Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇന്ത്യ - പാക് പോരില്‍ ആരു നേടും? സെമിയില്‍ ആരൊക്കെ? പ്രവചിച്ച് സച്ചിന്‍

ടി20 ലോകകപ്പില്‍ ഞായറാഴ്ച നക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോയിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഒപ്പം സെമി ഫൈനലിലെ നാലു ടീമുകള്‍ ആരൊക്കെയാവുമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പ്രവചിച്ചു. മെല്‍ബണിലാണ് ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്കു 1.30നു ഇന്ത്യും പാകിസ്താനും കൊമ്പുകോര്‍ക്കുന്നത്.

2021ലെ കഴിഞ്ഞ ടി20 ലോകകപ്പിലേറ്റ പത്തു വിക്കറ്റിന്റെ ദയനീയ തോല്‍വിക്കു കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്കു ഇത്തവണ ലഭിച്ചിരിക്കുന്നത്. അവസാനമായി മൂന്നു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയം പാകിസ്താനായിരുന്നു. ഏഷ്യാ കപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യ ജയം കൊയ്തിരുന്നു. പക്ഷെ സൂപ്പര്‍ ഫോറില്‍ പാക് ടീം ഇതിനു കണക്കുതീര്‍ക്കുകയും ചെയ്തു.

വിജയം ഇന്ത്യക്ക്

വിജയം ഇന്ത്യക്ക്

ഇന്ത്യ- പാകിസ്താന്‍ സൂപ്പര്‍ പോരാട്ടത്തില്‍ വിജയം ഇന്ത്യക്കായിരിക്കുമെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയാണ് ഈ മല്‍സരത്തിലെ ഫേവറിറ്റുകള്‍. എന്റെ ഹൃദയം ഇന്ത്യയോടൊപ്പമാണ്, എല്ലാപ്പോഴും ഇന്ത്യ ജയിക്കണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്നു. അതു ഞാന്‍ ഇന്ത്യക്കാരന്‍ ആയതുകൊണ്ടു മാത്രമല്ല. ഈ സാഹചര്യങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യാനുള്ള മികവ് നമുക്കുണ്ടുണ്ടെന്നു താന്‍ ഉറച്ചു വിശ്വസിക്കുന്നതായും സച്ചിന്‍ പറഞ്ഞു.

സെമി ഫൈനലിസ്റ്റുകള്‍

സെമി ഫൈനലിസ്റ്റുകള്‍

ഇത്തവണത്തെ ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍ ആരാണെന്ന ചോദ്യത്തിനു ഇന്ത്യ അതു നേടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മറുപടി നല്‍കി. ഇന്ത്യക്കൊപ്പം പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരായിരിക്കും സെമി ഫൈനലിലുണ്ടാവുക.
ന്യൂസിലാന്‍ഡും സൗത്താഫ്രിക്കയുമായിരിക്കും ടൂര്‍ണമെന്റിലെ കറുത്ത കുതിരകള്‍. ഇതേ സാഹചര്യങ്ങള്‍ തന്നെയാണ് സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ സൗത്താഫ്രിക്കയിലെയും സാഹര്യങ്ങള്‍ ഇവിടുത്തേതിനു സമാനമാണ്. അവര്‍ക്കു ഇത്തരം സാഹചര്യങ്ങൡല്‍ കളിച്ച് പരിചയമുണ്ടെന്നും സച്ചിന്‍ നിരീക്ഷിച്ചു.

Also Read: T20 World Cup 2022: കിവീസ് പരീക്ഷക്ക് ഇന്ത്യ, കംഗാരുക്കളെക്കാള്‍ കടുപ്പം!, പ്രിവ്യൂ, സാധ്യതാ 11

ഇന്ത്യക്കു കിരീടസാധ്യത

ഇന്ത്യക്കു കിരീടസാധ്യത

ഇന്ത്യക്കു ഇത്തവണ മികച്ച സാധ്യത തന്നെയാണുള്ളത്. നമ്മുടേത് നല്ല ബാലന്‍സുള്ള, ശക്തമായ സംഘമാണ്. ഗ്രൗണ്ടിലെത്തി നന്നായി പെര്‍ഫോം ചെയ്യാന്‍ ശേഷിയുള്ള കോമ്പിനേഷന്‍ നമുക്കുണ്ട്. നമ്മുടെ ടീമില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും അവര്‍ക്കു മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമെന്നും വിശ്വസിക്കുന്നതായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2022: ടൂര്‍ണമെന്റോടെ ഇവര്‍ ടി20 മതിയാക്കും! ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.

പാകിസ്താന്‍ ടീം

പാകിസ്താന്‍ ടീം

ബാബര്‍ ആസം (ക്യാപ്റ്റന്‍), ഹൈദര്‍ അലി, ആസിഫ് അലി, ഖുശ്ദില്‍ ഷാ, ഷാന്‍ മസൂദ്, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഗഹമ്മദ് നവാസ്, മുഹമ്മദ് വസീം, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നെയ്ന്‍, നസീം ഷാ, ഷഹീന്‍ അഫ്രീഡി.

Story first published: Tuesday, October 18, 2022, 10:55 [IST]
Other articles published on Oct 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+