For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: എല്ലാവരും ഭയക്കേണ്ടത് ആ ടീമിനെ! മുന്നറിയിപ്പുമായി ഗംഭീര്‍

യോഗ്യതാ മല്‍സരങ്ങള്‍ ഞായറാഴ്ച തുടങ്ങും

gautam gambhir

ടി20 ലോകകപ്പിലെ യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ക്കു ഞായറാഴ്ച ഓസ്‌ട്രേലിയയില്‍ തുടക്കമാവുകയാണ്. എന്നാല്‍ 22നാണ് സൂപ്പര്‍ 12 മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ഇത്തവണ യോഗ്യതാ റൗണ്ടില്‍ മുന്‍ ചാംപ്യന്‍മാരായ രണ്ടു വമ്പന്‍ ടീമുകള്‍ അണിനിരക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. രണ്ടു തവണ ജേതാക്കളായി റെക്കോര്‍ഡിട്ട വെസ്റ്റ് ഇന്‍ഡീസാണ് ഒരു ടീമെങ്കില്‍ മറ്റൊന്ന് മുന്‍ വിജയികളായ ശ്രീലങ്കയാണ്.

യോഗ്യതാ റൗണ്ട്

യോഗ്യതാ റൗണ്ട്

യോഗ്യതാ റൗണ്ടില്‍ മിന്നുന്ന പ്രകടനം നടത്തിയ രണ്ടു ടീമുകളും തീര്‍ച്ചയായും സൂപ്പര്‍ 12ലേക്കു മുന്നേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനിടെ ടൂര്‍ണമെന്റില്‍ എല്ലാവരും ഭയക്കേണ്ട ഒരു ടീമിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

ഏഷ്യാ കപ്പ് ജേതാക്കള്‍

ഏഷ്യാ കപ്പ് ജേതാക്കള്‍

അടുത്തിടെ യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലെ സര്‍പ്രൈസ് ചാംപ്യന്‍മാരായി മാറിയ ശ്രീലങ്കയാണ് ടി20 ലോകകപ്പില്‍ മറ്റു ടീമുകള്‍ക്കു ഭീഷണിയാവുമെന്ന് ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കിരീട ഫേവറിറ്റുകളായ ഇന്ത്യയും പാകിസ്താനുമെല്ലാം ഏഷ്യാ കപ്പില്‍ കാലിടറി വീണപ്പോള്‍ ദസുന്‍ ഷനക അവിസ്മരണീയ പ്രകടനങ്ങളുമായി കിരീടത്തിലേക്കു മുന്നേറുകയായിരുന്നു. ആദ്യ കളിയില്‍ അഫ്ഗാനിസ്താനോടു തോറ്റുകൊണ്ടാണ് തുടങ്ങിയതെങ്കിലും പിന്നീടുള്ള മല്‍സരങ്ങളെല്ലും ജയിച്ചാണ് അവര്‍ കപ്പുയര്‍ത്തിയത്.

Also Read: T20 World Cup : ഇവരോട് ഇന്ത്യ തോറ്റിട്ടില്ല!, ഇനി തോല്‍ക്കാനും സാധ്യതയില്ല, അഞ്ച് ടീമുകളിതാ

ശ്രീലങ്ക അപകടകാരികള്‍

ശ്രീലങ്ക അപകടകാരികള്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാനെന്ന ഷോയില്‍ സംസാരിക്കവെയാണ് ശ്രീലങ്കന്‍ ടീമിനെ സൂക്ഷിക്കണമെന്നു ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടത്. ശ്രീലങ്ക വളരെ അപകടകാരികളായ ടീമാണ്. കാരണം അടുത്തിടെ നടന്ന അടുത്തിടെ നടന്ന ഏഷ്യാ കപ്പിലെ അവരുടെ വിജയം നമ്മള്‍ കണ്ടതാണ്. ശരിയായ സമത്താണ് ലങ്ക ഏറ്റവും മികവിലേക്കുയര്‍ന്നിരിക്കുന്നത്.

എല്ലാ ഏരിയകളും കവര്‍ ചെയ്തു

എല്ലാ ഏരിയകളും കവര്‍ ചെയ്തു

ദുഷ്മന്ത ചമീര, ലഹിരു കുമാര എന്നിവര്‍ മടങ്ങിയെത്തുകയും ചെയ്തതോടെ ലങ്ക എല്ലാ ഏരിയകളും കവര്‍ ചെയ്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ അവര്‍ മറ്റു ടീമുകള്‍ക്കു വലിയ ഭീഷണി തന്നെയായിരിക്കും സൃഷ്ടിക്കുക. വലിയ ആത്മവിശ്വാസത്തോടെയായിരിക്കും ലോകകപ്പില്‍ ലങ്കന്‍ ടീം കളിക്കുകയെന്നും ഗംഭീര്‍ നിരീക്ഷിച്ചു.

Also Read: 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

ആരും നിസാരക്കാരല്ല

ആരും നിസാരക്കാരല്ല

ടി20 ലോകകപ്പില്‍ എതിര്‍ ടീമുകളെ ഇന്ത്യ എങ്ങനെയായിരിക്കണം സമീപിക്കേണ്ടത് എന്നതിനെക്കുറിച്ച് ഗൗതം ഗംഭീര്‍ ഉപദേശം നല്‍കുകയും ചെയ്തു. ടി20 ഫോര്‍മാറ്റില്‍ ഒരു ടീമിനെയും നിസാരരായി കാണാന്‍ പാടില്ലെന്നു അദ്ദേഹം വ്യക്തമാക്കി. പാകിസ്താനോ, സൗത്താഫ്രിക്കയ്‌ക്കോ എതിരായ മല്‍സരത്തിന്റെ അതേ ഗൗരവത്തോടെ തന്നെ മറ്റു കളികളെയും ഇന്ത്യ സമീപിക്കണം. ആരെയും ഈ ഫോര്‍മാറ്റില്‍ വില കുറച്ചു കാണാന്‍ സാധിക്കില്ല. കാരണം ടി20യില്‍ ആര്‍ക്കും ഏതു ടീമിനെയും പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

Story first published: Saturday, October 15, 2022, 18:27 [IST]
Other articles published on Oct 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+