Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഡിക്കെ മിടുക്കന്‍, പക്ഷെ സെമി ജയിക്കാന്‍ റിഷഭ് കളിക്കണം!- ശാസ്ത്രി

pant

ടി20 ലോകകപ്പില്‍ വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന സെമി ഫൈനലില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ റിഷഭ് പന്ത് തീര്‍ച്ചയായും വേണമെന്നു നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. സൂപ്പര്‍ 12ല്‍ നേരത്തേ നടന്ന അഞ്ചു മല്‍സരങ്ങളില്‍ നാലും റിഷഭ് ടീമിനു പുറത്തായിരുന്നു. പകരം വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കായിരുന്നു ടീമിനു വേണ്ടി വിക്കറ്റ് കാത്തത്.

സിംബാബ്‌വെയുമായുള്ള അവസാന സൂപ്പര്‍ 12 മാച്ചില്‍ ഡിക്കെയ്ക്കു വിശ്രമം നല്‍കി റിഷഭിനെ ഇന്ത്യ പരീക്ഷിച്ചെങ്കിലും ഈ നീക്കം ക്ലിക്കായില്ല. ഇതോടെ സെമിയില്‍ ഡിക്കെയെ തിരിച്ചുവിളിച്ചേക്കുമെന്നാണ് സൂചനകള്‍.

ഡിക്കെയ്ക്കു ഫിനിഷറുടെ റോള്‍

ഡിക്കെയ്ക്കു ഫിനിഷറുടെ റോള്‍

ദിനേശ് കാര്‍ത്തികിനു നേരത്തേ ഫിനിഷറുടെ റോള്‍ മാത്രമായിരുന്നു ഇന്ത്യ നല്‍കിയിരുന്നത്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു. പക്ഷെ ബാറ്റിങില്‍ സ്ഥിരമായി ഫ്‌ളോപ്പായി തുടര്‍ന്നതോടെ ടീം മാനേജ്‌മെന്റ് താരത്തെ തഴയാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഫിനിഷിങിനൊപ്പം വിക്കറ്റ് കീപ്പറുടെ റോള്‍ കൂടി കാര്‍ത്തിക്കിനെ ഏല്‍പ്പിക്കുകയും ചെയ്തു.
ലോകകപ്പിനു മുമ്പ് ഓപ്പണിങിലടക്കം പല പൊസിഷനുകളിലും റിഷഭിനെ ഇന്ത്യ പരീക്ഷിച്ചു നോക്കിയിരുന്നു. പക്ഷെ എല്ലായിടത്തും താരം ദയനീയ പരാജയമായ മാറി. തുടര്‍ന്നാണ് ലോകകപ്പില്‍ പുറത്തിരുത്തിയത്.

ഡിക്കെ ടീം പ്ലെയര്‍

ഡിക്കെ ടീം പ്ലെയര്‍

ദിനേശ് കാര്‍ത്തിക് മോശം കളിക്കാരനല്ലെന്നും പക്ഷെ ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കുക റിഷഭ് പന്താണെന്നുമാണ് രവി ശാസ്ത്രിയുടെ നിരീക്ഷണം. ദിനേശ് നല്ലൊരു ടീം പ്ലെയറാണ്. പക്ഷെ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് പോലെയുള്ള ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍ റിഷഭ് പന്താണ് കൂടുതല്‍ നല്ല ഓപ്ഷനെന്നും രവി ശാസ്ത്രി പറഞ്ഞു.

Also Read: T20 World Cup 2022: സെമിയില്‍ ഇംഗ്ലണ്ടിനെ തീര്‍ക്കാന്‍ തന്ത്രമൊരുക്കി ഇന്ത്യ, ടീമില്‍ മാറ്റങ്ങളുണ്ടാവും

ഇടംകൈയനായ മാച്ച് വന്നര്‍

ഇടംകൈയനായ മാച്ച് വന്നര്‍

ഇംഗ്ലണ്ട് ടീമിന്റെ ബൗളിങ് ആക്രമണം നോക്കൂ. മല്‍സരഗതി മാറ്റിമറിക്കാന്‍ ശേഷിയുള്ള., മാച്ച് വിന്നറായ മികച്ചൊരു ഇടം കൈയന്‍ ബാറ്ററെയാണ് ഇന്ത്യന്‍ ടീമിനു ആവശ്യം. ഇംഗ്ലണ്ടിനെതിരേ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ളയാളാണ് റിഷഭ്. അടുത്തിടെ ഒരു ഏകദിനത്തില്‍ അവന്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയെ തനിച്ച് വിജയത്തിലേക്കു നയിച്ചിരുന്നുവെന്നും രവി ശാസ്ത്രി വിലയിരുത്തി.

ഞാനെങ്കില്‍ പന്തിനെ കളിപ്പിക്കും

ഞാനെങ്കില്‍ പന്തിനെ കളിപ്പിക്കും

ഞാനാണെങ്കില്‍ റിഷഭ് പന്തിനെയായിരിക്കും ഇംഗ്ലണ്ടുമായുളള സെമി ഫൈനലില്‍ കളിപ്പിക്കുക. അതു അവന്‍ ഇവിടെ നേരത്തേ കളിച്ചിട്ടുണ്ട് എന്ന കാരണം കൊണ്ടല്ല. മറിച്ച് റിഷഭ് ഒരു എക്‌സ് ഫാക്ടറായതിനാലാണ്. ടീമിനെ സെമി ഫൈനലില്‍ വിജയിപ്പിക്കാനുള്ള ശേഷി അവനുണ്ടെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.

ഇടംകൈയന്‍ ഉറപ്പായും വേണം

ഇടംകൈയന്‍ ഉറപ്പായും വേണം

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ഇന്ത്യന്‍ ഇലവനില്‍ ഇടംകൈയന്‍ ബാറ്റര്‍ ഉറപ്പായും വേണമെന്നതിനു കാരണങ്ങളും രവി ശാസ്ത്രി നിരത്തി. അഡ്‌ലെയ്ഡിലാണ് സെമി ഫൈനല്‍ നടക്കുന്നത്. ഇവിടുത്തെ ബൗണ്ടറികള്‍ ചെറുതാണ്. ഇംഗ്ലണ്ട് ബൗളിങ് ആക്രമണത്തിന്റെ താളം തെറ്റിക്കാന്‍ ഇടംകൈയന്‍ ബാറ്റര്‍ തീര്‍ച്ചയായും ടീമില്‍ വേണം. ഒരുപാട് വലംകൈയന്‍ ബാറ്റര്‍മാര്‍ ടീമിലുണ്ടെങ്കില്‍ എല്ലാം ഒരുപോലെ തന്നെ അനുഭവപ്പെടും. ഇംഗ്ലണ്ടിന്റേത് നല്ല ബൗളിങ് നിരയാണ്. ഇടംകൈയന്‍മാരും വലംകൈയന്‍മാരുമടങ്ങുന്ന വൈവിധ്യമുള്ള ബൗളിങ് നിര അവര്‍ക്കുണ്ട്. മുന്‍നിരയില്‍ 3-4 വിക്കറ്റുകള്‍ നഷ്ടമാവുകയാണെങ്കില്‍ കളി ജയിപ്പിക്കാന്‍ സാധിക്കുന്ന, അപകടകാരിയായ ഒരു ഇടംകൈയന്‍ ബാറ്ററെ ടീമിനു ആവശ്യമാണെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 8, 2022, 16:48 [IST]
Other articles published on Nov 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+