T20 World Cup 2022: ഉരുക്ക് പോലെ സഞ്ജു പുറത്ത്, വൈകിയിട്ടില്ല, ആ നമ്പറില്‍ കളിപ്പിക്കാം

മുംബൈ: ടി20 ലോകകപ്പിനുള്ള മുന്നൊരുക്കത്തിലാണ് എല്ലാ ടീമുകളും. സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യന്‍ ടീം കരുത്തുറ്റ ബാറ്റിങ് നിരയുമായാണ് ലോകകപ്പിലിറങ്ങുന്നത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയ പ്രമുഖരിലൊരാള്‍ സഞ്ജു സാംസണാണ്. വലം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളായ സഞ്ജു സാംസണെ ഇന്ത്യ ബാക്കപ്പ് താരമായിപ്പോലും പരിഗണിച്ചില്ല.
ഈ വര്‍ഷം ലഭിച്ച അവസരങ്ങളിലെല്ലാം മികവ് കാട്ടാന്‍ സഞ്ജുവിനായിരുന്നു. അവസാന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ഇപ്പോള്‍ കൂടുതല്‍ പക്വതയോടെ ബാറ്റ് ചെയ്യുന്നു. ഇന്ത്യ എ ടീമിനെ നയിച്ച് ന്യൂസീലന്‍ഡ് എ ടീമിനെതിരായ മൂന്ന് മത്സര പരമ്പര തൂത്തുവാരാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എന്നിട്ടും സഞ്ജുവിന് ടീമില്‍ അവസരമില്ല. ഇന്ത്യക്ക് എളുപ്പത്തില്‍ തള്ളിക്കളയാന്‍ സാധിക്കുന്ന താരമല്ല സഞ്ജു. ലോകകപ്പിലേക്കുള്ള വാതില്‍ സഞ്ജുവിന് മുന്നില്‍ പൂര്‍ണ്ണമായും അടഞ്ഞിട്ടില്ല.

ഹൂഡയുടെ പകരക്കാരന്‍
ഇന്ത്യക്ക് ദീപക് ഹൂഡയുടെ പകരക്കാരനെന്ന നിലയില്‍ പരിഗണിക്കാന്‍ സാധിക്കുന്ന താരം സഞ്ജുവാണ്. നിലവില്‍ പരിക്കിന്റെ പിടിയിലാണ് ഹൂഡ. ലോകകപ്പില്‍ ഹൂഡ കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. ഹൂഡക്ക് സീറ്റ് നഷ്ടമായാല്‍ ഇന്ത്യക്ക് ടി20 ലോകകപ്പില്‍ പകരക്കാരനായി പരിഗണിക്കാന്‍ സാധിക്കുന്ന താരം സഞ്ജുവാണ്. ഹൂഡയെ ഇന്ത്യ ഫിനിഷര്‍ റോളില്‍ കളിപ്പിക്കുന്നതില്‍ വലിയ കാര്യമില്ല. അദ്ദേഹത്തിന് തിളങ്ങാനാവുക ടോപ് ഓഡറില്‍ തന്നെയാണ്.
അതേ സമയം സഞ്ജുവിനെ പരിഗണിച്ചാല്‍ ഏത് പൊസിഷനിലും അദ്ദേഹത്തിന് തിളങ്ങാനാവും. ഓപ്പണിങ് മുതല്‍ ഫിനിഷര്‍ റോളില്‍വരെ കളിച്ച് അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. നിലയുറപ്പിച്ച് കളിക്കാനും ആഞ്ഞടിച്ച് കളിക്കാനുമുള്ള കഴിവും സഞ്ജുവിനുണ്ട്. ഏത് ബാറ്റിങ് പൊസിഷനിലും ഏത് ശൈലിയിലും കളിക്കാന്‍ കഴിവുള്ള താരമാണ് സഞ്ജുവെന്നതില്‍ തര്‍ക്കമില്ല.
Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

അഞ്ചാം നമ്പര്‍ ബെസ്റ്റ്
ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെപ്പോലൊരു മികച്ച ഫിനിഷറെ ആവിശ്യമാണ്. എംഎസ് ധോണി നിര്‍വഹിച്ച റോള്‍ ഇപ്പോള്‍ ഏറ്റെടുക്കാന്‍ സഞ്ജുവിനാവും. പതിയെ തുടങ്ങുകയും അനായാസം റണ്‍സുയര്‍ത്തുകയും ചെയ്യുന്നതാണ് സഞ്ജുവിന്റെ ശൈലി. അവസാന ഓവറുകളില്‍ ആളിക്കത്താന്‍ സഞ്ജുവിനാവും. അദ്ദേഹത്തിന്റെ ഈ മികവ് ഫിനിഷറെന്ന നിലയില്‍ വളരെ ഗുണം ചെയ്യുന്നതാണ്. ആക്രമിച്ച് കളിക്കേണ്ട സന്ദര്‍ഭത്തില്‍ തുടക്കം മുതല്‍ ആക്രമിക്കാനും അദ്ദേഹത്തിന് കഴിവുണ്ട്. കൈക്കരുത്ത് നന്നായി ഉപയോഗപ്പെടുത്തി കളിക്കുന്ന സഞ്ജു അഞ്ചാം നമ്പറില്‍ കളിച്ചാല്‍ ഇന്ത്യക്കത് വളരെയധികം ഗുണം ചെയ്‌തേക്കും.
IPL 2023: മുംബൈ ഫാന്‍സ് ഹാപ്പി, ജോഫ്രാ ആര്‍ച്ചര്‍ ഫിറ്റ്, ഈ സീസണില്‍ കളിക്കും

ശാന്തനായ താരം
സഞ്ജുവിന്റെ എടുത്തുപറയേണ്ട മറ്റൊരു ഗുണം ശാന്തതയാണ്. വലിയ ആക്രമണോത്സക സ്വഭാവം കാട്ടാതെ ബാറ്റിങ്ങില്‍ കടന്നാക്രമിക്കുന്ന താരമാണ് സഞ്ജു. ഏത് സമ്മര്‍ദ്ദ ഘട്ടത്തിലും സഞ്ജു തന്റെ ശാന്തത കൈവിടാതെ കളിക്കുന്നു. റണ്‍സ് പിന്തുടരുമ്പോള്‍ സഞ്ജുവിന്റെ ഈ ശൈലി ഇന്ത്യക്ക് വലിയ കരുത്താവും. എംഎസ് ധോണിയെപ്പോലെ ഭാവങ്ങളില്‍ നിന്ന് അധികമാര്‍ക്കും പിടികൊടുക്കാതെ കളിച്ച് കസറുന്ന താരമാണ് സഞ്ജുവെന്ന് തന്നെ പറയാം.
സഹതാരങ്ങളോട് വളരെ ആത്മബന്ധം സൂക്ഷിക്കുന്ന താരങ്ങളിലൊരാള്‍ക്കൂടിയാണ് സഞ്ജു. ഇതിനോടകം വലിയ ആരാധകരെ സൃഷ്ടിക്കാന്‍ സഞ്ജുവിനായി. ഇന്ത്യന്‍ ടീമിലെ മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത അംഗീകാരമാണിത്. ഇപ്പോള്‍ ഏത് മൈതാനത്തും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തുന്നവരെ കാണാനാവും. എന്തായാലും സഞ്ജുവിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാത്തത് ആരാധകര്‍ക്ക് വലിയ നിരാശയുണ്ടാക്കുന്ന കാര്യമായിത്തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications