല്‍സരത്തില്‍ കെഎല്‍ രാഹുല്‍ ഡെക്കായി മടങ്ങുമെന്നാണ് ഒരു യൂസര്‍ പരിഹസിച്ചത്.

ഇന്ത്യക്കു ജയം
അതേസമയം, ഓസ്‌ട്രേലിയക്കെതിരായ സന്നാഹത്തില്‍ പരാജയത്തിന്റെ വക്കില്‍ നിന്നും ഇന്ത്യ ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. 187 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസിന് ഇന്ത്യ നല്‍കിയത്. മറുപടി ബാറ്റിങില്‍ ഓസീസ് 180ന് പുറത്താവുകയായിരുന്നു. മുഹമ്മദ് ഷമിയെറിഞ്ഞ അവസാന ഓവറാണ് കളിയിലെ ടേണിങ് പോയിന്റായത്.
ഓസീസിനു നാലു വിക്കറ്റ് ശേഷിക്കെ 11 റണ്‍സായിരുന്നു 20ാം ഓവറില്‍ വേണ്ടിയിരുന്നത്. പക്ഷെ നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഷമി മൂന്നു പേരെ പുറത്താക്കി. ഒരാള്‍ റണ്ണൗട്ടാവുകയും ചെയ്തു. ഇതോടെയാണ് ഇന്ത്യ അവിസ്മരണീയ വിജയം പിടിച്ചെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications