T20 World Cup 2022: തുഴഞ്ഞ് തുഴഞ്ഞ് പുറത്തായി, രോഹിത് ശര്‍മ വീണ്ടും ഫ്‌ളോപ്പ്

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഫ്‌ളോപ്പ് ഷോ തുടരുന്നു. ഇത്തവണ തീര്‍ത്തും നിറം മങ്ങുന്ന രോഹിത് ബംഗ്ലാദേശിനെതിരേ ഗംഭീര ഇന്നിങ്‌സ് കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും 8 പന്തില്‍ 2 റണ്‍സുമായി പുറത്തായി. ഹസന്‍ മഹമ്മൂദിന്റെ പന്തില്‍ യാസിര്‍ അലിക്ക് ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം. പാകിസ്താനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും നിരാശപ്പെടുത്തിയ രോഹിത്് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയത് മാത്രമാണ് ഭേദപ്പെട്ട പ്രകടനമെന്ന് പറയാനാവുന്നത്. ബംഗ്ലാദേശിനെതിരേ ഒരു ലൈഫ് കിട്ടിയിട്ടും രോഹിത്തിന് മുതലാക്കാന്‍ സാധിച്ചില്ലെന്നതാണ് വസ്തുത.

ഈ വര്‍ഷം രോഹിത് വളരെ മോശം
2022ലെ രോഹിത് ശര്‍മയുടെ ടി20യിലെ പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ വളരെ മോളമെന്ന് മാത്രമെ പറയാനാവൂ. 27 മത്സരത്തില്‍ നിന്ന് 22 ഇന്നിങ്‌സിലാണ് രോഹിത്തിന് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. 614 റണ്‍സാണ് രോഹിത് നേടിയത്. 24.56 ശരാശരിയും 137.36 സ്‌ട്രൈക്കറേറ്റുമാണ് രോഹിത്തിന്റെ പേരിലുള്ളത്. 72 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. രോഹിത്തില്‍ നിന്ന് പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന് തന്നെ പറയാം. ക്യാപ്റ്റന്‍സിയില്‍ രോഹിത് മികവ് കാട്ടുമ്പോഴും ബാറ്റിങ്ങില്‍ നിറം മങ്ങുന്നു.
Also Read : IND vs NZ: പൃഥ്വിയെ വീണ്ടും തഴഞ്ഞു!, എന്തിന് ഇത്ര ശത്രുത?, ആരാധകര്‍ കട്ടകലിപ്പില്‍

തിരിച്ചുവരവുമായി രാഹുല്‍
തുടര്‍ച്ചയായി മോശം ഫോമിലായിരുന്ന കെ എല്‍ രാഹുലിന്റെ തിരിച്ചുവരവാണ് മത്സരത്തില്‍ കണ്ടത്. പതിയെ തുടങ്ങിയ രാഹുല്‍ പിന്നീടങ്ങോട്ട് കടന്നാക്രമിക്കുകയായിരുന്നു. 32 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 50 റണ്‍സാണ് രാഹുല്‍ നേടിയത്. 156.25 സ്‌ട്രൈക്കറേറ്റിലായിരുന്നു രാഹുലിന്റെ പ്രകടനം. ബംഗ്ലാദേശിന്റെ ബൗളര്‍മാരെ വിറപ്പിക്കുന്ന ബാറ്റിങ്ങാണ് രാഹുല്‍ കാഴ്ചവെച്ചത്. 4,9,9 എന്നിങ്ങനെയായിരുന്നു മുന്‍ മത്സരങ്ങളിലെ രാഹുലിന്റെ സ്‌കോര്‍. രാഹുലിനെ പുറത്താക്കണമെന്ന ആവിശ്യം ശക്തമായി ഉയരവെയാണ് അദ്ദേഹം തകര്‍പ്പന്‍ ഫിഫ്റ്റിയുമായി തിരിച്ചുവരവ് നടത്തിയത്.

ഓപ്പണിങ് ക്ലിക്കാവുന്നില്ല
ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഇപ്പോഴും ക്ലിക്കാവുന്നില്ല. ഇന്ത്യ സെമി പ്രതീക്ഷയോടെ മുന്നേറവെ ഇന്ത്യയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് നിലവിലെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ മോശം പ്രകടനം. രാഹുലിനും രോഹിത്തിനും ഓപ്പണിങ്ങില്‍ ഗംഭീര റെക്കോഡാണുള്ളത്. എന്നാല്‍ രണ്ട് പേരും മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നത് ഇന്ത്യയെ പ്രയാസപ്പെടുത്തുന്ന കാര്യമാണ്. 2021ലെ ടി20 ലോകകപ്പിലും ഇരുവരുടെയും ഓപ്പണിങ് കൂട്ടുകെട്ട് പരാജയമായിരുന്നു. ഇത്തവണയും ഇതേ മോശം പ്രകടനം ആവര്‍ത്തിക്കപ്പെടുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications