Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: സൂര്യ, ഇഷാന്‍ എന്നിവര്‍ക്കു മുമ്പ് അവരെ ടീമിലെടുക്കും! പോണ്ടിങ് പറയുന്നു

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങ്. നിലവില്‍ കരിയറിലെ ഏറ്റവും മോശം സമയത്തു കൂടി കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കൈവിടരുതെന്നും പോണ്ടിങ് ആവശ്യപ്പെട്ടു.

ടി20 ലോകകപ്പില്‍ അദ്ദേഹം തീര്‍ച്ചയായും ഇന്ത്യക്കു വേണ്ടി കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മുന്‍ ഓസീസ് നായകന്‍ പറഞ്ഞു. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ടി20 ലോകകപ്പിനു ഓസ്‌ട്രേലിയ വേദിയാവുന്നത്.

1

റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നീ നാലു താരങ്ങളില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കു താന്‍ ആദ്യം തിരഞ്ഞെടുക്കുക ആരെയൊക്കെയാവുമെന്ന് റിക്കി പോണ്ടിങ് വ്യക്തമാക്കി. റിഷഭിനെയും കാര്‍ത്തിക്കിനെയുമായിരിക്കും ഞാന്‍ ആദ്യം പരിഗണിക്കുക. സൂര്യക്കും ശ്രേയസിനും ഇവര്‍ക്കു പിറകിലായിരിക്കും സ്ഥാനം.
റിഷഭ്, കാര്‍ത്തിക് എന്നിവര്‍ക്കൊപ്പം കെഎല്‍ രാഹുല്‍ വിരാട് കോലി, ഹാദിക് പാണ്ഡ്യ തുടങ്ങിയവരെയും ലോകകപ്പ് സംഘത്തില്‍ ഉറപ്പായും കളിപ്പിക്കുമെന്നും പോണ്ടിങ് പറഞ്ഞു.

2

മോശം ഫോമിലാണെങ്കിലും ഇപ്പോഴും വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ക്രിക്കറ്ററാണ് വിരാട് കോലിയെന്നു റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടു. ഞാനാണെങ്കിലും ഏതൊരു എതിര്‍ ടീം ക്യാപ്റ്റനാണെങ്കിലും വിരാട് കോലിയുള്‍പ്പെട്ട ഇന്ത്യന്‍ ടീമിനെ ഭയക്കും. കോലിയില്ലെങ്കില്‍ ഈ ഭയം ഇല്ലാതാവുകയും ചെയ്യും. വിരാടിനു ഒരുപാട് വെല്ലുവിളികളുണ്ടെന്നു എനിക്കറിയാം. അദ്ദേഹത്തിനു ഇതു മോശം സമയമാണ്.

3

പക്ഷെ ഈ ഗെയിമില്‍ ഏതൊരു മഹാനായ താരത്തിനും ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഇതുപോലെയുള്ള തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. അത ബാറ്ററോ, ബൗളറോ ആരുമായിക്കൊള്ളട്ടെ ആര്‍ക്കും ഇത്തരം സാഹചര്യത്തിലൂടെ കരിയറില്‍ കടന്നുപോവേണ്ടി വരും. മികച്ച കളിക്കാര്‍ എങ്ങനെയെങ്കിലും തിരിച്ചുവരാനും പ്രതികരിക്കാനുമുള്ള വഴി കണ്ടെത്തുക തന്നെ ചെയ്യും. വിരാട് എപ്പോള്‍ അതു ചെയ്യുമെന്നു സമയം മാത്രമേ അറിയാനുള്ളൂവെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

IND vs WI: ബുംറയും ഷമിയുമില്ല, ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍ ആരാവും? ഇതാ മൂന്നു പേര്‍

4

ടി20 ലോകകപ്പില്‍ നിന്നും വിരാട് കോലിയെ ഇന്ത്യ ഒഴിവാക്കുകയാണെങ്കില്‍ പിന്നീട് ടീമില്‍ തിരിച്ചെത്തുകയെന്നത് അസാധ്യമായിരിക്കുമെന്നും റിക്കി പോണ്ടിങ് വിലയിരുത്തി. ലോകകപ്പില്‍ നിങ്ങള്‍ വിരാടിനെ മാറ്റി മറ്റൊരാളെ കൊണ്ടു വരുന്നതിനോടു ഞാന്‍ യോജിക്കുന്നില്ല.

റിഷഭ് ഹേറ്റേഴ്‌സ് ഇതറിയണം- റണ്‍വേട്ടയില്‍ ഇന്ത്യയുടെ ഒന്നാമന്‍! രോഹിത് നാലാമത്

5

ഞാന്‍ ഇന്ത്യയിലായിരുന്നെങ്കില്‍ വിരാടിനെ ഫോം വീണ്ടെടുക്കാന്‍ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. നിരന്തരം പിന്തുണ നല്‍കി അദ്ദേഹത്തെ ഫോം വീണ്ടെടുക്കാന്‍ സഹായിക്കുകയാണ് വേണ്ടത്. ഞാന്‍ ഇന്ത്യയുടെ ക്യാപ്റ്റനോ, കോച്ചോ ആണെങ്കില്‍ വിരാടിനെ ടെന്‍ഷനടിപ്പിക്കാതെ മുന്നോട്ടു കൊണ്ടു പോവാനിയിരിക്കും ശ്രമിക്കുക. അദ്ദേഹം ഫോം വീണ്ടെടത്ത് വീണ്ടും റണ്‍സ് നേടുന്നതിനായി കാത്തിരിക്കുമെന്നും പോണ്ടിങ് വ്യക്തമാക്കി.

6

ടി20 ലോകകപ്പിന്റെ തുടക്കത്തില്‍ വിരാട് കോലി ഇന്ത്യക്കു വേണ്ടി കുറച്ച് റണ്‍സ് നേടി പതിയ താളം വീണ്ടെടുക്കേണ്ടത് പ്രധാനമാണ്. ടൂര്‍ണമെന്റിന്റെ അവസാനമാനമാവുമ്പോഴേക്കും അദ്ദേഹം പഴയ ഫോമിലേക്കു മടങ്ങിയെത്തുമെന്നു പ്രതീക്ഷിക്കുകയും ചെയ്യാം. ഞാന്‍ ഇങ്ങനെയാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ വിരാടിനെ പിടിച്ച് നിര്‍ത്തുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. പകരം അദ്ദേഹത്തെ തിരികെ കൊണ്ടുവരാനും ടൂര്‍ണമെന്റ്ിന്റെ അവസാനം ആവുമ്പോഴേക്കും ഏറ്റവും മികച്ച നിലയിലേക്കു എത്തിക്കുകയുമാണ് വേണ്ടതെന്നും പോണ്ടിങ് വിലയിരുത്തി.

Story first published: Wednesday, July 20, 2022, 18:27 [IST]
Other articles published on Jul 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+