For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: വെടിക്കെട്ട് താരമില്ല, സൗത്താഫ്രിക്കന്‍ ടീം പ്രഖ്യാപിച്ചു, ഇതേ ടീം ഇന്ത്യയിലേക്കും

ടെംബ ബവുമയാണ് ടീമിനെ നയിക്കുന്നത്

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള സൗത്താഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. വെടിക്കെട്ട് ബാറ്ററും മധ്യനിര താരവുമായ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ ടീമില്‍ ഇല്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പരിക്കു കാരണം താരത്തിനു ടൂര്‍ണമെന്‍ നഷ്ടമായിരിക്കുകയാണ്. പകരക്കാരനായി കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന യുവതാരം ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ സൗത്താഫ്രിക്കന്‍ ടീമിലുള്‍പ്പെടുത്തി.

1

വാന്‍ഡര്‍ ഡ്യുസനെ നഷ്ടമായെങ്കിലും പരിക്കേറ്റ് കുറച്ചു കാലമായി ടീമിനു പുറത്തായിരുന്ന ക്യാപ്റ്റന്‍ ടെംബ ബവുമ മടങ്ങിയെത്തിയത് സൗത്താഫ്രിക്കയ്ക്കു ആശ്വാസമായിട്ടുണ്ട്. 15 അംഗ സ്‌ക്വാഡിനെയാണ് ലോകകപ്പിനായി തിരഞ്ഞെടുതത്തിരിക്കുന്നത്. ഇതേ ടീം തന്നെയാണ് ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനും കളിക്കുന്നത്. മൂന്നു ടി20കളുടെയും ഏകദിനങ്ങളുടെയും പരമ്പരകളിലാണ് സൗത്താഫ്രിക്കയും ഇന്ത്യയും ഏറ്റുമുട്ടുന്നത്. ഏകദിന പരമ്പരയ്ക്കുള്ള ടീമിലെ ഏക മാറ്റം ജന്നെമാന്‍ മലാന്റെ സാന്നിധ്യമാണ്. ഈ മാസം 28നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്.

2

ടി20 ലോകകപ്പിലെ 15 പേരില്‍ 14 താരങ്ങളും നേരത്തേ ടൂര്‍ണമെന്റില്‍ കളിച്ചിട്ടുളളവരാണ്. 25 കാരനായ ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് ടി20 ലോകകപ്പില്‍ ഇത്തവണ അരങ്ങേറാന്‍ പോവുന്നത്. അടുത്തിടെ ഇംഗ്ലണ്ടുമായി നടന്ന ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തിനു ലോകകപ്പ് ടീമിലേക്കു വഴി തുറന്നത്. പരിക്ക് വില്ലനായി റാസ്സി വാന്‍ഡര്‍ ഡ്യുസെനു കളിക്കാനാവില്ലെന്നുറപ്പായതോടെ സ്റ്റബ്‌സിനു പ്രഥമ പരിഗണന ലഭിക്കുകയായിരുന്നു.

Asia Cup: ലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി വേണം, പുറത്താക്കേണ്ടത് മൂന്ന് പേരെ!

3

ലോകകപ്പ് സംഘത്തില്‍ റിലേ റോസ്സോ, വെയ്ന്‍ പാര്‍നല്‍ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. ലോകകപ്പ് ടീമില്‍ റിസര്‍വ് ലിസ്റ്റിലുള്‍പ്പെട്ടിരിക്കുന്നത് ബ്യോണ്‍ ഫോര്‍റ്റിയുന്‍, മാര്‍ക്കോ യാന്‍സണ്‍, ആന്‍ഡിലെ ഫെലുക്വായോ എന്നിവരാണ്.
ലോകകപ്പിനായി തിരഞ്ഞടുത്ത 18 പേരും ഈ മാസം ഇന്ത്യന്‍ പര്യടനത്തിനായി വരും. ഈ മാസം 28 മുതല്‍ ഒക്ടോബര്‍ നാലു വരെയാണ് സൗത്താഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം. 23നു സൗത്താഫ്രിക്കന്‍ ടീം ഇന്ത്യയിലേക്കു തിരിക്കും.

4

ടി20 പരമ്പരയിലെ ഒരു മല്‍സരത്തിനു തിരുവനന്തപുരവും വേദിയാവുന്നുണ്ട്. 28നു നടക്കുന്ന ആദ്യ ടി20യാണ് തിരുവനന്തപുരത്തു നടക്കുക. തുടര്‍ന്നുള്ള ടി20കള്‍ ഒക്ടോബര്‍ രണ്ടിനു ഗുവാഹത്തിയിലും നാലിനു ഇന്‍ഡോറിലുമായിരിക്കും. ഏകദിന മല്‍സരങ്ങള്‍ ഒക്ടോബര്‍ ആറ്, 9, 11 തിയ്യതികളില്‍ ലഖ്‌നൗ, റാഞ്ചി, ഡല്‍ഹി എന്നീവിടങ്ങളിലായും നടക്കും.

IND vs PAK: അടിതെറ്റിയാല്‍ ഹിറ്റ്മാനും വീഴും! ആദ്യമായി മൂന്ന് കാര്യങ്ങള്‍ കളിയില്‍ സംഭവിച്ചു

ടി20 ലോകകപ്പ് & ഇന്ത്യന്‍ പര്യടനത്തിനുള്ള ടി20 ടീം

ടി20 ലോകകപ്പ് & ഇന്ത്യന്‍ പര്യടനത്തിനുള്ള ടി20 ടീം

ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, റീസ്സ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, വെയ്ന്‍ പാര്‍നെല്‍, ഡ്വയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റിലി റോസ്സോ, തബ്രെയ്‌സ് ഷംസി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്.

റിസര്‍വുകള്‍- ബ്യോണ്‍ ഫോര്‍റ്റിയുണ്‍, മാര്‍ക്കോ യാന്‍സണ്‍, ആന്‍ഡിലെ ഫെലുക്വായോ.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം

ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, ജന്നെമന്‍ മലാന്‍, റീസ്സ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, വെയ്ന്‍ പാര്‍നെല്‍, ഡ്വയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റിലി റോസ്സോ, തബ്രെയ്‌സ് ഷംസി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ബ്യാണ്‍ ഫോര്‍റ്റിയുണ്‍, മാര്‍ക്കോ യാന്‍സണ്‍, ആന്‍ഡിലെ ഫെലുക്വായോ.

Story first published: Tuesday, September 6, 2022, 16:20 [IST]
Other articles published on Sep 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+