For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: അക്ഷറില്ല, റിഷഭും കാര്‍ത്തികും കളിക്കണം!, ഇന്ത്യന്‍ 11 തിരഞ്ഞെടുത്ത് പുജാര

താരസമ്പന്നമായ ടീമുമായാണ് ഇന്ത്യ ലോകകപ്പ് കളിക്കാന്‍ പോകുന്നത്. എന്നാല്‍ ഫോമും ഫിറ്റ്‌നസും വലിയ ആശങ്കയുണ്ടാക്കുന്നു

1

മുംബൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ ക്യാപ്റ്റനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സൂപ്പര്‍ താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ഏഷ്യാ കപ്പില്‍ നാണംകെട്ട തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയതെങ്കിലും ലോകകപ്പിനുള്ള ബാറ്റിങ് നിരയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്ന് പറയാം. താരസമ്പന്നമായ ടീമുമായാണ് ഇന്ത്യ ലോകകപ്പ് കളിക്കാന്‍ പോകുന്നത്. എന്നാല്‍ ഫോമും ഫിറ്റ്‌നസും വലിയ ആശങ്കയുണ്ടാക്കുന്നു.

ഇതിനോടകം ലോകകപ്പിനുള്ള ഇന്ത്യയുടെ ബെസ്റ്റ് 11 നിരവധി പ്രമുഖര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. പലരും കെ എല്‍ രാഹുലിനെ ഒഴിവാക്കി രോഹിത് ശര്‍മ-വിരാട് കോലി ഓപ്പണിങ് കൂട്ടുകെട്ടിനെയാണ് നിര്‍ദേശിക്കുന്നത്. ദിനേഷ് കാര്‍ത്തിക് - കെ എല്‍ രാഹുല്‍ എന്നിവരിലാരാവണം ഇന്ത്യയുടെ പ്ലേയിങ് 11 വേണ്ടതെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര.

1

രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ തന്നെ ഓപ്പണിങ്ങിലിറങ്ങണമെന്നാണ് പുജാര പറയുന്നത്. രണ്ട് പേരും അനുഭവസമ്പന്നരായ താരങ്ങളാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ഫ്‌ളോപ്പായിരുന്നു. പ്രധാന മത്സരങ്ങളിലെല്ലാം ഇരുവരും നിരാശപ്പെടുത്തി. ഏഷ്യാ കപ്പിലും ഈ ഓപ്പണിങ് കൂട്ടുകെട്ടിന് മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. എങ്കിലും രണ്ട് പേരും മികച്ച റെക്കോഡുള്ളവരായതിനാല്‍ ഈ കൂട്ടുകെട്ടില്‍ വിശ്വാസം അര്‍പ്പിച്ച് ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യതയെന്നാണ് പുജാരയുടെ വിലയിരുത്തല്‍.

മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് പുജാര സ്ഥാനം നല്‍കുന്നത്. ഏഷ്യാ കപ്പില്‍ കോലി ഗംഭീര ഫോമിലായിരുന്നു. രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയുമടക്കമാണ് കോലി കസറിയത്. അതുകൊണ്ട് തന്നെ കോലിക്ക് ടീമില്‍ സ്ഥാനം ഉറപ്പ്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് തുടരണമെന്നാണ് പുജാര പറയുന്നത്. നിലയുറപ്പിച്ചാല്‍ എതിര്‍ ബൗളര്‍മാരെ കരയിപ്പിക്കുന്ന ബാറ്റ്‌സ്മാനാനാണ് സൂര്യകുമാര്‍. എന്നാല്‍ സ്ഥിരതയാണ് പ്രശ്‌നം.

സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല!, ഇന്ത്യയുടെ അഞ്ച് പേര്‍

2

അഞ്ചാം നമ്പറില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായി റിഷഭ് പന്ത് വേണം. ഇന്ത്യയുടെ ലോകകപ്പ് ടീമിലെ ഏക ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണെങ്കിലും ഇന്ത്യക്കായി ടി20യില്‍ പ്രതീക്ഷക്കൊത്തുയരാന്‍ റിഷഭിനായിട്ടില്ല. ടി20യില്‍ 25ല്‍ താഴെയാണ് റിഷഭിന്റെ ബാറ്റിങ് ശരാശരി. റിഷഭ് ഫോമിലേക്കെത്തേണ്ടത് ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണെന്ന് പറയാം.

3

ആറാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ തന്നെ കളിക്കണം. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ കഴിവുള്ള ഹര്‍ദിക് ഇന്ത്യയുടെ മാച്ച് വിന്നറാണ്. പക്വതയോടെ കളിക്കുന്ന ഹര്‍ദിക്കും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്. ഏഴാം നമ്പറില്‍ ഇന്ത്യ അക്ഷര്‍ പട്ടേലിനെ കളിപ്പിക്കേണ്ടെന്നാണ് പുജാരയുടെ അഭിപ്രായം. ഫിനിഷറായി കാര്‍ത്തിക് കളിക്കണമെന്നാണ് പുജാര ചൂണ്ടിക്കാട്ടുന്നത്.

T20 World Cup: ഇന്ത്യ കാട്ടിയത് സാഹസം, ആ തെറ്റ് വലിയ തിരിച്ചടിയാവും, ചൂണ്ടിക്കാട്ടി ജോണ്‍സണ്‍

4

എട്ടാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യ ഇറക്കണമെന്ന് നിര്‍ദേശിച്ച പുജാര ഒമ്പതാം നമ്പറില്‍ ഹര്‍ഷല്‍ പട്ടേലിനെയും പരിഗണിച്ചു. രണ്ട് പേരും പേസ് ഓള്‍റൗണ്ടര്‍മാരാണ്. ഹര്‍ഷല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. 10ാം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കണമെന്ന് നിര്‍ദേശിച്ച പുജാര 11ാമനായി സീനിയര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍ കളിക്കണമെന്നാണ് അഭിപ്രായപപ്പെട്ടത്.

പുജാരയുടെ ഇന്ത്യ 11-രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍

Story first published: Sunday, September 18, 2022, 16:20 [IST]
Other articles published on Sep 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+