Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: റിഷഭ് മോശം ഫോമില്‍, സഞ്ജുവിന് വിളിയെത്തുമോ?, രോഹിത്തിന് തീരുമാനിക്കാം

1

മുംബൈ: ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനായുള്ള ടീമുകളെ ഈ മാസം 15നകം പ്രഖ്യാപിക്കണമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയും 15ാം തീയ്യതിക്കകം ടീം പ്രഖ്യാപനം നടത്തേണ്ടതായുണ്ട്. ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ടീമില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണ്. അതില്‍ പ്രധാനപ്പെട്ടത് മോശം ഫോമിലുള്ള റിഷഭ് പന്തിന്റെ കാര്യമാണ്.

ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ റിഷഭിനെ ഇന്ത്യയുടെ എക്‌സ് ഫാക്ടറെന്ന് വിളിക്കുമ്പോഴും ഫോം പ്രശ്‌നമാണ്. ഏഷ്യാ കപ്പില്‍ റിഷഭിന്റെ പ്രകടനം തീര്‍ത്തും നിറം മങ്ങി. സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരായ മത്സരത്തില്‍ മോശം ഷോട്ട് കളിച്ചാണ് റിഷഭിന്റെ പുറത്താകല്‍. ഇതിന് ശേഷം ഡ്രസിങ് റൂമില്‍ രോഹിത് ശര്‍മയും റിഷഭ് പന്തും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു.

1

അതുകൊണ്ട് തന്നെ റിഷഭിന്റെ ടി20യിലെ ഭാവി ചോദ്യം ഉയര്‍ത്തുകയാണെന്ന് പറയാം. ടെസ്റ്റില്‍ ഇന്ത്യക്കായി അവിശ്വസിനീയമായ പ്രകടനം കാഴ്ചവെക്കാന്‍ റിഷഭിന് പല തവണ സാധിച്ചിട്ടുണ്ട്. എന്നാല്‍ പരിമിത ഓവറില്‍ ഈ മികവ് നിലനിര്‍ത്താന്‍ റിഷഭിന് സാധിക്കാറില്ലെന്ന് തന്നെ പറയാം. ദിനേഷ് കാര്‍ത്തികിനെ ഫിനിഷറെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചേക്കും.

37കാരനായ കാര്‍ത്തികിന്റെ അനുഭവസമ്പത്ത് ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ഗുണം ചെയ്യും. എന്നാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരിലാര് വേണമെന്നത് സെലക്ടര്‍മാര്‍ക്ക് മുന്നിലെ ചോദ്യമാണ്. ഈ വര്‍ഷം ലഭിച്ച അവസരങ്ങളെല്ലാം സഞ്ജു മുതലാക്കി. 44 ന് മുകളില്‍ ശരാശരിയില്‍ കളിച്ചിട്ടും സഞ്ജുവിനെ ഇന്ത്യ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് തഴഞ്ഞിരുന്നു. എന്നാല്‍ ടി20 ലോകകപ്പിലേക്ക് സഞ്ജുവിനെ തഴയുകയെന്നത് സെലക്ടര്‍മാര്‍ക്ക് എളുപ്പമാവില്ല. പ്രത്യേകിച്ച് റിഷഭ് മോശം ഫോമില്‍ തുടരുമ്പോള്‍.

ASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീം

2

ബാക് ഫൂട്ടില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജുവിന് കഴിവുണ്ട്. ഇക്കാര്യം രോഹിത് ശര്‍മയടക്കം പ്രശംസിച്ചതാണ്. ടി20 ലോകകപ്പിന് വേദിയാവുന്നത് ഓസ്‌ട്രേലിയയാണ്. പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ബാക്ഫൂട്ട് ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള താരങ്ങള്‍ ടീമിന് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ കാര്യത്തില്‍ ഇന്ത്യ പുനര്‍ ആലോചന നടത്തിയേക്കും.

വിക്കറ്റ് കീപ്പറെന്ന നിലയിലും സഞ്ജു മികവ് കാട്ടുന്നു. ദിനേഷ് കാര്‍ത്തികിനെക്കാളും മികച്ച വിക്കറ്റ് കീപ്പറാണ് സഞ്ജു. വിന്‍ഡീസ് പരമ്പരയില്‍ വിക്കറ്റിന് പിന്നില്‍ നിര്‍ണ്ണായക സേവുകളുമായി ഇന്ത്യയുടെ വിജയ ശില്‍പ്പിയാവാന്‍ സഞ്ജുവിനായിരുന്നു. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് നന്നായി അറിയാവുന്ന പ്രതിഭയാണ് സഞ്ജു. അതുകൊണ്ട് തന്നെ താരത്തിന് ദ്രാവിഡിന്റെ പിന്തുണയുണ്ടാവാന്‍ സാധ്യതയുണ്ട്.

3

എന്നാല്‍ റിഷഭിന് മുന്‍തൂക്കം നല്‍കുന്നത് ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതാണ്. ഇന്ത്യയുടെ ബാറ്റിങ് നിരയിലെ മറ്റ് സൂപ്പര്‍ താരങ്ങളെല്ലാം വലം കൈയന്‍മാരാണ്. രവീന്ദ്ര ജഡേജ പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്ക് റിഷഭിനെ പരിഗണിക്കാതെ മറ്റ് വഴികളില്ലാതെയാവും. ജഡേജക്ക് പകരം അക്ഷര്‍ പട്ടേല്‍ എത്തിയാലും വിശ്വസ്തനായ ബാറ്റ്‌സ്മാനായി കണക്കാക്കാനാവില്ല.

Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

4

പരിഗണിക്കാവുന്ന മറ്റൊരു ഇടം കൈയന്‍ താരം ഇഷാന്‍ കിഷനാണ്. എന്നാല്‍ താരവും സമീപകാലത്തായി മോശം ഫോമിലാണ്. ഈ സാഹചര്യത്തില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാവും. ടീം പ്രഖ്യാപിക്കാന്‍ 10 ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് പ്രതീക്ഷക്കൊത്ത നിലവാരം കാട്ടാനാവാത്തത് സെലക്ടര്‍മാര്‍ പരിഗണിച്ചേക്കും. ടീമില്‍ അഴിച്ചുപണി നടത്താന്‍ അവര്‍ തീരുമാനിച്ചാല്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്ന് തന്നെ കരുതാം.

Story first published: Monday, September 5, 2022, 17:41 [IST]
Other articles published on Sep 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+