Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: റിഷഭ് പന്ത് 'ഗ്രൗണ്ട് കാണില്ല'! തുറന്നുപറഞ്ഞ് അക്ഷര്‍

axar

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഇത്തവണ ഒരു മല്‍സരത്തില്‍പ്പോലും അവസരം കിട്ടാതെ റിഷഭ് പന്തിനു വാട്ടര്‍ ബോയ് ആയിത്തന്നെ തുടരേണ്ടി വരും. ടീമിലെ മറ്റൊരു ഇടംകൈയന്‍ ബാറ്ററും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേല്‍ തന്റെ റോളിനെക്കുറിച്ച് തുറഞ്ഞു പറഞ്ഞതോടെയാണ് ഇക്കാര്യം ഉറപ്പായിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും റിഷഭ് ടീമിനു പുറത്തായിരുന്നു. പകരം ഫിനിഷര്‍ കൂടിയായ ദിനേശ് കാര്‍ത്തികാണ് വിക്കറ്റ് കീപ്പറുടെ ചുമതല കൂടി നിര്‍വഹിച്ചത്.

ടൂര്‍ണമെന്റിലെ ഇനി ബാക്കിയുള്ള മല്‍സരങ്ങളിലും കാര്‍ത്തിക് ഈ റോളില്‍ തന്നെ തുടരുമെന്ന സൂചന തന്നെയാണ് അക്ഷറിന്റെ വാക്കുകളിലൂടെ ലഭിക്കുന്നത്. ബാറ്റിങിലെ മോശം ഫോമാണ് റിഷഭിനു പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമാക്കിയത്. ഓപ്പണിങിലുള്‍പ്പെടെ ഫോം വീണ്ടെടുക്കാന്‍ പല അവസരങ്ങളും ടീം മാനേജ്‌മെന്റ് താരത്തിനു നല്‍കിയിരുന്നു. പക്ഷെ ഒന്നില്‍പ്പോലും റിഷഭ് ക്ലിക്കായില്ല. ഇതാണ് ലോകകപ്പില്‍ ഡിക്കെയ്ക്കു മുന്‍തൂക്കം നേടിക്കൊടുത്തത്.

പാകിസ്താനെതിരേ അഞ്ചാം നമ്പര്‍

പാകിസ്താനെതിരേ അഞ്ചാം നമ്പര്‍

ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിലവിലെ ഏക ഇടംകൈയന്‍ ബാറ്റര്‍ കൂടിയാണ് അക്ഷര്‍ പട്ടേല്‍. പാകിസ്താനുമായുളള കളിയില്‍ ഈ കാരണത്താല്‍ അദ്ദേഹത്തെ ഇന്ത്യ അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ രണ്ടു റണ്‍സ് മാത്രമെടുത്ത് താരം റണ്ണൗട്ടായി.
പാക് ടീമില്‍ ഇടംകൈയന്‍ സ്പിന്നര്‍ മുഹമ്മദ് നവാസും ലെഗ് സ്പിന്നര്‍ ഷദാബ് ഖാനുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഒരു ഇടംകൈയനെ അയക്കേണ്ടക് പ്രധാനമായിരുന്നു അതിനാലാണ് ഞാന്‍ ഇറങ്ങിയതെന്നും നെതര്‍ലാന്‍ഡസുമായുള്ള ഇന്ത്യയുടെ മല്‍സരത്തിനു ശേഷം അക്ഷര്‍ വ്യക്തമാക്കി.

ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം

ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം

നമ്മുടെ ടീമിലെ ടോപ്പ് സിക്‌സ് ബാറ്റര്‍മാരും വലംകൈയന്‍മാര്‍ ആയതിനാല്‍ തന്നെ ആവശ്യമെങ്കില്‍ മധ്യ ഓവറുകളില്‍ കളിക്കാന്‍ തയ്യാറായി ഇരിക്കണമെന്ന ടീം മാനേജ്‌മെന്റ് നിര്‍ദേശിച്ചിരുന്നു. ഇങ്ങനെയൊരു റോള്‍ നേരത്തെ തന്നെ എന്നെ ഏല്‍പ്പിച്ചിട്ടുള്ളതാണ്. പരിശീലന മല്‍സരങ്ങളില്‍ താന്‍ പെര്‍ഫോം ചെയ്തിരുന്നതായും അക്ഷര്‍ പട്ടേല്‍ പറഞ്ഞു.
തുടര്‍ന്നുള്ള മല്‍സരങ്ങളിലും മധ്യനിരയിലേക്കു അക്ഷറിനു പ്രൊമോഷന്‍ ലഭിക്കുമെന്ന സൂചനയാണ് താരത്തിന്റെ വാക്കുകള്‍ നല്‍കുന്നത്. റിഷഭ് പന്തിനെ തങ്ങളുടെ ഗെയിം പ്ലാനില്‍ വനിന്നും പൂര്‍ണമായും ഇന്ത്യ ഒഴിവാക്കിക്കഴിഞ്ഞുവെന്നും ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

Also Read: T20 World Cup 2022: 'ചതിയന്‍' രാഹുല്‍ വേണ്ട! പകരം പന്ത് കളിക്കട്ടെ- സോഷ്യല്‍ മീഡിയ

നെതര്‍ലാന്‍ഡ്‌സിനെതിരേ തിളങ്ങി

നെതര്‍ലാന്‍ഡ്‌സിനെതിരേ തിളങ്ങി

പാകിസ്താനെതിരായ കളിയില്‍ ബൗളിങില്‍ അക്ഷര്‍ പട്ടേല്‍ തീര്‍ത്തും നിറംമങ്ങിയിരുന്നു. ഒരോവര്‍ മാത്രം ബൗള്‍ ചെയ്ത അദ്ദേഹം 21 റണ്‍സാണ് വിട്ടുകൊടുത്തത്. മൂന്നു സിക്‌സറുകളടക്കമായിരുന്നു ഇത്. എന്നാല്‍ നെതര്‍ലാന്‍ഡ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ അക്ഷര്‍ ശക്തമായി തിരിച്ചുവന്നു. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.
പിച്ച് വളരെ ഡ്രൈ ആയിരുന്നു. ബോള്‍ സ്‌റ്റോപ്പ് ചെയ്യുകയും വരികയും ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കൃത്യമായ ലൈനും ലെങ്തും കാത്തുസൂക്ഷിക്കാനാണ് എന്നോടു ആവശ്യപ്പെട്ടത്. കാരണം ത്രൂ ദി ലൈന്‍ കളിക്കുകയെന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും അക്ഷര്‍ വിശദമാക്കി.

പാകിസ്താനെതിരായ പ്രകടനം

പാകിസ്താനെതിരായ പ്രകടനം

പാകിസ്താനെതിരായ മല്‍സരത്തിലെ മോശം പ്രകടനത്തെ അത്ര കാര്യമായി എടുക്കുന്നില്ലെന്നും അത് ഒറ്റപ്പെട്ട സംഭവായി മാത്രമേ കാണുന്നുള്ളൂവെന്നും അക്ഷര്‍ പട്ടേല്‍ വ്യക്തമാക്കി.
പാകിസ്താനുമായുള്ള മല്‍സരശേഷം ഞാന്‍ ബൗളിങ് കോച്ച്, വീഡിയോ അനാലിസ്റ്റ് എന്നിവര്‍ക്കൊപ്പമിരുന്ന് റീപ്ലേ പരിശോധിക്കുകയും വിശകലനം നടത്തുകയും ചെയ്തിരുന്നു. ചില ദിവസങ്ങളില്‍ ബാറ്റര്‍മാര്‍ നിങ്ങളെ കടന്നാക്രമിക്കുക തന്നെ ചെയ്യും. എനിക്കെതിരേ മൂന്നു സിക്‌സറുകളടിച്ച ഈ ഓവറില്‍ ഒരു ബോള്‍ മാത്രമേ മോശമായി ഉണ്ടായിരുന്നുള്ളൂ. ഇത്തരം ദിവസങ്ങളും നിങ്ങളുടെ കരിയറിലുണ്ടാവും. ഇതേക്കുറിച്ച് തന്നെ ചിന്തിച്ചാല്‍ നിങ്ങള്‍ക്കു രക്ഷപ്പെടാന്‍ കഴിയില്ലെന്നും അക്ഷര്‍ പറഞ്ഞു.

Also Read: T20 World Cup 2022: അംപയറുടെ അബദ്ധം- രാഹുല്‍ എന്തുകൊണ്ട് റിവ്യു എടുത്തില്ല, വില്ലന്‍ രോഹിത്തോ?

സൗത്താഫ്രിക്കയുമായുള്ള മല്‍സരം

സൗത്താഫ്രിക്കയുമായുള്ള മല്‍സരം

സൗത്താഫ്രിക്കയുമായി ഞായറാഴ്ച നടക്കാനിരിക്കുന്ന അടുത്ത മല്‍സരത്തെക്കുറിച്ച് ഞാന്‍ കൂടുതലായി ആലോചിക്കുന്നില്ല. അവിടെയെത്തി കളിക്കാന്‍ ഇറങ്ങിയ ശേഷമായിരിക്കും എന്താണ് ചെയ്യേണ്ടതെന്നു തീരുമാനിക്കുകയുള്ളൂവെന്ന് അക്ഷര്‍ പട്ടേല്‍ വ്യക്തമാക്കി.
സൗത്താഫ്രിക്കയ്‌ക്കെതിരേ നിര്‍ഭയമായി, സ്വതസിദ്ധമായ ക്രിക്കറ്റ് തന്നെ നമ്മള്‍ കളിക്കേണ്ടതുണ്ട്. ബൗണ്‍സി ട്രാക്കില്‍ കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ എന്നിവരെയൊക്കെയാണ് നേരിടേണ്ടത് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. നമ്മുടെ ബൗളിങ് നിരയില്‍ ഭുവി, ഷമി, അര്‍ഷ്ദീപ് തുടങ്ങിയവരെല്ലാമുണ്ട്. നമുക്ക് ഈ ഫോം തുടരേണ്ടത് ആവശ്യമാണ്, എന്തു സംഭവിക്കുമെന്ന് കാണാമെന്നും അക്ഷര്‍ വിലയിരുത്തി.

Story first published: Friday, October 28, 2022, 16:50 [IST]
Other articles published on Oct 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+