For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ബുംറയും ഷമിയുമില്ല, ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍ ആരാവും? ഇതാ മൂന്നു പേര്‍

22നാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു വെള്ളിയാഴ്ച തുടക്കമാവുകയാണ്. പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് വിന്‍ഡീസിനെതിരേ ഇന്ത്യ അങ്കത്തിനിറങ്ങുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിക്കുക ശിഖര്‍ ധവാന്‍.

1

ബൗളിങില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, പരിചയസമ്പന്നനായ മുഹമ്മദ് ഷമി, സ്വിങ് സ്‌പെഷ്യലിസ്റ്റായ ഭുവനേശ്വര്‍ കുമാര്‍ എന്നിവരൊന്നും ഇന്ത്യന്‍ നിരയിലില്ല. ഇതു ഇന്ത്യന്‍ ബൗളിങിനെ ദുര്‍ബലപ്പെടുത്തുമോയെന്നാണ് അറിയാനുള്ളത്. വിന്‍ഡീസിനെ സംബന്ധിച്ച് മുന്‍നിര പേസര്‍മാരുടെ അഭാവം തീര്‍ച്ചയായും ആഹ്ലാദം നല്‍കും. പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുക്കാന്‍ സാധ്യതയുള്ള ബൗളര്‍മാര്‍ ആരൊക്കെയാവുമെന്നു നോക്കാം.

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

പ്രധാന ബൗളര്‍മാരുടെ അഭാവത്തില്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനു ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങില്‍ വലിയ റോള്‍ തന്നെയുണ്ടായിരിക്കും. സമീപകാലത്തു അദ്ദേഹം മികച്ച പ്രകടനമാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ചഹല്‍ അവസാനമായി കളിച്ചത്.

T20 World Cup 2022: സഞ്ജുവടക്കം വെയ്റ്റിങ്, മൂന്നു പേര്‍ ലോകകപ്പോടെ ടി20 മതിയാക്കും!

3

മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 16.71 ശരാശരിയില്‍ ഏഴു വിക്കറ്റുകള്‍ അദ്ദേഹം നേടിയിരുന്നു. ഇതേ പ്രകടനം വിന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലും ആവര്‍ത്തിക്കാനായിക്കും ചാഹലിന്റെ ശ്രമം. അദ്ദേഹം മിന്നുന്ന ഫോം തുടര്‍ന്നാല്‍ പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാനു കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്യും.

പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണ

യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയാണ് ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി വിക്കറ്റ് കൊയ്ത്ത് നടത്താനിടയുള്ള മറ്റൊരു താരം. ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ മോശമല്ലാത്ത ബൗളിങ് കാഴ്ചവയ്ക്കാന്‍ വലംകൈയന്‍ പേസര്‍ക്കായിരുന്നു. പക്ഷെ ഇംഗ്ലണ്ടിനെതിരേയുള്ള അവസാനത്തെ പരമ്പരയില്‍ പ്രസിദ്ധിനു പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായിരുന്നില്ല. മൂന്നു മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കിലും രണ്ടു വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താനായത്.

5

എന്നാല്‍ ഈ വര്‍ഷമാദ്യം ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോള്‍ ഏകദിന പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് ലഭിച്ചത് പ്രസിദ്ധായിരുന്നു. ഇതുവരെ 10 ഏകദിനങ്ങളിലാണ് താരം കളിച്ചത്. ഇവയില്‍ നിന്നും 5.09 ഇക്കോണമി റേറ്റില്‍ 20 വിക്കറ്റുകളെടുക്കുകയും ചെയ്തു.

IND vs WI: ധവാന്റെ ടീം ഇന്ത്യക്കു മുന്നില്‍ വിന്‍ഡീസ് വിറയ്ക്കും! കാരണങ്ങളറിയാം

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

സ്പീഡ് സ്റ്റാര്‍ മുഹമ്മദ് സിറാജാണ് ഏകദിന രമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്താനിടയുള്ള മൂന്നാമത്തെയാള്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ സീനിയര്‍ പേസര്‍മാരുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസാക്രമണത്തിനു നേതൃത്വം നല്‍കേണ്ട ചുമതല സിറാജിനായിരിക്കും.
ഇംഗ്ലണ്ടിനെതിരേ സമാപിച്ച ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

7

മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കിയപ്പോള്‍ സിറാജ് ടീമിലേക്കു വരികയും ചെയ്തു. ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കിയ അദ്ദേഹം രണ്ടു വിക്കറ്റുകളുമായി തുടക്കം ഗംഭീരമാക്കുകയും ചെയ്തു. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രധാന പേസര്‍മാരില്‍ ഒരാളാണ്് സിറാജ്. ഏകദിനത്തിലും തന്റെ സ്ഥാനമുറപ്പിക്കാനുള്ള അവസരമായിരിക്കും വിന്‍ഡീസുമായുള്ള പരമ്പര.

Story first published: Tuesday, July 19, 2022, 19:37 [IST]
Other articles published on Jul 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+