T20 World Cup 2022: റിഷഭ്/ ഡിക്കെ, ആര് കളിക്കണം? കുറച്ചു മല്‍സരങ്ങളില്‍ അവനുറപ്പ്- റെയ്‌ന
ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തിനുള്ള അവസാനവട്ട പടയൊരുക്കത്തിലാണ് ടീം ഇന്ത്യ. അടുത്ത ഞായറാഴ്ച മെല്‍ബണ്‍ ഗ്രൗണ്ടിലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ. പാകിസ്താനെതിരായ ഈ മല്‍സരത്തിലെ ഇന്ത്യന്‍ ഇലവന്റെ കാര്യത്തില്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു ഇപ്പോഴും വ്യക്തതയില്ല. വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ആരെ കളിപ്പിക്കുമെന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്ന പ്രധാന ചോദ്യം.
റിഷഭിന്റെ മോശം ഫോമാണ് ഇന്ത്യയെ വലയ്ക്കുന്നത്. മറുഭാഗത്ത് ഫിനിഷറുടെ റോളില്‍ ഡിക്കെ മിന്നുന്ന ഫോമിലുമാണ്. ഇവരില്‍ ഒരാളെ മാത്രമേ ഇന്ത്യക്കു കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. രണ്ടാളെയും ഒരുമിച്ച് കളിപ്പിച്ചാല്‍ അതു ടീം കോമ്പിനേഷനെ ബാധിക്കുകയും ചെയ്യും. ഇവരില്‍ ആരാണ് പ്ലെയിങ് ഇലവനില്‍ വേണ്ടതെന്നു തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന.

റിഷഭ് കുറച്ചു മല്‍സരം കളിക്കും
റിഷഭ് പന്തിനു തീര്‍ച്ചയായും കുറച്ചു മല്‍സരങ്ങളില്‍ ഇന്ത്യയുടെ ഇലവനില്‍ അവസരം ലഭിക്കുമെന്നു സുരേഷ് റെയ്‌ന പറഞ്ഞു. റിഷഭ് വളരെ പ്രധാനപ്പെട്ട താരമാണ്. നേരത്തേ ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. നേരത്തേ ഇവിടെ സെഞ്ച്വറിയടിച്ച റിഷഭ് ഗാബ ടെസ്റ്റില്‍ ടീമിനെ വിജയിപ്പിക്കുകയും ചെയ്തിരുന്നു. അവന്‍ നമ്മുടെ എക്‌സ് ഫാക്ടറാണ്. ഇന്ത്യയുടെ ഒന്നു മുതല്‍ ആറു വരെയുള്ള ബാറ്റിങ് ലൈനപ്പെടുത്താല്‍ അവിടെ റിഷഭല്ലാതെ മറ്റു ഇടംകൈയന്‍ ബാറ്റര്‍മാരില്ല. അതുകൊണ്ടു തന്നെ അവനെ എങ്ങനെയാണ് ടീം ഉപയോഗിക്കാന്‍ പോവുകയെന്നത് പ്രധാനമാണെന്നും റെയ്‌ന വിലയിരുത്തി.

സമ്മര്‍ദ്ദഘട്ടങ്ങളില്‍ പെര്‍ഫോം ചെയ്യും
റിഷഭ് പന്ത് വളരെ മികച്ച താരാണ്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നു അവനു നന്നായി അറിയാം. റിഷഭിനെ എങ്ങനെയാണ് ഇലവനിലേക്കു കൊണ്ടുവരികയെന്നായിരിക്കും ടീം മാനേജ്‌മെന്റ് ചിന്തിക്കുന്നത്. അതുകൊണ്ടു തന്നെ ലോകകപ്പില്‍ ഒന്നോ, രണ്ടോ മല്‍സരങ്ങളില്‍ റിഷഭ് ഇന്ത്യക്കായി കളിക്കുന്നത് കാണാനാവുമെന്നും സുരേഷ് റെയ്‌ന വ്യക്തമാക്കി.
Also Read: T20 World Cup 2022: എല്ലാവരും ഭയക്കേണ്ടത് ആ ടീമിനെ! മുന്നറിയിപ്പുമായി ഗംഭീര്‍

ഇടംകൈയന്‍ ബാറ്റര്‍മാരില്ല
ഒരു ഇടംകൈയന്‍ ബാറ്ററുടെ സാന്നിധ്യം ഇന്ത്യന്‍ മധ്യനിരയില്‍ വളരെ പ്രധാനമാണെന്നു ഞാന്‍ കരുതുന്നു. ടോപ്പ് സിക്‌സില്‍ നമുക്ക് വേറെ ഇടംകൈയന്‍മാരില്ല. എതിര്‍ ടീമുകളില്‍ രണ്ട്- മൂന്ന് ഇടംകൈയന്‍ ബൗളര്‍മാരെങ്കിലും ഉണ്ടായിരിക്കുമെന്ന് എനിക്കുറപ്പാണ്. 2007, 2011, 13 ലോകകപ്പുകളില്‍ നമ്മള്‍ ഇതു കണ്ടിട്ടുണ്ട്. ഗൗട്ടി (ഗൗതം ഗംഭീര്‍), യുവി പാ (യുവരാജ് സിങ്), എന്നിവരും ഞാനുമെല്ലം അന്നു ഇടംകൈയന്‍മാരായി ഉണ്ടായിരുന്നു. എതിരാളികളെ ഭയപ്പെടത്താന്‍ ഞങ്ങള്‍ക്കു സാധിച്ചിരുന്നു.
Also Read: T20 World Cup 2022: പാക് പോരിന് മുമ്പ് ഇന്ത്യക്കു മൂന്ന് തലവേദനകള്‍! ഏതൊക്കെ എന്നറിയാം

ജയം പ്രധാനം
ഈ ലോകകപ്പില്‍ ഇലന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രോഹിത്തും രാഹുലുമാണ്. പക്ഷെ അവര്‍ ആരെ കളിപ്പിച്ചാലും നമുക്ക് വേണ്ടത് വിജയമാണ്. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ഒരു എക്‌സ് ഫാക്ടറിനെ ടീമിലേക്കു കൊണ്ടുവരണം. ആരായിരിക്കും ആ എക്‌സ് ഫാക്ടര്‍? ഇടംകൈയനായ റിഷഭായിരിക്കും അതെന്നു താന്‍ കരുതുന്നതായും സുരേഷ് റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ഉത്തരവാദിത്വം ഏറ്റെടുക്കണം
ദിനേശ് കാര്‍ത്തികിനു അവസരം ലഭിച്ചിരിക്കുകയാണ്, അദ്ദേഹത്തിനൊരു റോള്‍ നല്‍കുകയും ചെയ്തു. പക്ഷെ റിഷഭ് പന്തിനേക്കാള്‍ ഡിക്കെയ്ക്കു പരിഗണന നല്‍കണമെന്നു ഞാന്‍ പറയില്ല. ആര്‍ക്കു അവസരം ലഭിച്ചാലും ഉത്തരവാദിത്വം ഏറ്റെടുക്കുകയും കളി വിജയിപ്പിക്കുകയും വേണം. ഇടംകൈ- വലംകൈ കോമ്പിനേഷന്‍ എതിരാളികളുടെ താളം നഷ്ടപ്പെടുത്താന്‍ കഴിയും. പ്രത്യേകിച്ചും ഓസ്‌ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ ഇതു ഇംപാക്ടുണ്ടാക്കും. അതിനാല്‍ തന്നെ മധ്യനിരയില്‍ ഒരു ഇടംകൈയന്‍ വേണ്ടത് പ്രധാനമാണെന്നും സുരേഷ് റെയ്‌ന പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications